ട്രെന്‍ഡിങ്ങ്

മനോഹരമായ കക്കൂസുകൾ ഇന്ത്യൻ ഗ്രാമങ്ങളിലുണ്ടാകും; അവ കാണാൻ വിദേശികൾ കൂട്ടമായി വരും: പ്രധാനമന്ത്രി

മനോഹരമായ പെയിന്റിങ്ങുകളുള്ള കക്കൂസുകൾ ഇന്ത്യൻ ഗ്രാമങ്ങളിലുണ്ടാകുമെന്നും അവ കാണാൻ വിദേശികൾ കൂട്ടമായി വരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. യൂറോപ്പിൽ ചുവരുകളിൽ ധാരാളം പെയിന്റിങ്ങുകളുള്ള മനോഹരമായ ഒരു സ്ഥലമുണ്ടെന്നും അവിടം സന്ദർശിക്കാൻ ധാരാളം ടൂറിസ്റ്റുകൾ എത്താറുണ്ടെന്നും സമാനമായ മാറ്റം ഇന്ത്യൻ ഗ്രാമങ്ങളിലും ഉണ്ടാകുമെന്നും സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം.

ഹരിയാനയിലെ കുരുക്ഷേത്രയിൽ ഒരു ഉദ്ഘാടനപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനായാണ് മോദി ഹരിയാനയിലെത്തിയത്. സ്വച്ഛ് ഭാരത് മുദ്രയുള്ള വെളുത്ത കോട്ട് ധരിച്ചായിരുന്നു മോദിയുടെ പ്രസംഗം. ഹരിയാനയിലെ ഝജ്ജാറിൽ രാജ്യത്തെ ഏറ്റവും വലിയ കാൻസർ ആശുപത്രിയുടെ ഉദ്ഘാടനം മോദി ചടങ്ങിൽ നിർവ്വഹിച്ചു.

താൻ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ ഹരിയാനയിൽ ഭാവിയിൽ വികസനം കൊണ്ടുവരുമെന്ന് മോദി പറഞ്ഞു. ഈ പദ്ധതികൾ വഴി യുവാക്കൾക്ക് തൊഴിൽ ലഭിക്കുകയും ചെയ്യും. ബേഠി ബചാവോ ബേഠി പഠാവോ പദ്ധതി താനാണ് അവതരിപ്പിച്ചത്. ഇതുവഴി സ്ത്രീജനസംഖ്യ ഉയർത്താൻ സാധിച്ചെന്നും മോദി പറഞ്ഞു. ധാരാളം ഭ്രൂണ ഹത്യകള്‍ നടക്കുന്ന സംസ്ഥാനമാണ് ഹരിയാന. പെൺകുട്ടികളുടെ ജനനം തടയുന്നതിൽ മുമ്പിലാകയാൽ സ്ത്രീപുരുഷ അനുപാതവും അപകടത്തിലാണ്.

ബലാൽസംഗ കുറ്റത്തിന് വധശിക്ഷ നടപ്പാക്കിയത് തങ്ങളാണെന്ന് മോദി പറഞ്ഞു. പ്രധാൻമന്ത്രി ആവാസ് യോജന വഴി ജനങ്ങൾക്ക് വീടുകൾ ലഭിച്ചു. അടുക്കളയ്ക്കു പുറത്തു കടന്ന് തങ്ങളുടെ സംഭാവനകൾ സമൂഹത്തിന് നൽകാൻ തന്റെ സർക്കാർ പ്രോത്സാഹനങ്ങൾ നൽകുകയുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍