TopTop

'മോദി ചായ വില്‍ക്കുന്നത് ഇതുവരെ കണ്ടിട്ടില്ല, സഹതാപം പിടിച്ചുപറ്റാനുള്ള തന്ത്രമാണത്; രാമക്ഷേത്രം പണിതാല്‍ ആര്‍എസ്എസും ബിജെപിയും തകരും: പ്രവീണ്‍ തൊഗാഡിയ

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ വെളിപ്പെടുത്തലുകളുമായി വിശ്വഹിന്ദു പരിഷത്ത് മുന്‍ അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. 43 വര്‍ഷമായി മോദിയുമായി ബന്ധമുണ്ടെന്നും ഇതുവരെ ചായ വില്‍ക്കുന്നത് കണ്ടിട്ടില്ല ചായ വില്‍പ്പനക്കാരനായിരുന്നുവെന്ന സഹതാപം പിടിച്ചുപറ്റാനായിട്ടുള്ള ഒരു ഗിമ്മിക്ക് മാത്രമാണിതെന്നും തൊഗാഡിയ പറയുന്നു.

ഒരിക്കല്‍ കൂടി മോദി പ്രധാനമന്ത്രിയായാലും രാമക്ഷേത്രം പണിയില്ല. കാരണം ബിജെപിയ്ക്കും ആര്‍എസ്എസിനും നിലനില്‍പ്പിനുള്ള ജീവരക്തമാണ് രാമക്ഷേത്രം. രാമക്ഷേത്രം പണിതുകഴിഞ്ഞാല്‍ രണ്ട് സംഘടനകളും തകരും. അതുകൊണ്ട് തന്നെ ഇവര്‍ രാമക്ഷേത്രം പണിയില്ല. തൊഗാഡിയ പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷം ക്ഷേത്രം പണിയില്ലെന്ന് ആര്‍എസ്എസ് നേതാവ് ഭയ്യാജി ജോഷിയും വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസും ബിജെപിയും 125 കോടി ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. പക്ഷെ ഇപ്പോള്‍ രാജ്യത്തെ ഹിന്ദു ഉണര്‍ന്നു.

ഫെബ്രുവരി 9ന് ഹിന്ദുക്കളുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും. തെരഞ്ഞെടുപ്പില്‍ വിജയം നേടിയാല്‍ തൊട്ടടുത്ത ദിവസം ക്ഷേത്രത്തിന്റെ പണിയാരംഭിക്കുമെന്നും തൊഗാഡിയ വ്യക്തമാക്കി.

Next Story

Related Stories