UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“റാഫേൽ ഉണ്ടായിരുന്നെങ്കിൽ വ്യോമസേന നന്നായി യുദ്ധം ചെയ്യുമായിരുന്നെന്ന് പറയുന്ന പ്രധാനമന്ത്രി സൈന്യത്തിന്റെ ആത്മവീര്യം വർധിപ്പിക്കുകയാണോ?”

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും പാക് ഭാകരാക്രമണത്തെയും തുടർന്നുണ്ടായ സംഘർഷങ്ങളെയും രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് കോൺഗ്രസ്സ്. ഡൽഹിയിൽ എഐസിസി വക്താവ് ആർപിഎൻ സിങ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മോദിക്ക് സൈന്യത്തെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കാനുള്ള താൽപര്യമാണുള്ളതെന്ന് ആരോപിച്ചത്. ഭീകരാക്രമണത്തിനു ശേഷം രാഷ്ട്രീയ പ്രസ്താവനകളൊന്നും നടത്താതെ സൈന്യത്തിനും സർക്കാരിനുമൊപ്പം നിലയുറപ്പിക്കുകയാണ് കോൺഗ്രസ്സ് ചെയ്തത്. എന്നാൽ കോൺഗ്രസ്സ് സംഭവത്തെ രാഷ്ട്രീയവൽക്കരിക്കുന്നുവെന്നാണ് മോദി പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന് ആർപിഎൻ സിങ് ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി പ്രതിപക്ഷത്തെ ലക്ഷ്യം വെച്ചു കൊണ്ടിരിക്കുകയാണെന്ന് സിങ് ആരോപിച്ചു. തങ്ങൾ ആർമിക്കെതിരാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം. എല്ലാവർക്കുമറിയാം ഇത് തെറ്റാണെന്ന്. ബലാകോട്ടിൽ 250-300 പേർ കൊല്ലപ്പെട്ടെന്ന് അമിത് ഷാ ഇന്നുകൂടി പറഞ്ഞു. ഈ സംഖ്യഖൾ എവിടെ നിന്നാണ് ഈ സംഖ്യ വരുന്നത് എന്നറിയാനുള്ള അവകാശം രാജ്യത്തെ ഓരോ പൗരനുമുണ്ട്. പ്രത്യേകിച്ചൊരു തെളിവുമില്ലാതെ 300 പേർ കൊല്ലപ്പെട്ടെന്ന് പറയുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് സിങ് ചൂണ്ടിക്കാട്ടി.

“ആരാണിത് രാഷ്ട്രീയവൽക്കരിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. പ്രധാനമന്ത്രി നിരന്തരമായി കോൺഗ്രസ്സിനെ ലക്ഷ്യം വെച്ച് സംസാരിക്കുന്നു. അമിത് ഷായും ഇതു തന്നെ പറയുന്നു. മാർഷൽ ബീരേന്ദർ സിങ് ധൻ‌വ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത് മിഗ് 21 ഏറ്റവും ആധുനികമാണെന്നും ആക്രമണങ്ങൾക്ക് ഏറ്റവും സജ്ജമാണെന്നുമാണ്. എന്നാൽ മിഗ് വിമാനങ്ങൾ ഒന്നിനും കൊള്ളില്ലെന്ന തരത്തിലാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്?” ഇത് സൈന്യത്തിന്റെ മനോബലം ഉയർത്തുന്ന കാര്യമാണോയെന്നും സിങ് ചോദിച്ചു.

സൈന്യത്തിന്റെ പക്കലുള്ളത് പഴയ ഉപകരണങ്ങളാണെന്ന് പ്രധാനമന്ത്രി പറയുന്നത് എന്തുകൊണ്ടാണ്? ഇതിനു പിന്നാലെ അദ്ദേഹം നിരന്തരമായി റാഫേൽ വിമാനം വാങ്ങാൻ കോൺഗ്രസ്സ് സമ്മതിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. ആരാണ് ഈ പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കുന്നതെന്ന് നിങ്ങൾ തന്നെ ആലോചിക്കൂ എന്നും സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍