ന്യൂസ് അപ്ഡേറ്റ്സ്

2019 തെരഞ്ഞെടുപ്പ്: യുപിയിൽ 60,000 കോടിയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ മോദി

പതഞ്ജലി ഗ്രൂപ്പ്, ടാറ്റ കൺസൾട്ടൻസി സർവ്വീസസ്, ഇന്‌ഫോസിസ് തുടങ്ങിയ കമ്പനികളാണ് സംസ്ഥാനത്ത് നിക്ഷേപം നടത്താൻ തയ്യാറെടുക്കുന്നത്.

ലഖ്നൗവിൽ ഇന്ന് നടക്കുന്ന പരിപാടിയിൽ 60,000 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വികസനത്തിനായി യോഗി ആദിത്യനാഥ് കഠിനശ്രമം നടത്തുന്നുണ്ടെന്ന സന്ദേശം നൽകുകയാണ് ലക്ഷ്യം. വരാനിരിക്കുന്ന 2019 ലോകസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

ഈ വർഷം ആദ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഉത്തർപ്രദേശ് ഇൻവെസ്റ്റേഴ്സ് മീറ്റിൽ ഒപ്പുവെച്ച 1045 ധാരാണാപത്രങ്ങളിൽ 80 എണ്ണമാണ് ഇപ്പോൾ നടപ്പാക്കാനൊരുങ്ങുന്നത്. ആകെ 4.28 ലക്ഷം കോടിയുടെ പദ്ധതികളുടെ ഭാഗമാണിത്.

കൂടുതൽ നിക്ഷേപം ആകർഷിക്കാനുള്ള പദ്ധതികൾ സർക്കാർ നീക്കിയിട്ടുണ്ടെന്നും കൂടുതൽ പദ്ധതികൾ വരുംനാളുകളിൽ നടപ്പാക്കിത്തുടങ്ങുമെന്നും ചീഫ് സെക്രട്ടറി അനൂപ് ചന്ദ്ര പാണ്ഡെ വ്യക്തമാക്കി.

പതഞ്ജലി ഗ്രൂപ്പ്, ടാറ്റ കൺസൾട്ടൻസി സർവ്വീസസ്, ഇന്‌ഫോസിസ് തുടങ്ങിയ കമ്പനികളാണ് സംസ്ഥാനത്ത് നിക്ഷേപം നടത്താൻ തയ്യാറെടുക്കുന്നത്. 2.1 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കാൻ‌ ഈ നിക്ഷേപങ്ങൾക്കാകുമെന്നാണ് കണക്കുകൂട്ടൽ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍