TopTop
Begin typing your search above and press return to search.

പുല്‍വാമ ഭീകരാക്രമണം: 19കാരന്‍ പിടിയിലായി

പുല്‍വാമ ഭീകരാക്രമണം: 19കാരന്‍ പിടിയിലായി
40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട ജമ്മു-കശ്മീരിലെ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 19 കാരന്‍ പിടിയിലായിയെന്ന് വാര്‍ത്ത ഏജന്‍സി ഐ എ എന്‍ എസ് (IANS) റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഹാര്‍ ഭീകരവാദ വിരുദ്ധ സ്‌ക്വാഡിനൊപ്പം (ATS) മഹാരാഷ്ട്ര സ്‌ക്വാഡും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് യുവാവ് പിടിയിലായതെന്ന് വ്യാഴാഴ്ച വക്താകള്‍ വ്യക്തമാക്കി.

പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ ബാജിപൂരില്‍ നിന്നാണ് ഷരിയത്ത് അന്‍വര്‍-ഉള്‍-ഹഖ് മണ്ഡല്‍ എന്ന യുവാവ് പിടിയിലായത്. സിആര്‍പിഎഫ് ജവാന്മാരുടെ നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും മറ്റ് സുപ്രധാന രേഖകളും ഇയാള്‍ കൈക്കലാക്കിയിരുന്നു എന്നാണ് സംശയിക്കുന്നത്.

ബിഹാര്‍ എ ടി എസിന്റെ പിടിയിലായ രണ്ട് ഭീകരവാദികളെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. പിടിയിലായ ഷരിയത്ത് അന്‍വറിനെ പുനെയിലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

ബംഗ്ലാദേശില്‍ നിരോധിച്ച ഭീകര സംഘടന ജമാത്- ഉള്‍ - മുജാഹ്ദ്ദീന്‍ അംഗമായ ഖൈറുള്‍ മണ്ഡല്‍, അബു സുല്‍ത്താന്‍ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഷരിയത്ത് അന്‍വറിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

Next Story

Related Stories