ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമങ്ങളുടെ വികൃതമുഖം തുറന്നു കാണിച്ച കോബ്ര പോസ്റ്റ് ഒളികാമറ ഓപ്പറേഷൻ: കണ്ണടച്ച് ഇരുട്ടാക്കി മുഖ്യധാരാ മാധ്യമങ്ങൾ

മലയാളത്തിൽ മാതൃഭൂമി, മനോരമ തുടങ്ങിയ പ്രധാന പത്രങ്ങളും അവയുടെ ഓൺലൈൻ പോർട്ടലുകളും സംഭവം റിപ്പോർട്ട് ചെയ്യാൻ തയ്യാറായിട്ടില്ല.

രാജ്യത്തെ പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം കുടുങ്ങിയ ഒളികാമറ ഓപ്പറേഷനുകളുടെ വീഡിയോകളാണ് ഇക്കഴിഞ്ഞദിവസം പുറത്തു വന്നത്. ഇന്ത്യൻ എക്സ്പ്രസ്സ്, ഹിന്ദു, ഓപ്പൺ മാഗസിൻ, ഹിന്ദുസ്ഥാൻ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ എന്നിവരെല്ലാം ഇതിൽ കുടുങ്ങി. ഇത്രയും സ്ഫോടനാത്മകമായ ഒരു സംഭവം നടന്നിട്ടും മനപ്പൂർവ്വമായ മൂടി വെക്കലാണ് മാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഓപ്പറേഷനിൽ കുടുങ്ങിയവരും അല്ലാത്തവരുമായ മാധ്യമങ്ങളെല്ലാം ഇതിൽ നിശ്ശബ്ദത പാലിക്കുകയാണ്.

മലയാളത്തിൽ മാതൃഭൂമി, മനോരമ തുടങ്ങിയ പ്രധാന പത്രങ്ങളും അവയുടെ ഓൺലൈൻ പോർട്ടലുകളും സംഭവം റിപ്പോർട്ട് ചെയ്യാൻ തയ്യാറായിട്ടില്ല. മറ്റു മാധ്യമങ്ങൾക്കെതിരായ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്ന അലിഖിത നിയമം നിലവിലുണ്ട്. ഇതിനു പുറമെ മാതൃഭൂമിയുടെ ഓഹരികളിൽ വലിയൊരു പങ്ക് ടൈംസിന്റെ കൈവശമുണ്ട് എന്നതും ശ്രദ്ധേയമാണ്.

പണത്തിനു പകരം വർഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കാമെന്ന്, ശ്രീമദ് ഭഗവത് ഗീതാ പ്രചാര്‍ സമിതി പ്രവർത്തകനെന്ന നാട്യത്തിൽ ചെന്ന കോബ്ര പോസ്റ്റ് മാധ്യമപ്രവർത്തകനോട് സമ്മതിക്കുന്നതാണ് പുറത്തുവന്ന വീഡിയോകളിലുള്ളത്. 2019ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഏതുവിധത്തിൽ അട്ടമറിക്കപ്പെടുമെന്നതിന്റെ ശക്തമായ സൂചനകളാണ് ഈ വീഡിയോകൾ നിരത്തുന്നത്.

ഈ വിഷയത്തിൽ അഴിമുഖം ചെയ്ത വാർത്തകൾ താഴെ വായിക്കാം.

ഹിന്ദുത്വ ധ്രുവീകരണ പ്രചാരണത്തിന് ആവശ്യപ്പെട്ടത് 1000 കോടി; കോബ്ര ഓപ്പറേഷനിൽ കുടുങ്ങി ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള വമ്പന്മാർ

71.9% പേര്‍ മോദിക്ക് വോട്ട് ചെയ്യുമെന്ന് ടൈംസ് ഓഫ് ഇന്ത്യ; ഫലം വരുന്നത് കോബ്ര പോസ്റ്റ് ഒളികാമറയിൽ വിനീത് ജയിൻ കുടുങ്ങിയതിനു പിന്നാലെ

കച്ചവടമുറപ്പിച്ചത് 500 കോടിക്ക്; ടൈംസ് ഓഫ് ഇന്ത്യ കുടുങ്ങിയത് ഇങ്ങനെ

ഇന്ന് കുടുങ്ങാന്‍ പോകുന്നത് മാധ്യമഭീമന്‍; നിരോധന ഉത്തരവ് നീക്കാന്‍ കോബ്ര പോസ്റ്റ്‌ കോടതിയില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍