TopTop
Begin typing your search above and press return to search.

മോദി 3 കിലോ ബീഫ് കണ്ടുപിടിക്കും; 350 കിലോ ആർഡിഎക്സ് കണ്ടുപിടിക്കാനാകില്ല: ട്രോളടിച്ച് കോൺഗ്രസ്സ് നേതാവ്

മോദി 3 കിലോ ബീഫ് കണ്ടുപിടിക്കും; 350 കിലോ ആർഡിഎക്സ് കണ്ടുപിടിക്കാനാകില്ല: ട്രോളടിച്ച് കോൺഗ്രസ്സ് നേതാവ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 3 കിലോ ബീഫ് എവിടെയുണ്ടെന്ന് കണ്ടുപിടിക്കാൻ കഴിയുമെന്നും 350 കിലോ ആർഡിഎക്സ് കണ്ടുപിടിക്കാൻ കഴിയില്ലെന്നുമുള്ള കോൺഗ്രസ്സ് നേതാവിന്റെ ട്വീറ്റ് വൈറലാകുന്നു. #ModiFailsNationalSecurity എന്ന ഹാഷ്ടാഗോടെയാണ് മോദിയുടെ ഭരണപരമായ പരാജയത്തെ ഡൽഹിയിൽ നിന്നുള്ള കോണ്‍ഗ്രസ്സ് നേതാവ് ഹാറൂൺ യൂസഫ് ട്രോളിയത്. ഡൽഹിയിൽ അഞ്ച് തവണ എംഎൽഎ ആയിട്ടുള്ള ഹാറൂൺ മൂന്നു തവണ കാബിനറ്റ് മന്ത്രിയായും ഇരുന്നിട്ടുണ്ട്.

350 കിലോ ആർഡിഎക്സ് ഒരു മഹീന്ദ്ര സ്കോർപിയോ എസ്‍‌‌യുവിയിൽ നിറച്ച് എത്തിയ ചാവേറാണ് പുൽവാമയിൽ ഭീകരാക്രമണം നടത്തിയത്. ഇന്ത്യയുടെ സമീപകാല ചരിത്രത്തിലൊന്നും സംഭവിച്ചിട്ടില്ലാത്ത തരം ആക്രമണമായിരുന്നു ഇത്. ഇത്രയധികം ജവാന്മാർ കൊല്ലപ്പെട്ട മറ്റൊരു ഭീകരാക്രമണം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. ഇത് രാജ്യവ്യാപകമായി സർക്കാരിനെതിരായ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

വേണ്ടത്ര ഇന്റലിജൻസ് വിവരങ്ങളുണ്ടായിരുന്നിട്ടും സർക്കാർ നടപടിയെടുക്കാതിരുന്നതാണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. ജമ്മു കശ്മീരിന്റെ അധികാരച്ചുമതലയുള്ള ഗവർണറും ഇന്റലിജൻസ് വിവരമുണ്ടായിരുന്നതായി സ്ഥിരീകരിച്ചിരുന്നു.


Next Story

Related Stories