ട്രെന്‍ഡിങ്ങ്

“2019ല്‍ പ്രതിപക്ഷത്തെ നിഷ്കളങ്കനായ രാഹുല്‍ ഗാന്ധി നയിക്കട്ടെ”, കര്‍ണാടകയില്‍ ലക്ഷ്യം 28ല്‍ 28 എന്നും കുമാരസ്വാമി

രാഹുല്‍ ഗാന്ധി നിഷ്‌കളങ്കനായ രാഷ്ട്രീയക്കാരനാണ്. സത്യസന്ധനാണ് എന്നാണ് അദ്ദേഹവുമായുള്ള ഇടപഴകലുകളിലൂടെ എനിക്ക് മനസിലായത് – കുമാരസ്വാമി പറഞ്ഞു.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നയിക്കട്ടെ എന്ന് കര്‍ണാടക മുഖ്യമന്ത്രിയും ജനതാദള്‍ എസ് നേതാവുമായ എച്ച്ഡി കുമാര സ്വാമി. പ്രതിപക്ഷ സഖ്യത്തെ നേരിടേണ്ടി വരുമ്പോളെല്ലാം ബിജെപി പരാജയപ്പെടുകയാണ് എന്ന് കുമാരസ്വാമി ചൂണ്ടിക്കാട്ടി. കര്‍ണാടക ലോക്‌സഭ, നിയമസഭ ഉപതിരഞ്ഞെടുപ്പുകളില്‍ അഞ്ചില്‍ നാല് സീറ്റും കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം വിജയിച്ച ഫലം പുറത്തുവന്നതിന് ശേഷമാണ് കുമാരസ്വാമി ഇക്കാര്യം പറഞ്ഞത്. ബിജെപി 15 വര്‍ഷമായി കൈവശം വച്ചിരിക്കുന്ന ബെല്ലാരി സീറ്റ് രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിടിച്ചെടുത്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളെ സംബന്ധിച്ച് കര്‍ണാടകയില്‍ ഒരു വെല്ലുവിളിയേ അല്ലെന്ന് കുമാരസ്വാമി പറഞ്ഞു. മോദിയുട കാര്യപ്രാപ്തിയെപ്പറ്റി ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും കുമാരസ്വാമി പരിഹസിച്ചു. വിലയിരുത്തലുകള്‍ വച്ച് നോക്കുമ്പോള്‍ 2019ല്‍ മഹാസഖ്യ സര്‍ക്കാരാണ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ പോകുന്നത്. ജനങ്ങള്‍ മഹാസഖ്യത്തെ അനുഗ്രഹിക്കും. തന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം പോരടിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ച് അണിനിരത്താന്‍ കുമാരസ്വാമിക്ക് ശ്രദ്ധിച്ചിരുന്നു. രാഹുല്‍ ഗാന്ധിയെ മഹാസഖ്യത്തിലെ മറ്റുള്ളവര്‍ – പ്രത്യേകിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെപ്പോലുള്ളവര്‍ നേതാക്കളായി അംഗീകരിക്കുമോ എന്ന ചോദ്യത്തിന് അതവര്‍ തീരുമാനിക്കട്ടെ എന്നാണ് കുമാരസ്വാമി മറുപടി നല്‍കിയത്.

രാഹുല്‍ ഗാന്ധി നിഷ്‌കളങ്കനായ രാഷ്ട്രീയക്കാരനാണ്. സത്യസന്ധനാണ് എന്നാണ് അദ്ദേഹവുമായുള്ള ഇടപഴകലുകളിലൂടെ എനിക്ക് മനസിലായത് – കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസ് എന്നെ പിന്തുണച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ആകെയുള്ള 28 സീറ്റും ജയിക്കാനാണ് സഖ്യം ലക്ഷ്യമിടുന്നതെന്നും ഇതിനായി കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു. ഇത് ഇന്നത്തെ ജയത്തിന്റെ ആവേശത്തില്‍ വെറുതെ പറയുന്നതല്ല. ഇത് ജനങ്ങളിലുള്ള വിശ്വാസം കൊണ്ട് പറയുന്നതാണ്. കര്‍ണാടയില്‍ എംഎല്‍എമാരെ പണം നല്‍കി ചാക്കിലാക്കാനുള്ള ശ്രമം ബിജെപി തുടരുകയാണെന്നും കുമാരസ്വാമി ആരോപിച്ചു. ഇതിനിടെ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് തന്റെ അവസാനത്തെ പോരാട്ടമായിരിക്കുമെന്ന് മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനും കുമാരസ്വാമിയുടെ പിതാവുമായ എച്ച്ഡി ദേവഗൗഡ പറഞ്ഞു.

ബെല്ലാരിയിൽ അവസാനിച്ചത് റെഡ്ഢി സഹോദരങ്ങളുടെ ‘രാജഭരണം’; സന്തോഷിക്കുന്നവരില്‍ ബിജെപിക്കാരും

കൈരാന നേടിയത് എന്തുകൊണ്ട് പാല്‍ഗഡിന് സാധിച്ചില്ല? കോണ്‍ഗ്രസിനേക്കാള്‍ സിപിഎമ്മിന് വോട്ടുള്ള മഹാരാഷ്ട്ര മണ്ഡലത്തില്‍ സംഭവിച്ചത്

പണ്ടോരയുടെ പെട്ടി അമിത് ഷായുടെ കയ്യിലുണ്ടോ? എന്താണ് 2014നേക്കാള്‍ വന്‍വിജയമെന്ന അതിമോഹത്തിന് പിന്നില്‍?

ബിജെപിക്ക് കന്നഡ ഷോക്ക്; കോണ്‍ഗ്രസ്സ്-ജെ ഡി എസ് സഖ്യത്തിന് തകര്‍പ്പന്‍ വിജയം; മാണ്ഡ്യയില്‍ ഭൂരിപക്ഷം 3.25 ലക്ഷം, ബെല്ലാരിയില്‍ 2.43 ലക്ഷം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍