ന്യൂസ് അപ്ഡേറ്റ്സ്

എച്ച്എഎലിന് 1 ലക്ഷം കോടിയുടെ ഓർഡർ നൽകിയതിന്റെ തെളിവ് നിർമല സീതാരാമൻ പാർലമെന്റിൽ വെക്കണമെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയുടെ റാഫേൽ നുണകളെ പ്രതിരോധിക്കാനായി പ്രതിരോധമന്ത്രി എച്ച്എഎലിന് വൻ തുകയ്ക്കുള്ള ഓർഡർ നൽകിയെന്ന് നുണ പറയുകയായിരുന്നെന്ന് രാഹുൽ പറഞ്ഞു.

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റ‍ഡിൽ നിന്നും ഒരു ലക്ഷം കോടി രൂപയുടെ പ്രതിരോധ സാമഗ്രികൾ വാങ്ങുന്നതിന് ഓർഡർ നൽകിയെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ നുണ പറഞ്ഞതായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണം. താൻ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കാനുള്ള ബാധ്യത നിർമല സീതാരാമനുണ്ടെന്നും അതിന് സാധിച്ചില്ലെങ്കിൽ മന്ത്രിസ്ഥാനം രാജി വെക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. എച്ച്എഎലിന് ഇതുവരെ ഒരു ഓർഡറും കേന്ദ്ര സർക്കാരിൽ നിന്ന് കിട്ടിയിട്ടില്ലെന്നും ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ ലോണെടുക്കേണ്ട ഗതികേടിലാണ് ഈ പൊതുമേഖലാ സ്ഥാപനമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ റാഫേൽ നുണകളെ പ്രതിരോധിക്കാനായി പ്രതിരോധമന്ത്രി എച്ച്എഎലിന് വൻ തുകയ്ക്കുള്ള ഓർഡർ നൽകിയെന്ന് നുണ പറയുകയായിരുന്നെന്ന് രാഹുൽ പറഞ്ഞു. നുണകളെ മറയ്ക്കാനായി നുണകൾ നിർമിച്ചു കൊണ്ടിരിക്കുകയാണ് പ്രതിരോധമന്ത്രി. എച്ച്എഎലിന് ഓർഡർ‌ നൽകിയതിന്റെ തെളിവ് നിർമല സീതാരാമൻ പാർലമെന്റിൽ വെക്കണമെന്നും ഇതിന് സാധിച്ചില്ലെങ്കിൽ രാജി വെക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

റാഫേൽ ജെറ്റ് ഫൈറ്റർ വിമാനങ്ങൾ വാങ്ങാനുള്ള കരാറിന്റെ ഓഫ്സെറ്റ് കരാറുകൾ അനിൽ അംബാനിയുടെ സ്ഥാപനങ്ങൾക്ക് നൽകാൻ നരേന്ദ്രമോദി ഇടപെട്ടുവെന്നും ഇതുമൂലം എച്ച്എഎലിന് കിട്ടേണ്ടിയിരുന്ന വലിയൊരു നേട്ടമാണ് ഇല്ലാതായതെന്നുമുള്ള ആരോപണങ്ങളെ പ്രതിരോധിക്കാനായാണ് നിർമല സീതാരാമൻ എച്ച്എഎലിന് 1 ലക്ഷം കോടിയുടെ കരാർ നൽകിയെന്ന അവകാശവാദമുന്നയിച്ചത്. കോൺഗ്രസ്സ് എച്ച്എഎലിനു വേണ്ടി മുതലക്കണ്ണീർ പൊഴിക്കുകയാണെന്നും അവരുടെ ഭരണകാലങ്ങളിൽ സ്ഥാപനത്തെ അവഗണിക്കുകയാണുണ്ടായതെന്നും പ്രതിരോധമന്ത്രി ലോകസഭയിലെ ചർച്ചാവേളയിൽ ആരോപിച്ചു. ഇതിന്റെ കൂടെയാണ് 1 ലക്ഷം കോടിയുടെ ഓര്‍ഡർ നൽകിയെന്ന അവകാശവാദം ഉന്നയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍