ട്യൂമർ ബാധിച്ച കുഞ്ഞിനെ എയിംസിലേക്ക് എയർലിഫ്റ്റ് ചെയ്യാൻ സഹായിച്ച് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിലെ കമല നെഹ്റു ആശുപത്രിയിൽ നിന്നാണ് 2 വയസ്സുള്ള പെൺകുഞ്ഞിനെ പ്രിയങ്ക തന്റെ ഹെലികോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്തത്.
കുഞ്ഞിന്റെ നില ഏറെ ഗുരുതരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. പ്രയാഗ്രാജ് മണ്ഡലത്തിൽ പ്രചാരണം നടത്തുകയായിരുന്ന കോൺഗ്രസ്സ് നേതാവ് കുഞ്ഞിനെക്കുറിച്ച് കേട്ടറിഞ്ഞു. ഇദ്ദേഹം അഭ്യർത്ഥിച്ചതനുസരിച്ചാണ് ഡൽഹിയിൽ മികച്ച ചികിത്സ ലഭ്യമാക്കാനുള്ള അവസരം പ്രിയങ്ക ഒരുക്കിയത്.
ഒരു സ്വകാര്യ വിമാനത്തിലാണ് കുഞ്ഞിനെ എയിംസിലേക്ക് മാറ്റിയത്.