പ്രണബ് മുഖര്‍ജി ആര്‍എസ്എസ് കെണിയില്‍? മൂന്നാം മുന്നണി മോഹം പ്രധാനമന്ത്രി കസേര ലക്ഷ്യമിട്ടോ?

ദേശീയതയെക്കുറിച്ചും മതനിരപേക്ഷതയെ കുറിച്ചും ക്ലാസ് എടുത്ത് അദ്ദേഹം ആര്‍എസ്എസിനെ നാണം കെടുത്തും എന്ന് വിശ്വസിക്കുന്നവരുണ്ട്. അതേസമയം 2019ല്‍ ബിജെപിക്കെതിരെ വലിയൊരു പ്രത്യയശാസ്ത്ര യുദ്ധം കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രണബിനെ പോലൊരു നേതാവ് ഇത്തരത്തില്‍ പരിപാടിയില്‍ പങ്കെടുക്കുന്നത് പാര്‍ട്ടിക്ക് വലിയ ക്ഷീണമാകും എന്ന കാര്യം വ്യക്തമാണ്.