തിങ്കളാഴ്ച രാവിലെയാണ് ജമ്മുകശ്മീരിനു പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കിയത്.
ജമ്മു കശ്മീരിനുള്ള പ്രത്യേക പദവികള്‍ ഇല്ലാതാക്കിയും വിഭജിച്ചുകൊണ്ടുള്ളതുമായ ബില്‍ രാജ്യസഭ പാസാക്കി. 61 നെതിരെ 125 പിന്തുണയോടെ പാസാക്കിയതിന് പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷായെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബില്‍ പാസാക്കി രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞപ്പോഴായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷായുടെ അടുക്കലേക്ക് നീങ്ങി തോളില്‍ തട്ടി അഭിനന്ദിച്ചത്.
ബില്ലിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന എതിര് പ്രമേയം ഉപരാഷ്ട്രപതി തള്ളിക്കൊണ്ടായിരുന്നു ജമ്മു കശ്മീര്‍ വിഭജന ബില്‍ പാസായത്. പ്രതിപക്ഷനീക്കം ചട്ടപ്രകാരമല്ലെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡുവിന്റെ നടപടി. തിങ്കളാഴ്ച രാവിലെയാണ് ജമ്മുകശ്മീരിനു പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കിയത്. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാകുന്നതാണ് പുതിയ ബില്‍. ഇതു സംബന്ധിച്ച പ്രമേയം രാജ്യസഭ പാസാക്കി.
Prime Minister Narendra Modi and Home Minister Amit Shah in Rajya Sabha after the House was adjourned. The Jammu & Kashmir Reorganisation Bill, 2019 was passed, today. #Article370 pic.twitter.com/t8zosg1fLS
- ANI (@ANI) August 5, 2019
ജമ്മുകശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണപ്രദേശങ്ങളായി പ്രഖ്യാപിച്ചു കൊണ്ടാണ് നടപടി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തിനിടെ വിജ്ഞാപനത്തിനു അംഗീകാരംതേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിലും ലോക്സഭയിലും പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തെ ബി.എസ്.പിയും അണ്ണാ ഡി.എം.കെയും, എഎപി, ടിഡിപി അടക്കമുള്ള കക്ഷികള്‍ അനുകൂലിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും.
നാല് ഘട്ടങ്ങളായാണ് പ്രമേയം പാസാക്കിയത്. ഇതില്‍ ജമ്മു കശ്മീര്‍ സാമ്ബത്തിക സംവരണ ബില്ലാണ് ആദ്യം പാസാക്കിയത്. ശബ്ദ വോട്ടോടെയാണ് ബില്‍ പാസായത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ പോലെ 10 ശതമാനം സാമ്ബത്തിക സംവരണം നടപ്പാകും. ജമ്മു കാശ്മീരിനെ രണ്ടായി വിഭജിക്കുന്നതിനുള്ള പ്രമേയത്തിമേലാണ് വോട്ടെടുപ്പ് നടന്നത്.
മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല, എന്താണ് വോട്ട് ബാങ്ക് രാഷ്ട്രീയം, മുസ്ലീംങ്ങള്‍ മാത്രമാണോ കാശ്മീരില്‍ ജീവിക്കുന്നത്. അവിടെ ഹിന്ദുക്കളുണ്ട്, സിഖ്, ജൈന, ബുദ്ധ മത വിശ്വാസികളുണ്ട്. ആര്‍ട്ടിക്കിള്‍ 370 എല്ലാവര്ക്കും നല്ലതാണോ, അത് തെറ്റാണെങ്കില്‍ എല്ലാവര്ക്കും തെറ്റാണ്.
കാശ്മീരിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത് ആര്‍ട്ടിക്കില്‍ 370, 35 എ സംസ്ഥാനത്തിന് ദോഷമാണ്. ഈ രണ്ട് വകുപ്പുകളും സംസ്ഥാനത്തെ ജനാധിപത്യ വ്യവസ്ഥയെ തടയുന്നതാണ്. അത് വികസനത്തെ തടയുകയാണെന്നും അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കി.
ബിഎസ്പി ബില്ലിനെ പിന്തുണയ്ക്കുന്നു. എന്തുകൊണ്ടെന്നാല്‍ പുതിയ നടപടി സംവരണത്തിന് അവസരം ഉണ്ടാക്കുന്നു എന്നതാണ് കാരണം. പുതിയ ഭേതഗതി നിലവില്‍ വരുന്നതോടെ കാശ്മീര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യുയുടെ ഭാഗമാവും. ഇതര സംസ്ഥാന വിവാഹങ്ങള്‍ പോലും വ്യാപിക്കും. ഇപ്പോള്‍ കാശ്മമീരിയായ ഒരു പെണ്‍കുട്ടി മറ്റ് സംസ്ഥാനക്കാരായ ഒരാളെ വിവാഹം ചെയ്താല്‍ അവരുടെ കുട്ടികള്‍ക്ക് കാശ്മീരിലെ സ്വത്തിന് അവകാശമുണ്ടായിരുന്നില്ല. ഈ അവസ്ഥ ഇല്ലാതാവുമെന്നും അമിത് ഷാ വ്യക്തമാക്കുന്നു. പ്രമേയത്തില്‍ അല്പ സമയത്തിനകം രാജ്യസഭയില്‍ വോട്ടെടുപ്പ് നടക്കും.