UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പശു അറവുകാർക്കെതിരെ ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ച് മധ്യപ്രദേശിലെ കോൺഗ്രസ്സ് സർക്കാർ

മധ്യപ്രദേശിൽ പശുക്കളെ അറുത്തതിന് അറസ്റ്റിലായവർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്സെടുത്തു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്നവർക്കെതിരെ പ്രയോഗിക്കുന്ന നിയമമാണിത്. കോൺഗ്രസ്സ് സർക്കാർ അധികാരത്തിലേറിയതിനു ശേഷവും ഗോവധവുമായി ബന്ധപ്പെട്ട് മുൻ ബിജെപി സർക്കാർ രൂപപ്പെടുത്തിയ നയങ്ങൾ ശക്തമായി മുമ്പോട്ടു കൊണ്ടുപോകുന്നതായി റിപ്പോർ‌ട്ടുകൾ നേരത്തെ വന്നിരുന്നു. സംസ്ഥാനത്ത് നാലു മാസങ്ങൾക്കുള്ളിൽ ആയിരം ഗോശാലകൾ പണിയുമെന്ന് മുഖ്യമന്ത്രി കമൽനാഥ് പ്രഖ്യാപിച്ചിരുന്നു.

വെള്ളിയാഴ്ചയാണ് പശുക്കളെ അറുക്കുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. ഖണ്ട്‌വയിലെ മോഘാട്ട് എന്ന പ്രദേശത്തായിരുന്നു ഇത്. പുലർച്ചെ ഒന്നര മണിയോടെ സ്ഥലത്തെത്തിയപ്പോൾ പശുവിനെ അറുത്തതിന്റെ അവശിഷ്ടങ്ങൾ‌ ലഭിച്ചതായി പൊലീസ് പറഞ്ഞു. കുറെപ്പേർ ഓടി രക്ഷപ്പെട്ടെങ്കിലും നദീം, ഷക്കീൽ എന്നിവരെ പിടികൂടാനായി. തിങ്കളാഴ്ചയോടെ അസം എന്ന മറ്റൊരാളെക്കൂടി അറസ്റ്റ് ചെയ്തു.

ഖണ്ട്‌വ വർഗീയ പ്രശ്നങ്ങളുള്ള സ്ഥലമാണെന്ന് പൊലീസ് പറയുന്നു. ഗോവധ നിരോധന നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീടാണ് ഗൗരവമേറിയ ദേശീയസുരക്ഷാ നിയമപ്രകാരം കുറ്റങ്ങൾ ചാർത്തിയത്. പിടിയിലായവരിൽ‌ നദീം എന്നയാൾ നിരന്തരമായി പശുക്കളെ അറുക്കുന്നയാളാണെന്നും ഇത് ഗൗരവപ്പെട്ടതാണെന്നുമാണ് പൊലീസ് പറയുന്നത്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രവൃത്തികൾ ചെയ്യുന്നവരെ സർക്കാരിന് വിചാരണയില്ലാതെ ഒരു വര്‍ഷം വരെ തടവിൽ വെക്കാൻ ഈ നിയമം അനുമതി നൽകുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍