Top

പറയാനാഗ്രഹിക്കുന്ന വാക്കുകളെ തത്സമയം ലിപിയിലേക്ക് തർജ്ജമ ചെയ്യുന്നതിൽ ശാസ്ത്രലോകം വിജയിച്ചു; ഫേസ്ബുക്ക് ഫണ്ടോടെ നടത്തിയ മുന്നേറ്റം

പറയാനാഗ്രഹിക്കുന്ന വാക്കുകളെ തത്സമയം ലിപിയിലേക്ക് തർജ്ജമ ചെയ്യുന്നതിൽ ശാസ്ത്രലോകം വിജയിച്ചു; ഫേസ്ബുക്ക് ഫണ്ടോടെ നടത്തിയ മുന്നേറ്റം
സംസാരത്തിനുള്ള മസ്തിഷ്ക സിഗ്നലുകളെ വാക്യങ്ങളാക്കി മാറ്റി എഴുതുവാനുള്ള സാങ്കേതിക വിദ്യയുമായി ഗവേഷകര്‍. കടുത്ത വൈകല്യമുള്ള രോഗികൾ എന്താണ് ആശയവിനിമയം നടത്തുന്നതെന്ന് കണ്ടെത്താന്‍ ഈ പഠനം ഉപകരിക്കും. മസ്തിഷ്കത്തിന്റെ പ്രവർത്തനത്തിൽ നിന്നും നിർദ്ദിഷ്ട വാക്കുകൾ പറയാനുള്ള ഉദ്ദേശ്യം എങ്ങനെ വേർതിരിച്ചെടുക്കാമെന്നും, അത് സ്വാഭാവിക സംഭാഷണം സാധ്യമാക്കാന്‍ കഴിയുന്നത്ര വേഗത്തിൽ വാചകത്തിലേക്ക് പരിവർത്തനം ചെയ്യുമെന്നുമുള്ള ആദ്യ സൂചനകളാണ് പുറത്തുവരുന്നത്. ഫേസ്ബുക്ക് ഫണ്ട് ചെയ്ത പഠനപദ്ധതിയിലൂടെയാണ് ഈ നേട്ടം ശാസ്ത്രലോകം കൈവരിച്ചത്.

നിലവിലെ രൂപത്തിൽ പുതുതായി രൂപീകരിച്ച ബ്രെയിൻ റീഡിംഗ് സോഫ്റ്റ്‌വെയര്‍ നേരത്തെ പരിശീലിപ്പിക്കപ്പെട്ട ചില ചില വാക്യങ്ങള്‍ മാത്രമേ പരിവർത്തനം ചെയ്യുകയുള്ളൂ. എന്നാൽ ഒരു വ്യക്തി പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ തത്സമയം ഡീകോഡ് ചെയ്യാൻ കഴിയുന്നതരത്തില്‍ കൂടുതൽ ശക്തമായ ഒരു സംവിധാനമായി ഈ സോഫ്റ്റ്‌വെയറിനെ മാറ്റുന്നതിനുള്ള ആദ്യ ചവിട്ടുപടിയാണിതെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.

സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ ഡോക്ടർമാരാണ് ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. നിലവിലുള്ള ഉപകരണങ്ങൾ കണ്ണിന്റെയും മസിലുകളുടെയും ചലനങ്ങളെ അടിസ്ഥാനമാക്കിയാണ് നിലവില്‍ പക്ഷാഘാതമുള്ള ആളുകളുമായി ആശയവിനിമയം നടത്തുന്നത്. അതിനേക്കാള്‍ മികച്ച ഫലം ഉറപ്പുതരുന്നതാണ് മസ്തിഷ്ക സിഗ്നലുകളെ ഡീകോഡ് ചെയ്യുന്ന സാങ്കേതിക വിദ്യയെന്ന് ഗവേഷകര്‍ പറയുന്നു.

ഇന്നുവരെ ഒരു മനുഷ്യ സംഭാഷണത്തിന്റെ അതേ വേഗത്തില്‍ വാക്കുകള്‍ ഡീകോഡ് ചെയ്ത് ആശയവിനിമയം നടത്താൻ കഴിയുന്ന ഒരു കൃതൃമ സംഭാഷണ സംവിധാനം വികസിക്കപ്പെട്ടിട്ടില്ല എന്ന് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തെക്കുറിച്ച് ന്യൂറോ സർജനും പ്രധാന ഗവേഷകനുമായ എഡ്വേർഡ് ചാങ് പറഞ്ഞു. ഫേസ്ബുക്കാണ് ഈ പദ്ധതിക്കുള്ള ധനസഹായം നല്‍കുന്നത്. ന്യൂറോ സർജറി ചെയ്യാൻ പോകുന്ന മൂന്ന് അപസ്മാരം രോഗികളുടെ തലച്ചോറിൽ ഒരാഴ്ച മുന്‍പുതന്നെ ഇലക്‌ട്രോഡുകളുടെ ഒരു ചെറിയ പാച്ച് ഘടിപ്പിച്ചിരുന്നു. സാധാരണ സംസാരിക്കാൻ കഴിയുന്ന അവര്‍ സ്വമേധയാ പരീക്ഷണത്തിന് തയ്യാറാവുകയായിരുന്നു. മസ്തിഷ്ക പ്രവർത്തനങ്ങൾ റെക്കോർഡുചെയ്യാനാണ് ഇലക്ട്രോഡുകൾ ഉപയോഗിച്ചത്.

രോഗിയോടും ഒമ്പത് സെറ്റ് ചോദ്യങ്ങൾ ചോദിക്കുകയും സാധ്യതയുള്ള 24 പ്രതികരണങ്ങളുടെ ഒരു ലിസ്റ്റ് നല്‍കി അത് അവരെകൊണ്ട് വായിപ്പിക്കുകയും ചെയ്തു. കേട്ട ചോദ്യങ്ങളോടും അവർ സംസാരിച്ച ഉത്തരങ്ങളോടും മസ്തിഷ്കം എങ്ങിനെയാണ് പ്രതികരിച്ചത് എന്നതിന്‍റെ പാറ്റെണുകളില്‍നിന്നും ഗവേഷകര്‍ ഒരു കംപ്യൂട്ടര്‍ മോഡല്‍ വികസിപ്പിച്ചെടുത്തു. പരിശീലനം ലഭിച്ചുകഴിഞ്ഞാൽ സോഫ്റ്റ്വെയറിന് ആശയവിനിമയം തൽക്ഷണം തിരിച്ചറിയാൻ കഴിയും. മസ്തിഷ്ക സിഗ്നലുകളിൽ നിന്ന് മാത്രം ഒരു രോഗി എന്ത് ചോദ്യമാണ് കേട്ടത് അതിനവർ എന്ത് പ്രതികരണം നൽകി എന്നത് യഥാക്രമം 76%, 61% കൃത്യതയോടെ ഡീകോഡ് ചെയ്യാനും അതിനു കഴിയും.

Next Story

Related Stories