ട്രെന്‍ഡിങ്ങ്

ബ്ലാക് ബെല്‍റ്റാണ് ഞാന്‍, പക്ഷേ അതൊന്നും ആരോടും പറഞ്ഞു നടക്കാറില്ല; രാഹുല്‍ ഗാന്ധി

വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിനും മറുപടിയുണ്ടായിരുന്നു

ഏറെ വ്യത്യാസുളള ചോദ്യങ്ങളാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി നേരിട്ടത്. ഡല്‍ഹിയില്‍ ചേര്‍ന്ന ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച് വേദി വിട്ടിറങ്ങുമ്പോഴാണ് വിവാഹത്തെപറ്റിയും കായിക അഭ്യാസത്തെ കുറിച്ചുമെല്ലാമുള്ള വിസ്മയകരമായ ചോദ്യങ്ങളെ രാഹുല്‍ അഭിമുഖീകരിച്ചത്. എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല,  പ്രധാനമന്ത്രിയാകുന്നില്ല;  അങ്ങനെയൊക്കയായിരുന്നു ചോദ്യങ്ങള്‍. ഇതൊന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളായിരുന്നില്ല. ബോക്‌സര്‍ താരം വിജേന്ദര്‍ സിംഗ്, വ്യാപാരി വ്യവസായ മേഖലയിലെ പ്രമുഖര്‍ എന്നിവരാണ് രാഹുല്‍ ഗാന്ധിയുടെ സ്വകാര്യതയിലേക്ക്‌ ആരാധനയോടെ തലയിട്ടത്. അത്ര ലളിതമായി സംശയമായിരുന്നില്ല സിങിന്റെ ചോദ്യം. ” രാഹുല്‍ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന്‌ എനിക്കും എന്റെ ഭാര്യക്കും അറിയണമെന്നായിരുന്നു” വിജേന്ദറിന്റെ ചോദ്യം.

സിംഗിനും മറ്റുളളവര്‍ക്കും അറിയണമെന്നുണ്ടായിരുന്ന മറ്റൊരു കാര്യം രാഹുല്‍ ഗാന്ധി ബ്ലാക്ക് ബെല്‍റ്റാണോ എന്നായിരുന്നു. ഇത് പഴകിയ ചോദ്യമാണെന്ന് പറഞ്ഞുകൊണ്ട് രാഹുല്‍ ഗാന്ധി മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി. എന്നാല്‍, കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സിങിന്റെ വിവാഹ ചടങ്ങിന് പങ്കെടുത്ത രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം ഉയര്‍ത്തിയ വിവാഹ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാനായില്ല. ”ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു, വിവാഹം എപ്പോഴാണോ നടക്കണ്ടത് അപ്പോള്‍ നടക്കും” രാഹുലിന്റെ ഈ മറുപടി കേട്ട് ചുറ്റിലുമുണ്ടായിരുന്നുവര്‍ ചിരിച്ചു.

ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ സിംഗിന്റെ അടുത്ത ചോദ്യം എന്തുകൊണ്ടാണ് രാഷ്ട്രീയക്കാര്‍ കായിക ലോകത്തിന്റെ ഭാഗമാവുന്നില്ലെന്നായിരുന്നു. ”എന്നെ രാഷ്ട്രീയക്കാരന്റെ ഗണത്തില്‍ ഞാന്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടില്ല” എന്നായിരുന്നു രാഹുലിന്റെ മറുപടി.

”സ്ഥിരമായ വ്യായാമം ചെയ്യാറുണ്ട്. നീന്തുകയും ഓടുകയും ചെയ്യാറുണ്ട്. അയ്കിഡോ(മോഡേണ്‍ ജാപ്പനീസ് മാര്‍ഷ്യല്‍ ആര്‍ട്ട്) യില്‍ ബ്ലാക്ക് ബെല്‍റ്റ് ഉണ്ട്. പക്ഷെ, അത് പറഞ്ഞ് നടക്കാറില്ല. സ്‌പോര്‍ട്‌സിനോട്‌ പ്രിയമാണ്. ദിനേന രണ്ട് മണിക്കൂറ് എങ്കിലും ഞാന്‍ കായിക അഭ്യാസങ്ങളില്‍ മുഴുകാറുണ്ട്” അഭ്യര്‍ത്ഥന മാനിച്ച് ഈ പ്രകടനങ്ങളുടെ ചെറിയ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വയ്ക്കാമെന്നും  രാഹുല്‍ ഗാന്ധി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍