ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ യുദ്ധവിമാനം വാങ്ങാനുള്ള കരാറും ജി എസ് ടി നെറ്റ്വര്ക്കും സിഎജിയുടെ നിരീക്ഷണത്തില്‍. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് അവിയേഷനില് നിന്ന് യുപിഎ കാലത്തുള്ളതിനേക്കാള്‍ വളരെയധികം കൂടിയ വിലയ്ക്കാണ് എന്‍ഡിഎ സര്‍ക്കാര്‍ വിമാനം വാങ്ങുന്നത് എന്നതാണ് വിവാദങ്ങളിലേയ്ക്കും അഴിമതി ആരോപണങ്ങളിലേയ്ക്കും നയിച്ചത്. ഇത്തരമൊരു വലിയ ഇടപാടില്‍ ഓഡിറ്റിംഗ് നടത്താതിരിക്കാനാവില്ലെന്ന് സിഎജി ചൂണ്ടിക്കാട്ടുന്നു.
ജി എസ് ടി നെറ്റ്വര്ക്കില് ഇന്റഗ്രേറ്റഡ് ജി എസ് ടി (ഐ ജി എസ് ടി) സംബന്ധിച്ചാണ് സിഎജി പരിശോധിക്കുന്നത്. ഐ ജി എസ് ടി ആവശ്യമായ സമയത്താണോ നടപ്പാക്കപ്പെട്ടതെന്നും കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ടോ എന്നും സിഎജി പരിശോധിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹിറിഷി ചുമതലയേറ്റത് മുതല്‍ തന്നെ റാഫേല്‍ ഇടപാട് സിഎജിയുടെ പരിശോധനയിലാണ്. 36 റാഫേല്‍ ജെറ്റുകളാണ് ഇന്ത്യന്‍ വ്യോമസേന, ദസോള്‍ട്ടില്‍ നിന്ന് വാങ്ങുന്നത്.