ട്രെന്‍ഡിങ്ങ്

പി ചിദംബരത്തെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു; നടപടി കോടതി ഇടപെട്ട് അറസ്റ്റ് തടഞ്ഞതിനു പിന്നാലെ

ഐഎൻഎക്സ് മീഡിയ കേസിൽ ചിദംബരത്തോടൊപ്പം മകൻ കാർത്തി ചിദംബരവും ഉൾപ്പെട്ടിട്ടുണ്ട്.

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ പി ചിദംബരത്തെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ജൂൺ 6നാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ഐഎൻഎക്സ് മീഡിയ കേസിലാണ് നടപടി.

ജൂലൈ 3 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞദിവസം കോടതി ഉത്തരവ് വന്നിരുന്നു. അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് സംരക്ഷണം കിട്ടണമെന്നാവശ്യപ്പെട്ട് ചിദംബരമാണ് കോടതിയെ സമീപിച്ചത്. ജൂൺ 5ന് നടക്കുന്ന വാദം കേൾക്കലിനു ശേഷമാണ് ചോദ്യം ചെയ്യാനുള്ള തിയ്യതി സിബിഐ നിശ്ചയിച്ചിരിക്കുന്നത്.

ഐഎൻഎക്സ് മീഡിയ കേസിൽ ചിദംബരത്തോടൊപ്പം മകൻ കാർത്തി ചിദംബരവും ഉൾപ്പെട്ടിട്ടുണ്ട്. 2007ൽ ഐഎൻഎക്സ് മീഡിയയിലേക്കുള്ള വിദേശനിക്ഷേപ അനുമതി നൽകിയതിനു പിന്നിലുള്ള ക്രമക്കേടുകളാണ് സിബിഐയുടെ അന്വേഷണത്തിലുള്ളത്.

കാർത്തി ചിദംബരം നേരത്തെ ഈ കേസിൽ അറസ്റ്റിലാകുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. വിദേശനിക്ഷേപ പ്രമോഷന്‍ ബോർഡിന്റെ അനുമതി നേടി നൽകാൻ ഐഎൻഎക്സ് മീഡിയയിൽ നിന്നും പണം വാങ്ങി എന്നതാണ് കാർത്തിക്കെതിരായ കുറ്റം. അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ സഹായത്തോടെ ഇത് സാധിച്ചു നൽകാമെന്ന് കാർത്തി ധാരണയിലെത്തിയതായാണ് ആരോപണം.

നിലവിൽ ഷീന ബോറ വധക്കേസിൽ ജയിലിൽ കഴിയുന്ന ഇന്ദ്രാണി മുഖർജിയും പീറ്റർ മുഖർജിയും ഈ കേസിൽ ആരോപണം നേരിടുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍