TopTop

കേരളത്തിൽ ബിജെപി പ്രവർത്തകർക്കു നേരെ ആക്രമണം; വി മുരളീധരനെ കൊലപ്പെടുത്താൻ ശ്രമിച്ചു: പ്രധാനമന്ത്രി

കേരളത്തിൽ ബിജെപി പ്രവർത്തകർക്കു നേരെ ആക്രമണം; വി മുരളീധരനെ കൊലപ്പെടുത്താൻ ശ്രമിച്ചു: പ്രധാനമന്ത്രി
കേരളത്തിലെ ബിജെപി പ്രവർത്തകർ കടുത്ത ഭീഷണികൾ കണക്കിലെടുക്കാതെ പ്രവർത്തിക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം വി മുരളീധരൻ എംപിയുടെ വീടിന് നേരെ ബോംബേറുണ്ടായെന്നും അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യംമെന്നും മോദി പറഞ്ഞു. ഇത് കാര്യമാക്കാതെ അദ്ദേഹം ആന്ധ്രാപ്രദേശിലെ സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകുകയാണെന്നും മോദി പറഞ്ഞു.

'എൻറെ ബൂത്ത് ഏറ്റവും ശക്തം' എന്ന പരിപാടിയിൽ ആന്ധ്രപ്രദേശിലെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥാനമുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2019 തെരഞ്ഞെടുപ്പ് ലാക്കാക്കി മോദി നടത്തുന്ന പ്രചാരണ പരിപാടികളിലൊന്നിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട് വരാനിരിക്കെയാണ് കേരളത്തിലെ ശബരിമല കർമസമിതി ഹർത്താലിന്റെ പിന്നാലെയുണ്ടായ അക്രമങ്ങളെക്കുറിച്ച് മോദി പറഞ്ഞത്. ത്രിപുരയില്‍ പൂജ്യത്തില്‍ നിന്നാണ് ബി.ജെ.പി അധികാരം പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഭരണകൂടം ജനവികാരം അടിച്ചമർത്തുകയാണെന്നും മോദി പറഞ്ഞു.

Next Story

Related Stories