ട്രെന്‍ഡിങ്ങ്

പുൽവാമാനന്തരം: യുപിഎക്ക് 296 സീറ്റുകളെന്ന് വിദഗ്ധ പ്രവചനം; എൻഡിഎക്ക് 247; തമിഴ്നാട്ടിൽ എഐഎഡിഎംകെ-എൻഡിഎ സഖ്യം വേരോടെ പറിച്ചെറിയപ്പെടും

ഇത്തവണ മത്സരിച്ചാൽ ജയിക്കില്ലെന്ന കാര്യം എഐഎഡിഎംകെ എംപിമാർക്കും നല്ല ബോധ്യമുണ്ടെന്ന് പാർത്ഥ ദാസ് വിലയിരുത്തുന്നു.

കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിനു ശേഷമുള്ള പ്രവണതകൾ കാണിക്കുന്നത് 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ യുപിഎ 296 സീറ്റുകൾ നേടുമെന്നാണെന്ന് ഇലക്ഷൻ റിസൾട്ട് അനലിസ്റ്റായ പാർഥ ദാസിന്റെ പ്രവചനം. എൻഡിഎ സഖ്യത്തിന് ലഭിക്കുക 247 സീറ്റാണ്. ഉത്തർപ്രദേശിലും എൻഡിഎ പിന്നാക്കം പോകും. സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, രാഷ്ട്രീയ ലോക്ദൾ എന്നീ കക്ഷികളുടെ സഖ്യം 49 സീറ്റുകൾ നേടും. ആകെ 80 സീറ്റാണ് ഈ സംസ്ഥാനത്തുള്ളത്. ഒറ്റയ്ക്ക് മത്സരിക്കുന്ന കോൺഗ്രസ്സ് 6 സീറ്റാണ് നേടുക.

യുപിയിൽ നിലവിൽ 68 സീറ്റുകളാണ് ബിജെപിക്കുള്ളത് എന്നതിനാൽത്തന്നെ ഇത്തവണ വലിയ തിരിച്ചടിയാണ് ബിജെപിക്ക് നേരിടേണ്ടി വരിക എന്ന് പറയുന്നു പാർത്ഥ ദാസ്.

തമിഴ്നാട്ടിലും ഡിഎംകെയുമായു സഖ്യം ചേർന്ന യുപിഎക്ക് നേട്ടമുണ്ടാകും. ആകെ 40 സീറ്റുകളിൽ 36 എണ്ണവും ഈ സഖ്യം പിടിച്ചെടുക്കും. ശിഥിലമാക്കപ്പെട്ട എഐഎഎഡിഎംകെയും ഭരണത്തിലുള്ള കക്ഷിയുമായി സഖ്യത്തിലുള്ള ബിജെപിക്ക് ഇതിൽ നിന്ന് കാര്യമായ നേട്ടമൊന്നും ഉണ്ടാകില്ലെന്നും പാർഥ ദാസ് പറയുന്നു. നിലവിൽ എഐഎഡിഎംകെക്ക് ലോകസഭയിൽ 37 സീറ്റുണ്ട് എന്നിരിക്കെയാണിത്.

ഇത്തവണ എഐഎഡിഎംകെ വെറും 20 സീറ്റിലാണ് മത്സരിക്കുന്നത്. ഇത്തവണ മത്സരിച്ചാൽ ജയിക്കില്ലെന്ന കാര്യം എഐഎഡിഎംകെ എംപിമാർക്കും നല്ല ബോധ്യമുണ്ടെന്ന് പാർത്ഥ ദാസ് വിലയിരുത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍