TopTop
Begin typing your search above and press return to search.

'ഗാഢമായി ഉറങ്ങൂ, പാകിസ്താൻ എയർ ഫോഴ്സ് ഉണർന്നിരിക്കുന്നു': പാക് ഡിഫൻസിന്റെ ട്വീറ്റിന് ട്രോളടിച്ച് സോഷ്യൽ മീഡിയ

പാകിസ്താൻ ഡിഫന്‍സ് എന്ന ട്വിറ്റർ പേജ് ഫെബ്രുവരി 25ന് കാലത്ത് 8.36ന് ഒരു ട്വീറ്റ് ചെയ്തു. "Sleep tight because PAF is awake." എന്നായിരുന്നു അത്. 'ഗാഢമായി ഉറങ്ങൂ, കാരണം പാകിസ്താൻ എയർ ഫോഴ്സ് ഉണർന്നിരിക്കുന്നു' എന്ന്. #PakistanZindabad എന്നൊരു ടാഗും കൊളുത്തി വെച്ചിരുന്നു. ഇന്ന് പുലർച്ചെ മൂന്നുമണി വരെ ഈ ട്വീറ്റ് അധികമാരുടെയും ശ്രദ്ധയിൽ പെടാതെ അങ്ങനെ പോയി. പിന്നീട് നടന്നതൊരു പൊങ്കാലയാണ്.

ട്രോളുകൾ ഈ ട്വീറ്റ് ഒരു പ്രധാന വിഭവമായി മാറി. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വരെ ട്രോളടിച്ചു. ഈ ട്വീറ്റ് 'ചെയ്യരുതായിരുന്നതും ഇപ്പോൾ ഡീലീറ്റ് ചെയ്യാനരുതാത്തതു'മായ ട്വീറ്റുകളുടെ ഗണത്തിൽ പെടുന്നതായി അദ്ദേഹം പരിഹസിച്ചു. പക്ഷെ, വറിപ്പെടേണ്ടതില്ലെന്നും ഇത്രയും വലുതാകാനിടയില്ലെങ്കിലും ചെറിയ അബദ്ധങ്ങളൊക്കെ എല്ലാവർക്കും പറ്റുമെന്നും അദ്ദേഹം കുത്തി.

കടുത്ത പരിഹാസമാണ് പാകിസ്താൻ ഡിഫന്‍സിന്റെ ട്വീറ്റിന് കിട്ടിക്കൊണ്ടിരിക്കുന്നത്. 'എല്ലാവരോടും ഗാഢമായി ഉറങ്ങാൻ പറഞ്ഞതിനു ശേഷം അവർ ഉറങ്ങാന്‍ പോയി' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.


Next Story

Related Stories