Top

മഹാസഖ്യം തിരഞ്ഞെടുപ്പിന് മുമ്പെന്ന് മമത; ഡല്‍ഹിയിലും ബംഗാളിലുമുണ്ടാകില്ലെന്ന് രാഹുല്‍

മഹാസഖ്യം തിരഞ്ഞെടുപ്പിന് മുമ്പെന്ന് മമത; ഡല്‍ഹിയിലും ബംഗാളിലുമുണ്ടാകില്ലെന്ന് രാഹുല്‍
ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം സഖ്യത്തെ പറ്റി ആലോചിക്കാമെന്ന പ്രതിപക്ഷ നേതാക്കളുടെ നിലപാട് മാറുന്നു. മഹാസഖ്യം തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഉണ്ടായേക്കുമെന്ന സൂചനയാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ നല്‍കുന്നത്. ഡല്‍ഹിയിലെ പ്രതിപക്ഷ റാലിക്ക് ശേഷം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ പ്രതിപക്ഷ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. മോദിയെ പുറത്താക്കാന്‍ ഞങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കുമെന്നാണ് മമത ബാനര്‍ജി മാധ്യമങ്ങളോട് പ്രതികരിച്ചത്.

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യമുണ്ടായാല്‍ പിന്നീട് ബുദ്ധിമുട്ടുണ്ടാകില്ലല്ലോ എന്നാണ് മമത പറഞ്ഞത്. പൊതുമിനിമം പരിപാടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതായും 15 ദിവസം കൂടുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മമത പറഞ്ഞു. മമത ബാനര്‍ജിയാണ് പ്രതിപക്ഷ സഖ്യത്തെക്കുറിച്ച് ഏറ്റവും ആധികാരികമായ നിലയില്‍ സംസാരിച്ചത് എന്ന കാര്യം ശ്രദ്ധേയമാണ്.

അതേസമയം ബംഗാളിലും ഡല്‍ഹിയിലും സഖ്യം സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മമത പറഞ്ഞു. രാഹുല്‍ ഗാന്ധി ഒന്ന് കൂടി കടുപ്പിച്ചാണ് പറഞ്ഞത്. ഡല്‍ഹിയിലും ബംഗാളിലും സഖ്യമുണ്ടാകില്ലെന്നും ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമാര്‍ക്കും പരസ്പരം മത്സരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

Next Story

Related Stories