UPDATES

വായിച്ചോ‌

കേരളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രിയാകും; ടെലിവിഷന്‍ ജേണലിസത്തിന്റെ കാലം കഴിഞ്ഞു: രാജ്ദീപ് സര്‍ദേശായ്

നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണോ അതോ എതിരാണോ എന്ന ചോദ്യമാണ് വരുന്നത്. മാധ്യമങ്ങളോടുള്ള സമീപം ഏറ്റവുമധികം മോശമായിരിക്കുന്ന ഘട്ടത്തിലാണ് നമ്മള്‍.

മാധ്യമപ്രവര്‍ത്തനം, ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രതിസന്ധി, കേരള രാഷ്ട്രീയം, അനുഭവങ്ങള്‍ തുടങ്ങിയവയെല്ലാം പങ്ക് വയ്ക്കുകയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇന്ത്യ ടുഡേ ഗ്രൂപ്പ് കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായ്. കെയുഡബ്ല്യുജെ (കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്സ്) ഡല്‍ഹി ഘടകത്തിന് വേണ്ടി  സന്തോഷ് കോശി ജോയ് നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് രാജ്ദീപ് ഇക്കാര്യങ്ങള്‍ പറയുന്നത്.

രാജ്ദീപ് പറഞ്ഞത്:

മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ കേരളത്തിലെ എന്റെ ആദ്യ അസൈന്‍മെന്‍റ് 1991ലെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിലായിരുന്നു അക്കാലത്ത്. സഹപ്രവര്‍ത്തകനായ ബിആര്‍ മണിയോടൊപ്പമായിരുന്നു യാത്ര. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ചു. മലയാളികളുടെ രാഷ്ട്രീയ വിശകലന രീതികള്‍ എനിക്ക് ഇഷ്ടമാണ്. പൊതു ഇടങ്ങളില്‍ ആളുകളുമായി സംവദിക്കുന്നത് ഒരു റിപ്പോര്‍ട്ടറെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള കാര്യമാണ്.

കേരളം ഒരു മൂന്നാം ബദലിന്റെ സാധ്യത തേടുന്നുണ്ട് എന്നാണ് തോന്നുന്നത്. പശ്ചിമബംഗാളിനും ത്രിപുരയ്ക്കുമൊപ്പം കേരളവും പിടിച്ചടക്കാനാണ് ബിജെപി കിണഞ്ഞ് ശ്രമിക്കുന്നത്. രണ്ട് മൂന്നോ ടേമിന് ശേഷം പ്രധാന പ്രതിപക്ഷമായി ഉയര്‍ന്നുവരാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കേരള രാഷ്ടീയം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ പ്രാപ്തിയുള്ളയാളെ ഉടന്‍ മുന്നോട്ട് വയ്ക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ പെരുകുന്നു. ഗൗരി ലങ്കേഷിനെ ആരാണ് കൊന്നത് എന്ന് നമുക്കറിയില്ല. എന്നാല്‍ ആരാണ് അത് ആഘോഷിക്കുന്നത് നമുക്കറിയാം. മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. എന്നാല്‍ ഒരു കേസിലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല. മാധ്യമസ്വാതന്ത്ര്യം വലിയ വെല്ലുവിളികള്‍ നേരിടുകയാണ്. വ്യക്തിപരമായ ആക്രമണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണോ അതോ എതിരാണോ എന്ന ചോദ്യമാണ് വരുന്നത്. മാധ്യമങ്ങളോടുള്ള സമീപം ഏറ്റവുമധികം മോശമായിരിക്കുന്ന ഘട്ടത്തിലാണ് നമ്മള്‍. അതേസമയം നവമാധ്യമങ്ങള്‍ ഏത് സാധാരണക്കാരനും മാധ്യമപ്രവര്‍ത്തകനാവുക എളുപ്പമാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും തങ്ങളുടെ ശബ്ദം ലോകത്തെ കേള്‍പ്പിക്കാന്‍ കഴിയുന്നു. ഇത് വളരെ നല്ല കാര്യമാണ്.

നവമാധ്യമങ്ങള്‍ ഏത് സാധാരണക്കാരനും മാധ്യമപ്രവര്‍ത്തകനാവുക എളുപ്പമാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും തങ്ങളുടെ ശബ്ദം ലോകത്തെ കേള്‍പ്പിക്കാന്‍ കഴിയുന്നു. ഇത് വളരെ നല്ല കാര്യമാണ്. പക്ഷെ എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ, മാധ്യമപ്രവര്‍ത്തക സമൂഹം എന്ന തോന്നല്‍ ഇല്ലാതാവുന്നുണ്ട്. നമ്മുടെ കാര്യം നമ്മള്‍ മാത്രം ശ്രദ്ധിക്കേണ്ട അവസ്ഥ. മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ശക്തിപ്പെടുത്താന്‍ കെയുഡബ്ല്യുജെ പോലുള്ള സംഘടനകള്‍ ശ്രമിക്കുന്നുണ്ട് എന്നത് ആശ്വാസകരമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സംരക്ഷണം വേണം. തൊഴില്‍ സുരക്ഷിതത്വം വേണം. ഒപ്പം തന്നെ നിര്‍ഭയമായി ജോലി ചെയ്യാനുള്ള സംരക്ഷണവും വേണം. വര്‍ക്കിംഗ് ജേണലിസ്റ്റ്‌സ് ആക്ട് ഭേദഗതി ചെയ്ത് കൂടുതല്‍ ശക്തമാക്കണം. മാധ്യമപ്രവര്‍ത്തനം പാഷന്‍ അല്ലാത്തവര്‍ ഈ രംഗത്തേയ്ക്ക് വരരുത് എന്നാണ് എന്റെ അഭിപ്രായം. ടെലിവിഷന്‍ ജേണലിസത്തിന്റെ കാലം ഏതാണ്ട് കഴിഞ്ഞിരിക്കുന്നു. നവമാധ്യമങ്ങളിലെ പ്രാഗല്‍ഭ്യം മാധ്യമപ്രവര്‍ത്തനത്തിന് അനിവാര്യമാണെന്നും രാജ്ദീപ് സര്‍ദേശായ് പറഞ്ഞു.

വായനയ്ക്ക്: https://goo.gl/GSJ1wT

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍