ഇന്ത്യൻ റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ അന്തർദ്ദേശീയ മാധ്യമങ്ങളിൽ ‘താര’മായിരിക്കുകയാണ്. തന്റെ ഭരണകാലയളവിൽ ഇന്ത്യൻ ട്രെയിനുകൾ കൈവരിച്ച വേഗതയെക്കുറിച്ച് ട്വിറ്ററിൽ ഡംഭ് പറഞ്ഞതാണ് ഗോയലിന് വിനയായത്. ഇതിനായി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ വീഡിയോയെടുത്ത് എഡിറ്റ് ചെയ്ത് രണ്ടിരട്ടി വേഗത കൂട്ടിയാണ് മന്ത്രി അത് ട്വിറ്ററിലിട്ടത്. ഇങ്ങനെയായിരുന്നു വീഡിയോക്കൊപ്പം പീയൂഷ് ഗോയൽ ചേർത്ത വാചകം: “ഇതൊരു പക്ഷിയാണ്…ഇതൊരു വിമാനമാണ്… മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി നിർമിച്ച ഇന്ത്യയുടെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിൻ കാണൂ. വന്ദേ ഭാരത് എക്സ്പ്രസ്സ് മിന്നൽ വേഗത്തിൽ കടന്നുപോകുന്നു.” ഈ ട്വീറ്റിലെ കള്ളക്കളി ദി ഗാർഡിയൻ അടക്കമുള്ള പ്രമുഖ അന്തർദ്ദേശീയ മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു.
It’s a bird…It’s a plane…Watch India’s first semi-high speed train built under ‘Make in India’ initiative, Vande Bharat Express zooming past at lightening speed. pic.twitter.com/KbbaojAdjO
— Piyush Goyal (@PiyushGoyal) February 10, 2019
മന്ത്രി പറയുന്ന ‘മിന്നൽ വേഗം’ എഡിറ്റ് ചെയ്തുണ്ടാക്കിയ വേഗമാണെന്ന് മിക്കവർക്കും ഒറ്റക്കാഴ്ചയിൽ തന്നെ മനസ്സിലായി. ചിലർ വീഡിയോയുടെ ഒറിജിനൽ കണ്ടെത്തി പോസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റു ചിലരാകട്ടെ വീഡിയോ വീണ്ടും എഡിറ്റ് ചെയ്ത് വേഗത നാലും അഞ്ചും ഇരട്ടിയാക്കി നൽകി മന്ത്രിയെ സഹായിച്ചു. ഇത് താന് എടുത്ത വീഡിയോയാണെന്ന് സാക്ഷ്യം പറഞ്ഞ് @abhie_jaiswal എന്ന ട്വിറ്റർ ഹാൻഡിൽ രംഗത്തെത്തുകയും ചെയ്തു.
ആൾട്ട് ന്യൂസ് ആണ് മന്ത്രിയുടെ ഈ കള്ളത്തരം പൊളിച്ചു കൊടുത്തത്.
ദി റെയിൽ മെയിൽ എന്ന യൂടൂബ് പ്രൊഫൈൽ 2018 ഡിസംബർ 20ന് പോസ്റ്റ് ചെയ്ത വീഡിയോയാണിത്. ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ട്രെയിനായ ട്രെയിൻ 18 തന്നെയാണിത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ പോകാൻ ഈ ട്രെയിനിന് സാധിക്കും. ഇതൊരു ആഡംബര ട്രെയിനാണ്. ഡൽഹിയിൽ നിന്നും വാരാണസിയിലെത്താൻ 8 മണിക്കൂർ മാത്രമേ ഈ ട്രെയിവെടുക്കും. കാൺപൂർ, അലഹബാദ് എന്നീ രണ്ട് സ്റ്റേഷനുകളിൽ മാത്രമാണ് ട്രെയിന് നിർത്തുക. ശതാബ്ധി ട്രെയിനുകളെക്കാൾ രണ്ടിരട്ടിയോളം വിലക്കൂടുതലുണ്ടാകും ഈ ട്രെയിനിലെ ടിക്കറ്റിന്.