UPDATES

ട്രെന്‍ഡിങ്ങ്

റാഫേലില്‍ മോദിക്കെതിരെ അന്വേഷണം വേണം; പ്രശാന്ത് ഭൂഷണൊപ്പം മുന്‍ ബിജെപി മന്ത്രിമാരായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും സുപ്രീം കോടതിയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദാസോയോട് റിലൈന്‍സിനെ കരാര്‍ പങ്കാളിയാക്കാന്‍ ആവശ്യപ്പെട്ടതെന്നും ഇതിലൂടെ പ്രധാനമന്ത്രി അധികാരദുര്‍വിനിയോഗം നടത്തിയതായും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

റാഫേല്‍ കരാറില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്ര മന്ത്രിമാരും മുന്‍ ബിജെപി നേതാക്കളുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തു. ഉന്നതാധികാര കേന്ദ്രങ്ങള്‍ ക്രിമിനല്‍ ഗൂഢാലോചനയും അഴിമതിയും ഫ്രാന്‍സുമായുള്ള റാഫേല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് നടത്തിയെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. സമയബന്ധിതമായി ഈ കേസ് അന്വേഷിക്കാന്‍ സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും അന്വേഷണ പുരോഗതി കോടതി സംബന്ധിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.

ഒക്ടോബര്‍ നാലിന് മൂവരും സിബിഐയ്ക്ക് പരാതി നല്‍കിയിരുന്നു. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്ക്കാണ് പരാതി നല്‍കിയത്. എന്നാല്‍ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുമായുള്ള നിരന്തര സംഘര്‍ഷത്തെ തുടര്‍ന്ന് വര്‍മയെ സ്ഥാനത്ത് നിന്ന് നീക്കുകയും ഇരുവരേയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയുമാണ്. സിബിഐ ഡയറക്ടറെ നീക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്ന് കാട്ടി ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ അറിയിച്ചിട്ടുണ്ട്. റാഫേല്‍ കരാറിനായി തീരുമാനമെടുത്തതിന്റെ നടപടിക്രമങ്ങളും വിശദാംശങ്ങളും അറിയിക്കാന്‍ സുപ്രീം കോടതി ഒക്ടോബര്‍ 10ന് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ 29നകം മുദ്ര വച്ച കവറില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. അഭിഭാഷകരായ എംഎല്‍ ശര്‍മ്മയുടേയും വിനീത് ധാണ്ഡയുടേയും പൊതുതാല്‍പര്യ ഹര്‍ജികളിലാണ് കോടതി ഇക്കാര്യം ഉത്തരവിട്ടത്. സാങ്കേതിക വശങ്ങളും വിമാനങ്ങളുടെ വിലയുമായി ബന്ധപ്പെട്ടതുമായ വിവരങ്ങള്‍ അറിയിക്കേണ്ടതില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷനില്‍ നിന്ന് 126 വിമാനങ്ങള്‍ വാങ്ങാനുള്ള യുപിഎ സര്‍ക്കാരിന്റെ കരാര്‍ മോദി സര്‍ക്കാര്‍ റദ്ദാക്കി. 30,000 കോടി രൂപയുടെ ഓഫ് സെറ്റ് കരാര്‍ പങ്കാളിയായി പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിന് (ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റഡ്) പകരം പ്രതിരോധ രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത അനില്‍ അംബാനിയുടെ റിലൈന്‍സ് ഡിഫന്‍സിനെ കൊണ്ടുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദാസോയോട് റിലൈന്‍സിനെ കരാര്‍ പങ്കാളിയാക്കാന്‍ ആവശ്യപ്പെട്ടതെന്നും ഇതിലൂടെ പ്രധാനമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയതായും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. ഡിഫന്‍സ് പ്രൊക്വര്‍മെന്റ് പ്രൊസീജിയര്‍ ചട്ട്ങ്ങള്‍ സര്‍ക്കാര്‍ ലംഘിച്ചു. ഏകപക്ഷീയമായി 2015 ഏപ്രിലില്‍ ഇന്റര്‍ ഗവണ്‍മെന്റ് കരാര്‍ പ്രഖ്യാപിക്കുകയായിരുന്നു. അഴിമതിവിരുദ്ധ നിയമപ്രകാരം കേസെടുക്കാന്‍ പ്രാഥമിക തെളിവുകളുണ്ട് – ഹര്‍ജിയില്‍ പറയുന്നു.

സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; അസാധാരണ നീക്കങ്ങളില്‍ ആടിയുലഞ്ഞ് ദേശീയ അന്വേഷണ ഏജന്‍സി

റാഫേല്‍: മോദി സര്‍ക്കാര്‍ കുരുങ്ങുന്നു; വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി

റാഫേല്‍ കരാറും മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയും തമ്മിലെന്ത്‌?

റാഫേൽ: എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് മോദിയിലേക്ക്; നടന്നത് അംബാനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കൽ

ദേശസുരക്ഷ പറഞ്ഞും കോണ്‍ഗ്രസിനെ തെറിവിളിച്ചും റാഫേല്‍ അഴിമതി എത്രനാള്‍ മൂടിവയ്ക്കും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍