Top

രേഖകള്‍ എങ്ങനെ കിട്ടി എന്നത് പ്രശ്‌നമല്ല, റാഫേലില്‍ കേന്ദ്രത്തെ വെട്ടിലാക്കി ജസ്റ്റിസ് കെഎം ജോസഫ്‌; റാഫേലില്ലാതെ എങ്ങനെ എഫ് 16നെ നേരിടുമെന്ന് കേന്ദ്രം

രേഖകള്‍ എങ്ങനെ കിട്ടി എന്നത് പ്രശ്‌നമല്ല, റാഫേലില്‍ കേന്ദ്രത്തെ വെട്ടിലാക്കി ജസ്റ്റിസ് കെഎം ജോസഫ്‌; റാഫേലില്ലാതെ എങ്ങനെ എഫ് 16നെ നേരിടുമെന്ന് കേന്ദ്രം
റാഫേല്‍ കരാറിലെ പുനപരിശോധന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെകെ വേണുഗോപാലും ഹര്‍ജിക്കാരും തമ്മില്‍ നടന്നത്. കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കുന്നതായിരുന്നു ജസ്റ്റിസ് കെഎം ജോസഫിന്റെ നിരീക്ഷണങ്ങള്‍. ഹര്‍ജിയില്‍ മാര്‍ച്ച് 14ന് വീണ്ടും വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.

പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് രേഖകള്‍ മോഷ്ടിച്ച സംഭവം രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണെന്നും ഇതില്‍ അന്വേഷണം വേണമെന്നും എജി ആരോപിച്ചിരുന്നു. ദ ഹിന്ദു പത്രം കോടതി നടപടികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും ഹിന്ദുവിനെതിരെ നടപടി വേണമെന്നും എജി ആവശ്യപ്പെട്ടു. ഒരിക്കലും പുറത്തുവരാന്‍ പാടില്ലാത്ത രേഖകളാണ് പുറത്തുവന്നതെന്നും ഇത് ക്രിമിനല്‍ കുറ്റമാണെന്നും എജി പറഞ്ഞു. ഔദ്യോഗികരഹസ്യ നിയമത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിലെ നിലവിലുള്ളവരും മുന്‍ ഉദ്യോഗസ്ഥരുമായവര്‍ ഇതിന് ഉത്തരവാദികളാണ് എന്ന് എജി ആരോപിച്ചു. രേഖകള്‍ മോഷ്ടിച്ചതാണ് എങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചു എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചിരുന്നു.

അതേസമയം മോഷ്ടിച്ച രേഖകൾ പോലും പ്രസക്തമെന്ന് കണ്ടാൽ കോടതിക്ക് പരിശോധിക്കാനാകുമെന്ന് ജസ്റ്റിസ് കെഎം ജോസഫ് ചൂണ്ടിക്കാട്ടി. അഴിമതി പോലുള്ള ഗുരുതരമായ ഇത്തരം വിഷയങ്ങളില്‍ വരുന്ന നിര്‍ണായക തെളിവുകള്‍ ദേശസുരക്ഷയുടെ പ്രശ്‌നമല്ല വരുന്നത് എന്നും ദേശസുരക്ഷയുടെ പേര് പറഞ്ഞ് ഇത്തരം കാര്യങ്ങള്‍ മൂടിവയ്ക്കാനാകില്ല എന്നും ജസ്റ്റിസ് കെഎം ജോസഫ് പറഞ്ഞു. റാഫേലിലെ ഈ ദേശസുരക്ഷാ വാദം ബോഫോഴ്‌സിനും ബാധകമാകുമോ എന്നും ജസ്റ്റിസ് കെഎം ജോസഫ് ചോദിച്ചു. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ കെഎം ജോസഫും എസ്‌കെ കൗളുമാണ് ബഞ്ചിലുള്ളത്. അതേസമയം റാഫേലില്ലാതെ എങ്ങനെ പാകിസ്താന്റെ എഫ് 16 വിമാനങ്ങളെ നേരിടും എന്ന് കേന്ദ്ര സര്‍ക്കാര്‍ ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് ദ ഹിന്ദു പുറത്തുവിട്ട വിവരങ്ങള്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മോഷ്ടിച്ചതായി കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ വാദിച്ചിരുന്നു. അതേസമയം എജിയുടെ വാദം അംഗീകരിക്കാനാവില്ല എന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

Next Story

Related Stories