ന്യൂസ് അപ്ഡേറ്റ്സ്

കാശ്മീരിനെക്കുറിച്ച് വാജ്‌പേയ് എന്നോട് പറഞ്ഞത് എന്താണെന്നറിയാമോ?: ഇമ്രാന്‍ ഖാന്‍

പൊതുതിരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് ഇന്ത്യന്‍ നേതാക്കള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

2004ല്‍ ബിജെപി അധികാരത്തില്‍ വന്നിരുന്നെങ്കില്‍ ഇന്ത്യക്കും പാകിസ്താനുമിടയിലുള്ള കാശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടുമായിരുന്നു എന്നാണ് മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയ് തന്നോട് പറഞ്ഞത് എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇതേ അഭിപ്രായം തന്നെയാണ് കോണ്‍ഗ്രസ് നേതാവും ഒന്നാം യുപിഎ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയുമായ നട്‌വര്‍ സിംഗും തന്നോട് പറഞ്ഞിട്ടുള്ളതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കാശ്മീര്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടെന്നും ഇരുരാജ്യങ്ങളും ഇതിനടുത്താണ് എന്നുമാണ് ഇത് വ്യക്തമാക്കുന്നത്.

ഇന്ത്യയടക്കം എല്ലാ അയല്‍ രാജ്യങ്ങളുമായും നല്ല ബന്ധമാണ് പാകിസ്താന്‍ താല്‍പര്യപ്പെടുന്നത്. പൊതുതിരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് ഇന്ത്യന്‍ നേതാക്കള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ആണവായുധമുള്ള രാജ്യങ്ങളായ ഇന്ത്യയും പാകിസ്താനും ഒരു യുദ്ധത്തിന് ഇനി തയ്യാറാകില്ലെന്നും അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. യുദ്ധം കൊണ്ട് കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാനാവില്ല. ചര്‍ച്ചയിലൂടെ മാത്രമേ പരിഹാരം കാണാനാകൂ. കാശ്മീര്‍ പ്രശ്‌നത്തിന് രണ്ടോ മൂന്നോ പരിഹാരങ്ങളുണ്ട്. അത് ചര്‍ച്ചയുടെ ഭാഗമാണ്. അതേസമയം കൂടുതല്‍ വിശദാംശങ്ങള്‍ ഇത് സംബന്ധിച്ച് നല്‍കാന്‍ ഇമ്രാന്‍ ഖാന്‍ തയ്യാറായില്ല. ഇതേക്കുറിച്ച് സംസാരിക്കാന്‍ സമയമായില്ല എന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

“അല്ല, അത് മോദിയെ ഉദ്ദേശിച്ചല്ല”: ഇമ്രാന്‍ ഖാന്‍

പഴയ കാര്യങ്ങളുടെ ഉത്തരവാദിത്തം എറ്റെടുക്കാനാവില്ല: ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് ഇമ്രാന്‍ ഖാന്‍

“ജര്‍മ്മനിക്കും ഫ്രാന്‍സിനും അതിര്‍ത്തി തുറന്നിടാമെങ്കില്‍ പാകിസ്താനും ഇന്ത്യക്കും എന്തുകൊണ്ട് അതായിക്കൂട?”: ഇമ്രാന്‍ ഖാന്‍

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായി ചര്‍ച്ച: ഇമ്രാന്‍ ഖാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍