TopTop
Begin typing your search above and press return to search.

ഹിമാചലില്‍ ബിജെപിയ്ക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലത്തെ മാറ്റിമറിച്ചത് രണ്ട് ജില്ലകള്‍

ഹിമാചലില്‍ ബിജെപിയ്ക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലത്തെ മാറ്റിമറിച്ചത് രണ്ട് ജില്ലകള്‍
ടിബറ്റിന്റെ കിഴക്കന്‍ പ്രദേശത്ത് ഉത്ഭവിച്ച് ഹിമാചല്‍ പ്രദേശത്തിലേക്ക് ഒഴുകു സത്‌ലജ് നദി, അതിന്റെ ഇരുകരകളിലും സവിശേഷമായ രണ്ട് സംസ്‌കാരങ്ങളെയും ജനസംഖ്യയെയും സൃഷ്ടിച്ചിരിക്കുന്നു. വടക്കുഭാഗത്ത് അതായത് നദിയുടെ വലതുകരയില്‍ ജീവിക്കുന്നവരുടെ രാഷ്ട്രീയ തീരുമാനങ്ങള്‍ കടുത്തതായതിനാല്‍ തന്നെ തങ്ങളുടെ ജനപ്രതിനിധികളെ മിക്കപ്പോഴും അവര്‍ നിലനിര്‍ത്താറില്ല. വടക്കേ ഇന്ത്യയിലെ ഈ കുന്നിന്‍പുറ സംസ്ഥാനത്തെ 68 അംഗ നിയമസഭയിലേക്ക് ഇക്കുറി നടന്ന തിരഞ്ഞെടുപ്പും വ്യത്യസ്തമായിരുന്നില്ല. നദിയുടെ വടക്കേക്കരയിലുള്ള രണ്ട് ജില്ലകളായ മാണ്ഡിയിലും കാംഗ്രയിലും സംയുക്തമായി 25 മണ്ഡലങ്ങള്‍ അതായത്, സംസ്ഥാനത്തെ മൊത്തം മണ്ഡലങ്ങളുടെ 36 ശതമാനമാണ് ഉള്ളത്. ബിജെപി മൊത്തം നേടിയ 44 സീറ്റുകളില്‍ 20ഉം ജയിച്ചത് ഈ രണ്ട് ജില്ലകളില്‍ നിന്നാണ്. 2012ലെ തിരഞ്ഞെടുപ്പില്‍ അവര്‍ 25 മണ്ഡലങ്ങളില്‍ എട്ടെണ്ണം മാത്രം ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 15 എണ്ണം നേടിയിരുന്നു.

തേയില തോട്ടങ്ങള്‍ക്കും ധരംശാലയിലെ മനോഹരമായ ക്രിക്കറ്റ് മൈതാനത്തിനും മധ്യ ടിബറ്റന്‍ ഭരണകൂടത്തിന്റെ ആസ്ഥാനമെന്ന നിലയിലും പ്രസിദ്ധമായ കാംഗ്ര ജില്ലയിലുള്ള 15 നിയമസഭ മണ്ഡലങ്ങളില്‍ 11 എണ്ണം ബിജെപിയ്ക്ക് അനുകൂലമായി വോട്ടു ചെയ്തു. കോണ്‍ഗ്രസ് മൂന്ന് സീറ്റ് നേടിയപ്പോള്‍ ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജയിച്ചു. 2012ലെ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ പത്ത് സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ ബിജെപിക്ക് മൂന്ന് സീറ്റുകള്‍ ലഭിച്ചു. മാണ്ഡിയില്‍, ആകെയുള്ള പത്ത് സീറ്റില്‍ ഒമ്പതിടത്തും ബിജെപി ജയിച്ചപ്പോള്‍ ബിജെപി മന്ത്രിയും മുന്‍ സ്പീക്കറുമായിരുന്ന ഗുലാബ് സിംഗ് താക്കൂറിനെ ഒരു സ്വതന്ത്രന്‍ പരാജയപ്പെടുത്തി. 2012ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തുല്യ സീറ്റുകളാണ് നേടിയത്. ചരിത്രപരമായി നദിയുടെ വടക്കുള്ള നാട്ടുരാജ്യം ഒരിക്കല്‍ രഞ്ജിത് സിംഗിന്റെ സിക്ക് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 1849ല്‍ ഇത് ബ്രിട്ടീഷുകാര്‍ കീഴടക്കി. സിഖുകാരും രജപുത്രരും മേല്‍ജാതി പഞ്ചാബി ഹിന്ദുക്കളും അടങ്ങുന്നതാണ് ജനസംഖ്യ. 1947ന് ശേഷം പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നിന്നെത്തിയ കുറച്ച് അഭയാര്‍ത്ഥികളും. എന്നാല്‍ നദിയുടെ തെക്കന്‍ ഭാഗങ്ങള്‍ സിഖ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നില്ല. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വേനല്‍ക്കാല തലസ്ഥാനമായ സിംലയും നദിയുടെ തെക്കേക്കരയിലാണ്. തെക്കേക്കരയില്‍ രജപുത്രര്‍ക്കാണ് ഭൂരിപക്ഷം. സംസ്ഥാനത്തില്‍ ആപ്പിള്‍ അറ കൂടിയാണിവിടം. സാമുവല്‍ (പിന്നീട് സത്യാനന്ദ്) സ്റ്റോക്‌സ് എന്ന അമേരിക്കക്കാരനാണ് ഹിമാചല്‍ പ്രദേശില്‍ ആപ്പിള്‍ കൃഷിക്ക് തുടക്കം കുറിച്ചത്.

താമരയെ അരിവാള്‍ മുറിക്കുന്നു, 24 വര്‍ഷങ്ങള്‍ക്ക് ശേഷം സിപിഎമ്മിന് ആദ്യ വിജയം

സ്ഥാനമൊഴിയുന്ന സംസ്ഥാന മുഖ്യമന്ത്രി വീരഭദ്ര സിംഗ് എണ്‍പത്തിമൂന്നാം വയസിലും കൗശലക്കാരനായ രാഷ്ട്രീയക്കാരനാണ്. തിയോഗില്‍ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും രാഹുല്‍ ഗാന്ധിയുടെ അനുയായി എന്ന് അറിയപ്പെടുന്ന ദീപക് താക്കൂറിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കവെ അദ്ദേഹം ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തി: 'ഒരു കൈ (കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം) ഉപയോഗിച്ച് താമര പറിക്കാന്‍ സാധിക്കില്ലെങ്കില്‍ അരിവാള്‍ ഉപയോഗിക്കൂ. 'അരിവാള്‍ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായതിനാല്‍ തന്നെ ഇത് ഇടതുപാര്‍ട്ടിക്കുള്ള പിന്തുണയാണ് എന്ന് അന്നേ പലരും വിലയിരുത്തിയിരുന്നു. മുന്ന്  തവണ എംഎല്‍എ ആയിരുന്ന ബിജെപി സ്ഥാനാര്‍ത്ഥി രാകേഷ് വര്‍മ്മയെ 1983 വോട്ടിന് സിപിഎം സ്ഥാനാര്‍ത്ഥി രാകേഷ് സിംഗ തോല്‍പ്പിച്ചപ്പോള്‍ രാത്തോഡ് ഇവിടെ മൂന്നാം സ്ഥാനത്തായി. 24 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് സംസ്ഥാന നിയമസഭയിലേക്ക് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുക്കപ്പെടുന്നത്. 1993ല്‍ സിംല (അര്‍ബന്‍) മണ്ഡലത്തില്‍ നിന്നും സിംഗ തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് 90 വയസുള്ള വിദ്യ സ്റ്റോക്‌സിന്റെ മരുമകനാണ് ഇദ്ദേഹം. സാമുവല്‍ സ്‌റ്റോക്‌സിന്റെ ഏറ്റവും ഇളയ മരുമകളാണ് വിദ്യ സ്‌റ്റോക്‌സ്.

മാറിമറിയുന്ന കുടുംബ ഭാഗ്യങ്ങള്‍

കോണ്‍ഗ്രസ് മുഖ്യമന്ത്രി വിരഭദ്ര സിംഗും അദ്ദേഹത്തിന്റെ മകന്‍ വിക്രമാദിത്യ സിംഗുമാണ് യഥാക്രമം നിയമസഭയിലെ ഏറ്റവും പ്രായം കൂടിയതും പ്രായം കുറഞ്ഞതുമായ അംഗങ്ങള്‍. വീരഭദ്ര സിംഗ് ഒമ്പതാം തവണയും വിജയിച്ചപ്പോള്‍, 29 കാരനായ വിക്രമാദിത്യ, പിതാവ് ഒഴിഞ്ഞുകൊടുത്ത സിംല (റൂറല്‍) മണ്ഡലത്തില്‍ നിന്നും ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയിലാവട്ടെ, രണ്ട് മുഖ്യമന്ത്രിയായിരിക്കുകയും ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കപ്പെടുകയുംചെയ്ത തിരുപ്രം കുമാര്‍ ദുമല്‍, സുജന്‍പൂര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടു. തന്റെ തന്നെ ശിഷ്യനും രണ്ടാം തവണ എംഎല്‍എയുമായ രജീന്ദര്‍ സിംഗ് റാണയോടാണ് അദ്ദേഹം പരാജയപ്പെട്ടത്. കോണ്‍ഗ്രസിലേക്ക് കൂറുമാറിയ റാണ, സര്‍വ്വ കല്യകാരി സന്‍സ്ഥാന്‍ എന്നൊരു എന്‍ജിഒയും നടത്തുന്നു. ബിജെപിയുടെ യുവതുര്‍ക്കി അനുരാഗ് താക്കൂര്‍ എംപിയ്ക്ക് ഇത് ഇരട്ടി പ്രഹരമായിരുന്നു. അച്ഛന്‍ ദുമല്‍ മാത്രമല്ല എഴ് തവണ എംഎല്‍എയായിരുന്ന അമ്മായിയച്ഛന്‍ ഗുലാബ് സിംഗ് താക്കൂറും പരാജയപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാരില്‍ സമൂഹ്യനീതി, ശാക്തീകരണ മന്ത്രിയായിരുന്ന റാം ഷാന്തില്‍ സോളന്‍ ദാനി മണ്ഡലത്തില്‍ നിന്നും വിജയിച്ചു. സീറ്റു നിലനിറുത്തിയ അപൂര്‍വ്വം മന്ത്രിമാരില്‍ ഒരാളാണ് അദ്ദേഹം. സ്വന്തം മരുമകനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജേഷ് കാശ്യപിനെ 671 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പുത്രിമാരില്‍ ഒരാളായ ദീപാലി പിതാവിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സഹായിച്ചപ്പോള്‍ ഇളയ മകളായ ഗീതാഞ്ജലി ഭര്‍ത്താവിന് പിന്തുണ നല്‍കി.


Next Story

Related Stories