UPDATES

ലക്‌നൗവില്‍ പ്രിയങ്കയുടെ ‘മിഷന്‍ യുപി റോഡ് ഷോ’, ഡല്‍ഹിയില്‍ വീണ്ടും പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനം

കൊല്‍ക്കത്തയില്‍ മമത ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യ റാലിക്ക് ശേഷം നടക്കുന്ന ശക്തിപ്രകടനമായി നായിഡുവിന്റെ സമരം.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരമാവധി നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിക്കൊണ്ട് ലക്‌നൗവില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടേയും എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിയുടേയും ജ്യോതിരാദിത്യ സിന്ധ്യയുടേയും റോഡ് ഷോ. തുറന്ന ട്രക്കിലാണ് നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലൂടെ ഇവര്‍ റോഡ് റോഡ് ഷോ നടത്തിയത്. യുപിയില്‍ 80 സീറ്റിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുകയാണ് ശക്തമായ ബിജെപി വിരുദ്ധ തരംഗമുണ്ടാകുമെന്നും ഇത് ഇത് 2009ലെ തിരഞ്ഞെടുപ്പില്‍ നേടി 21 സീറ്റിനേക്കാള്‍ വലിയ നേട്ടത്തിലേയ്ക്ക് കോണ്‍ഗ്രസിനെ നയിക്കുമെന്നുമാണ് പാര്‍ട്ടിയുട പ്രതീക്ഷ. രാജ്യത്ത് ഏറ്റവുമധികം സീറ്റുകളുള്ള യുപിയിലെ നേട്ടം കോണ്‍ഗ്രസിനെ സംബന്ധിച്ച് അധികാരം പിടിക്കാന്‍ ആവശ്യമാണ്.

കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായുള്ള പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ ഊര്‍ജ്ജം നല്‍കിയിരിക്കുന്നതായാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് ഒട്ടും പുറകോട്ട് പോവില്ലെന്നും സംഘടനയെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അവകാശവാദം. മിഷന്‍ യുപി എന്നത് 2019ലെ ലോക്‌സഭ തിരഞ്ഞടെപ്പില്‍ അവസാനിക്കുന്ന ദൗത്യമല്ലെന്നും പ്രിയങ്കയ്ക്കും ജ്യോതിരാദിത്യയ്ക്കും പാര്‍ട്ടി നല്‍കിയിരിക്കുന്ന ഉത്തരവാദിത്തം അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുക എന്നതാണ് എന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. ഏറ്റവുമൊടുവില്‍ യുപിയില്‍ നടന്ന ഗോരഖ്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു. രണ്ടിടങ്ങളിലും 19000ത്തിനടുത്ത് വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് കിട്ടിയത്. രണ്ട് ശതമാനത്തിനടുത്ത് വോട്ട് മാത്രം. നിലവില്‍ സോണിയ ഗാന്ധിയുടെ റായ്ബറേലിയും രാഹുല്‍ ഗാന്ധിയുടെ അമേഥിയും മാത്രമാണ് കോണ്‍ഗ്രസിന്റെ സീറ്റുകള്‍.

ആന്ധ്ര പ്രദേശിന് പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ട് ന്യൂഡല്‍ഹിയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് പിന്തുണ അറിയിച്ച് രാഹുല്‍ ഗാന്ധി അടക്കം 20 പ്രതിപക്ഷ കക്ഷികളുടെ നേതാക്കളാണ് എത്തിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തിന്റെ മറ്റൊരു ശക്തിപ്രകടനമായി നായിഡുവിന്റെ ‘ധര്‍മ്മ പോരാട്ട ദീക്ഷ’ പ്രതിഷേധ പരിപാടിക്ക് പിന്തുണയുമായി എത്തിയത്.
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള, യുപി മു മുഖ്യമന്ത്രിയും സമാജ് വാദി നേതാവുമായ മുലായം സിംഗ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഓബ്രിയന്‍, ലോക് താന്ത്രിക് ജനമോര്‍ച്ച നേതാവ് ശരദ് യാദവ് തുടങ്ങിയവര്‍ ചന്ദ്രബാബു നായിഡുവിന്റെ സമരത്തിന് പിന്തുണയുമായെത്തി. ല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംഘടിപ്പിച്ച യുണൈറ്റഡ് ഇന്ത്യ ഓപ്പോസിഷന്‍ റാലിക്ക് ശേഷം നടക്കുന്ന പ്രതിപക്ഷ ഐക്യത്തിന്റെ പ്രദര്‍ശനമായി നായിഡുവിന്റെ സമരം. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ക്കെതിരായ സിബിഐ നടപടിയെ തുടര്‍ന്ന് മമതയ്ക്ക് പിന്തുണയുമായി ചന്ദ്രബാബു നായിഡു അടക്കമുള്ളവര്‍ പിന്തുണയുമായി കൊല്‍ക്കത്തയിലെത്തിയിരുന്നു.

ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്നതിനെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നതായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തുന്ന സമരത്തിന് പിന്തുണ അറിയിക്കാന്‍ എത്തിയതായിരുന്നു മന്‍മോഹന്‍ സിംഗ്.

ആന്ധ്രപ്രദേശിനെ വിഭജിച്ച് തെലങ്കാനയും പുതിയ ആന്ധ്രപ്രദേശും രൂപീകരിച്ച സമയത്ത് (2014 ഫെബ്രുവരി) മന്‍മോഹന്‍ സിംഗ് ആയിരുന്നു പ്രധാനമന്ത്രി. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയായപ്പോള്‍ എല്ലാ പാര്‍ട്ടികളും പ്രത്യേക സംസ്ഥാന പദവി എന്ന ആവശ്യത്തെ പിന്തുണച്ചിരുന്നതായും ഇത് നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. പത്ത് വര്‍ഷത്തേയ്ക്ക് പ്രത്യേക സംസ്ഥാന പദവി ആന്ധ്രപ്രദേശിന് നല്‍കും എന്നാണ് മന്‍മോഹന്‍ സിംഗ് അന്ന് രാജ്യസഭയില്‍ പ്രഖ്യാപിച്ചത്.

2002ലെ ഗുജറാത്ത് വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രിയായിരുന്ന എബി വാജ്‌പേയ് വിമര്‍ശനം ആവര്‍ത്തിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഗുജറാത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ആന്ധ്രപ്രദേശിന്റെ കാര്യത്തിലും മോദി രാജധര്‍മ്മം പാലിച്ചില്ലെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ആന്ധ്രപ്രദേശിന് അവകാശപ്പെട്ടത് കിട്ടിയില്ലെന്ന് പ്രത്യേക സംസ്ഥാന പദവി സംബന്ധിച്ച് നായിഡു പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വാസ്യത പൂര്‍ണമായും നഷ്ടമായിരിക്കുന്നതായി കോണ്‍ഗ്രസ് പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധി പറഞ്ഞു. ഞങ്ങള്‍ ആന്ധ്രയിലെ ജനങ്ങള്‍ക്കൊപ്പമാണ്. മോദി ആന്ധ്രപ്രദേശിന് നല്‍കിയ വാഗ്ദാനം പാലിക്കാതെ വഞ്ചിച്ചു. എവിടെപ്പോയാലും മോദി നുണ പറയുകയാണ്. എന്ത് തരം പ്രധാനമന്ത്രിയാണിത്? – രാഹുല്‍ പറഞ്ഞു.

റാഫേല്‍ കൊള്ളയ്ക്ക് നേതൃത്വം നല്‍കിയത് മോദിയെന്നും രാഹുല്‍ പറഞ്ഞു. റാഫേല്‍ കരാറില്‍, പ്രതിരോധ കരാറുകളിലെ അഴിമതിവിരുദ്ധ വ്യവസ്ഥകള്‍ മോദി സര്‍ക്കാര്‍ മറികടന്നത് സംബന്ധിച്ച ദ ഹിന്ദു റിപ്പോര്‍ട്ട് രാഹുല്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസില്‍ നിന്ന് ജനതാദള്‍ സെക്കുലറില്‍ നിന്നും എംഎല്‍എമാരെ കൂറുമാറ്റി കര്‍ണാടകയിലെ സഖ്യ സര്‍ക്കാരിനെ വീഴ്ത്താനുള്ള നീക്കത്തില്‍ നിന്ന് ബിജെപിയും കേന്ദ്ര സര്‍ക്കാരും പിന്മാറണമെന്ന് മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ജെഡിഎസ് എംഎല്‍എ ശ്രീനിവാസ ഗൗഡ, തനിക്ക് ബിജെപി 30 കോടി രൂപ വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍