Top

ആത്മനിന്ദയാൽ തല താഴ്ത്തുകയാണ്; മോദിക്ക് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥർ എഴുതിയ തുറന്ന കത്ത്

ആത്മനിന്ദയാൽ തല താഴ്ത്തുകയാണ്; മോദിക്ക് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥർ എഴുതിയ തുറന്ന കത്ത്
ബഹുമാനപ്പെട്ട പ്രധാനമന്ത്രി,

നമ്മുടെ ഭരണഘടനയാൽ വ്യവസ്ഥാപിതമാക്കപ്പെട്ടതും, മതേതരത്വത്തിലും ജനാധിപത്യത്തിലും ഉൽപതിഷ്ണുത്വത്തിലും ഊന്നിയതുമായ മൂല്യങ്ങൾ അടിപതറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കഴിഞ്ഞവർഷം ഒരുമിച്ചു കൂടിയ റിട്ടയേഡ് സിവിൽ സർവ്വീസ് ഓഫീസർമാരാണ് ഞങ്ങൾ. വെറുപ്പിന്റെയും ഭീതിയുടെയും അധാർമികതയുടെയും വിഹ്വലമാ‌യ അന്തരീക്ഷം നമ്മുടെ ഭരണകൂട സംവിധാനത്തിലേക്ക് ഗൂഢമായി നുഴഞ്ഞു കയറിയതിനെതിരെ ഉയരുന്ന പോരാട്ടത്തിന്റെ ശബ്ദങ്ങളോട് ഐക്യദാർഢ്യപ്പെടുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഭരണകൂടം ഉറപ്പു നൽകിയ പവിത്രമൂല്യങ്ങളോടല്ലാതെ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോടോ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടോ ബന്ധമോ കൂറോ പുലർത്താത്ത പൗരന്മാരായി നിലകൊണ്ടാണ് അന്നും ഇന്നും ഞങ്ങൾ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്.

ഭരണഘടനയെ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധനായ ഒരാളെന്ന നിലയിൽ, താങ്കളുടെ സർക്കാരും താങ്കളുടെ പാർട്ടിയും ഈ അപായകരമായ പതനം തിരിച്ചറിഞ്ഞ് ഉണരുമെന്നും ചീഞ്ഞത് വെട്ടിനീക്കി എല്ലാവർക്കും, പ്രത്യേകിച്ച്, ന്യൂനപക്ഷങ്ങൾക്കും അധഃസ്ഥിത വിഭാഗങ്ങൾക്കും ജീവനും സ്വാതന്ത്ര്യവും നഷ്ടപ്പെടാതെ ജീവിക്കാമെന്ന് ഉറപ്പു നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഈ പ്രതീക്ഷ തകർക്കപ്പെട്ടു. കത്വയിലും ഉന്നാവോയിലും നടന്ന ഭീകരമായ സംഭവങ്ങൾ കാണിക്കുന്നത് നിലവിലെ സർക്കാരിന് ജനങ്ങൾ ഏൽപ്പിച്ച അടിസ്ഥാനപരമായ ഉത്തരവാദിത്തങ്ങൾ പോലും നിറവേറ്റാനായില്ല എന്നാണ്. വംശീയവും ആത്മീയവും സാസ്കാരികവുമായ പൈതൃകങ്ങളിൽ അഭിമാനം കൊള്ളുന്ന ഒരു ദേശീയത എന്ന നിലയ്ക്കും, സഹിഷ്ണുത, അനുകമ്പ, സഹവർത്തിത്വം തുടങ്ങിയ പരിഷ്കൃത മൂല്യങ്ങളെ സമ്പത്താക്കിയ ഒരു സമൂഹമെന്ന നിലയിലും നമ്മൾ പരാജയപ്പെടുകയാണുണ്ടായത്. മനുഷ്യൻ മനുഷ്യനോട് കാണിക്കുന്ന ക്രൂരതകളെ ഹിന്ദുക്കളുടെ പേരിൽ പരിപാലിച്ച് വളർത്തുക വഴി മനുഷ്യരെന്ന നിലയിലും നമ്മൾ പരാജയപ്പെട്ടിരിക്കുന്നു.

ഒരു എട്ടുവയസ്സുകാരിയായ പെൺകുട്ടിയെ കൊന്നതിലെ മൃഗീയത നമ്മൾ ഏതുതരം അധഃപതനത്തിലേക്കാണ് മുങ്ങിക്കൊണ്ടിരിക്കുന്നതെന്നത് വ്യക്തമാക്കുന്നു. ഈ സംഭവത്തോടുള്ള സർക്കാരിന്റെ പ്രതികരണത്തിൽ നിന്നും മനസ്സിലാക്കാനാകുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യ അതിന്റെ ഏറ്റവും കറുത്ത കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, രാഷ്ട്രീയകക്ഷികളും നേതാക്കളും ഈ സന്ദർഭത്തെ നേരിടാൻ തക്ക ശേഷിയില്ലാത്തവരായി മാറിയിരിക്കുന്നു എന്നുമാണ്. ഇവിടെ ഈ ഇരുണ്ട തുരങ്കത്തിലകപ്പെട്ട ഞങ്ങൾ വെളിച്ചത്തിന്റെ ഒരു ചെറിയ നാളം പോലും കാണാതെ നിൽക്കുകയാണ്. ആത്മനിന്ദയാൽ തല താഴ്ത്തുകയാണ്.

http://www.azhimukham.com/national-hindutwa-trying-rape-killing-of-asifa-to-play-communal-game-edit/

ഞങ്ങളുടെ ആത്മനിന്ദ അത്രയും തീവ്രമാകുന്നതിന് കാരണമുണ്ട്. ഇപ്പോഴും സർവ്വീസിലുള്ള ഞങ്ങളുടെ യുവാക്കളായ പിൻഗാമികളുടെ, പ്രത്യേകിച്ചും ജില്ലാതലങ്ങളിൽ പ്രവർത്തിക്കുന്നവരുടെ പരാജയമാണ്. ദുർബലർക്കും അധഃസ്ഥിതർക്കും നിയമപ്രകാരം സംരക്ഷണവും പരിചരണവും നൽകേണ്ട ആ യുവാക്കളും തങ്ങളുടെ ജോലി ചെയ്യുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു.

പ്രധാനമന്ത്രി, ഇതെഴുതുന്നത് ഞങ്ങളുടെ ആത്മനിന്ദ പ്രകടിപ്പിക്കാൻ വേണ്ടി മാത്രമല്ല. ഞങ്ങളുടെ മനോവേദനയും വിലാപവും അറിയിക്കാനും, പരിഷ്കൃതമൂല്യങ്ങളുടെ മരണത്തിൽ നിലവിളിക്കാനുമല്ല. മറിച്ച്, ഞങ്ങളുടെ രോഷം പ്രകടിപ്പിക്കാനാണ്. താങ്കളുടെ പാർട്ടിയും, അതിന്റെ എണ്ണമറ്റതും എണ്ണിയെടുക്കാനാകാത്തതും സമയാസമയങ്ങളിൽ പൊട്ടിമുളയ്ക്കുന്നതുമായ നിരവധി ശാഖകളും നമ്മുടെ രാഷ്ട്രീയവ്യാകരണത്തിനകത്തേക്കും നമ്മുടെ സാമൂഹികവും സാസ്കാരികവുമായ ജീവിതത്തിലേക്കും ദൈനംദിന വ്യവഹാരങ്ങളിലേക്കും ഗൂഢമായി പടർത്തിയ വിഭാഗീയതയുടെയും വെറുപ്പിന്റെയും അജണ്ടയോടുള്ള രോഷം പ്രകടിപ്പിക്കാനാണ് ഞങ്ങളിതെഴുതുന്നത്. ഈ അജണ്ടയാണ് കത്വയിലും ഉന്നാവോയിലും നടന്ന സംഭവങ്ങൾക്ക് സാമൂഹിക അംഗീകാരവും നിയമസാധുതയും നൽകുന്നത്.

http://www.azhimukham.com/india-how-quickly-have-we-travelled-from-nirbhaya-to-asifa-edit/

ജമ്മുവിലെ കത്വയിൽ സംഘപരിവാർ തങ്ങളുടെ തലതിരിഞ്ഞ അജണ്ടകൾ നടപ്പാക്കാനായി വളർത്തിയെടുത്ത പേ പിടിച്ച വർഗീയക്കോമരങ്ങളുടെ ഭൂരിപക്ഷ കലാപ സംസ്കാരമാണ് നടപ്പാകുന്നത്. തങ്ങളുടെ പ്രവൃത്തികൾ ഹിന്ദു-മുസ്ലിം ധ്രുവീകരണത്തിലൂടെ രാഷ്ട്രീയജീവിതം കെട്ടിപ്പടുത്ത രാഷ്ട്രീയശക്തികളാൽ മേലൊപ്പു ചാർത്തപ്പെടുമെന്ന് അവർക്കറിയാം. ഈ ഫ്യൂഡൽ മാഫിയാ തലവൻമാർ തങ്ങൾ പിടിച്ചു കൊടുത്ത വോട്ടുകളുടെ പിൻബലത്തിലും സ്വാതന്ത്ര്യത്തിലും ലഭിച്ച രാഷ്ട്രീയാധികാരം ബലാൽസംഗം ചെയ്യാനും കൊലപാതകം നടത്താനും വിനിയോഗിക്കുന്നതിന്റെ ചിത്രമാണ് ഉത്തർപ്രദേശിലെ ഉന്നാവോയിൽ കണ്ടത്. എന്നാൽ, ഈ അധികാര ദുർവ്വിനിയോഗത്തെക്കാളെല്ലാം നിന്ദ്യമായ കാര്യം സംസ്ഥാന സർക്കാർ ബലാൽസംഗ ഇരയെയും കുടുംബത്തെയും നായാടാന്‍ തുനിഞ്ഞതാണ്. പ്രതികൾക്കെതിരെ നടപടിയെടുത്തത് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് എന്നത് വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ പുലർത്തുന്ന കാപട്യത്തെ തുറന്നു കാട്ടുന്നു.

http://www.azhimukham.com/india-lawless-rule-in-up-teamazhimukham/

ഈ രണ്ട് സംഭവങ്ങൾ നടന്നയിടങ്ങളിലും പ്രധാനമന്ത്രീ, താങ്കളുടെ പാർട്ടിയാണ് അധികാരത്തിലിരിക്കുന്നത്. പാർട്ടിക്കകത്ത് താങ്കൾക്കും താങ്കളുടെ പാർട്ടി അധ്യക്ഷനുമുള്ള അപ്രമാദിത്വവും കേന്ദ്രീകൃത അധികാരവും പരിഗണിക്കുമ്പോൾ ഈ ഭീകരമായ അവസ്ഥകൾക്ക് മറ്റാരെക്കാളും താങ്കൾക്കാണ് ഉത്തരവാദിത്വം എന്ന് പറയേണ്ടി വരും. തെറ്റേറ്റു പറയാതെയും പശ്ചാത്തപിക്കാതെയും താങ്കൾ കഴിഞ്ഞദിവസം വരെ നിശ്ശബ്ദനായിരുന്നു. ഇന്ത്യയിലും അന്തർദ്ദേശീയ തലത്തിലും അവഗണിക്കാനാകാത്ത പ്രതിഷേധം ഉയർന്നുവന്നതിനു ശേഷം മാത്രമാണ് താങ്കൾ നിശ്ശബ്ദത വെടിഞ്ഞത്.

എന്നിട്ടും, സംഭവത്തെ അപലപിക്കുകയല്ലാത്തെ അതിനുത്തരവാദികളായവരെ അപലപിക്കാന്‍ താങ്കൾ തയ്യാറായില്ല. ആ സംഭവത്തിനു പിന്നിലെ വർഗീയ രോഗത്തെ അപലപിക്കാനോ, അത്തരം രോഗാവസ്ഥകൾ ഉള്‍കൊള്ളുന്ന സാമൂഹിക, രാഷ്ട്രീയ, ഭരണ സാഹചര്യങ്ങളെ പരിഹരിക്കാനോ മാറ്റം വരുത്താനോ താങ്കൾ തയ്യാറാവുകയുണ്ടായില്ല. സംഘപരിവാറിനുള്ളിലെ വിവിധ ശക്തികൾ അണ്ടാവുകളിൽ വർഗീയതയുടെ വെള്ളം തിളപ്പിക്കുന്നതിൽ നിന്ന് പിന്മാറാതിരിക്കുമ്പോഴും നീതി ലഭ്യമാക്കുമെന്ന വാചകക്കസർത്ത് നടക്കുന്നത് നമ്മളേറെ കേട്ടതാണ്.

http://www.azhimukham.com/news-finally-modi-break-silence-amid-protest/

പ്രധാനമന്ത്രീ, ഈ രണ്ട് സംഭവങ്ങൾ സാധാരണമായ കുറ്റകൃത്യങ്ങളല്ല. സാമൂഹ്യഘടനയിലും രാഷ്ട്രീയശരീരത്തിലും ഏറ്റ മുറിവുകള്‍ കാലപ്രവാഹത്താൽ ഉണങ്ങുകയും സാധാരണജീവിതം പുനസ്ഥാപിക്കപ്പെടുകയും ചെയ്യുന്ന തരം സാധാരണ കുറ്റകൃത്യങ്ങളെപ്പോലെയല്ല ഇതവ. ഇതൊരു നിലനിൽപ്പിന്റെ പ്രതിസന്ധിയായി ഉയര്‍ന്നിരിക്കുന്നു. ഇതൊരു നിര്‍ണ്ണായക ഘട്ടവുമാണ്. ഒരു ദേശീയത എന്ന നിലയിലും റിപ്പബ്ലിക് എന്ന നിലയിലും, ഭരണപരവും ധാർമികക്രമപരവുമായ ഭരണഘടനാ മൂല്യങ്ങൾക്ക് സംഭവിക്കുന്ന പ്രതിസന്ധി മറികടക്കാനുള്ള ശേഷി നമുക്കുണ്ടോ എന്നത് നിശ്ചയിക്കപ്പെടുക സർക്കാരിന്റെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ്.

ഈ സന്ദർഭത്തിൽ താങ്കൾ ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഇവയാണ്:

● ഉന്നാവോയിലെയും കത്വയിലെയും കുടുംബങ്ങളോട് മാപ്പപേക്ഷിക്കുക.

● കത്വ കേസിലെ പ്രതികളെ വിചാരണ ചെയ്യാൻ അതിവേഗ വ്യവഹാര സംവിധാനം ഏർപ്പാടാക്കുക. ഉന്നാവോ കേസിൽ കൂടുതൽ ആശയക്കുഴപ്പങ്ങൾക്കിട നൽകാതെ കോടതി മേൽനോട്ടത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തെ ഏർപ്പാടാക്കുക.

http://www.azhimukham.com/trending-she-doesnt-know-who-is-hindu-muslim-says-asifas-father/

● ഈ നിഷ്കളങ്കരായ കുട്ടികളെയും, വെറുപ്പിന്റെ രാഷ്ട്രീയം കൊല ചെയ്ത മറ്റ് ഇരകളെയും ഓർമയിൽ നിറുത്തി മുസ്ലിങ്ങൾക്കും ദളിതർക്കും മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ക്കും സ്ത്രീകൾക്കും കുട്ടികള്‍ക്കും പ്രത്യേക സംരക്ഷണം നൽകുമെന്ന് പ്രതിജ്ഞയെടുക്കുക. ഭരണകൂടത്തിന്റെ ശക്തമായ പിന്തുണ തങ്ങൾക്കുണ്ടെന്ന തോന്ന അവർക്കിടയിൽ വളർത്തി ഭയരഹിതമായും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള അവസരം സൃഷ്ടിക്കുക.

● വിദ്വേഷ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുമായി അഹിതമായ ബന്ധം പുലർത്തുന്നവരെ സര്‍ക്കാരിൽ നിന്നും നീക്കം ചെയ്യുക.

● വിദ്വേഷ കുറ്റകൃത്യങ്ങളെ സാമൂഹികമായും രാഷ്ട്രീയമായും ഭരണപരമായും കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നത് ചർച്ച ചെയ്യാനായി ഒരു സര്‍വ്വകക്ഷിയോഗം വിളിക്കുക.

വളരെയെധികം വൈകിയിരിക്കാമെങ്കിലും ഇത്തരം നടപടികളിലൂടെ ക്രമസമാധാനം സ്ഥാപിക്കപ്പെട്ടെന്ന ബോധം സൃഷ്ടിക്കാനും അരാജകത്വം സൃഷ്ടിക്കുന്നവർ അറസ്റ്റ് ചെയ്യപ്പെടുമെന്ന പ്രതീക്ഷ വളർത്താനും സാധിക്കും. പ്രതീക്ഷകളിലാണ് നമ്മൾ ജീവിക്കുന്നത്.

http://www.azhimukham.com/india-justice-for-asifa-writes-sufad/

തുറന്ന കത്തില്‍ ഒപ്പുവെച്ചവര്‍

1. SP Ambrose, IAS (Retd). Former Additional Secretary, Ministry of Shipping and Transport, GoI
2. Vappala Balachandran, IPS (Retd). Former Special Secretary, Cabinet Secretariat, GoI
3. Chandrashekhar Balakrishnan. IAS (Retd). Former Secretary, Ministry of Coal, GoI
4. Pradip Bhattacharya, IAS (Retd). Former Additional Chief Secretary, Development & Planning and Administrative Training Institute, Govt. of West Bengal
5. Meeran C Borwankar, IPS (Retd). Former DGP, Bureau of Police Research and Development, GoI
6. Sundar Burra, IAS (Retd). Former Secretary, Govt. of Maharashtra
7. Javid Chowdhury, IAS (Retd). Former Health Secretary, GoI
8. Anna Dani, IAS (Retd). Former Additional Chief Secretary, Govt. of Maharashtra
9. Surjit K. Das. IAS (Retd). Former Chief Secretary, Govt. of Uttarakhand
10. Vibha Puri Das. IAS (Retd) Former Secretary, Ministry of Tribal Affairs, GoI
11. Nareshwar Dayal. IFS (Retd). Former Secretary, Ministry of External Affairs and High Commissioner to the United Kingdom
12. Keshav Desiraju, IAS (Retd). Former Health Secretary, GoI
13. M.G. Devasahayam, IAS (Retd). Former Secretary, Govt. of Haryana
14. Sushil Dubey, IFS (Retd). Former Ambassador to Sweden
15. K.P. Fabian, IFS (Retd). Former Ambassador to Italy
16. Meena Gupta, IAS (Retd). Former Secretary, Ministry of Environment & Forests, GoI
17. Ravi Vira Gupta, IAS (Retd). Former Deputy Governor, Reserve Bank of India
18. Wajahat Habibullah, IAS (Retd). Former Secretary, GoI and Chief Information Commissioner
19. Sajjad Hassan, IAS (Retd). Former Commissioner (Planning), Govt. of Manipur
20. M.A. Ibrahimi, IAS (Retd). Former Chief Secretary (rank) Bihar
21. Ajai Kumar, Indian Forest Service (Retd). Former Director, Ministry of Agriculture, GoI
22. Arun Kumar, IAS (Retd). Former Chairman, National Pharmaceutical Pricing Authority, GoI
23. Harsh Mander, IAS (Retd). Govt. of Madhya Pradesh
24. Aditi Mehta, IAS (Retd). Former Additional Chief Secretary, Govt. of Rajasthan

http://www.azhimukham.com/modi-should-rein-his-partymen-deepikasinghrajawat-asifa-lawyer/

25. Sunil Mitra, IAS (Retd). Former Secretary, Ministry of Finance, GoI
26. Sobha Nambisan, IAS (Retd). Former Principal Secretary (Planning), Govt. of Karnataka
27. Amitabha Pande, IAS (Retd). Former Secretary, Inter-State Council, GoI
28. Niranjan Pant,IA&AS (Retd). Former Deputy Comptroller & Auditor General of India
29. P. R. Parthasarathy, IPS (Retd). Former Director, Anti-Corruption Bureau, Govt. of Maharashtra
30. Alok Perti, IAS (Retd) Former Secretary, Ministry of Coal, GoI
31. N.K. Raghupathy, IAS (Retd). Former Chairman, Staff Selection Commission, GoI
32. M.Y. Rao, IAS (Retd).
33. Sujatha Rao, IAS (Retd). Former Secretary, Ministry of Health, GoI
34. Julio Ribeiro, IPS (Retd). Former Adviser to Governor of Punjab & Ambassador to Romania
35. Aruna Roy, IAS (Resigned)
36. Manabendra N. Roy, IAS (Retd). Former Additional Chief Secretary, Govt. of West Bengal
37. Umrao Salodia, IAS (Retd). Former Chairman, Rajasthan Road Transport Corporation, Govt. of Rajasthan
38. Deepak Sanan, IAS (Retd). Former Principal Adviser (AR) to Chief Minister, Govt. of Himachal Pradesh
39. E. A.S. Sarma, IAS (Retd). Former Secretary, Department of Economic Affairs, Ministry of Finance, GoI
40. N.C. Saxena, IAS (Retd). Former Secretary, Planning Commission, GoI
41. Ardhendu Sen, IAS (Retd). Former Chief Secretary, Govt. of West Bengal
42. Abhijit Sengupta, IAS (Retd). Secretary, Ministry of Culture, GoI
43. Aftab Seth, IFS (Retd). Former Ambassador to Japan
44. Navrekha Sharma, IFS (Retd). Former Ambassador to Indonesia
45. Har Mander Singh, IAS (Retd). Former Director General, ESI Corporation, GoI
46. Jawhar Sircar, IAS (Retd). Former Secretary, Ministry of Culture, GoI, & CEO, Prasar Bharati
47. K.S. Subramanian, IPS (Retd). Former Director General, State Institute of Public Administration & Rural Development, Govt. of Tripura
48. Geetha Thoopal, IRAS (Retd). Former General Manager, Metro Railway, Kolkata
49. Ramani Venkatesan, IAS (Retd).Former Director General, YASHADA, Govt. Of Maharashtra

http://www.azhimukham.com/trending-modi-indias-silent-most-primeminister/

http://www.azhimukham.com/trending-kathua-is-not-accidental-says-zacharia/

Next Story

Related Stories