ന്യൂസ് അപ്ഡേറ്റ്സ്

കർണാടകത്തിൽ രാജ് മോഹൻ ഉണ്ണിത്താന്റെ മകന്റെ വോട്ട് ബിജെപിക്ക്; അലമുറയിട്ട് കോൺഗ്രസ്സുകാർ; പിന്തുണയുമായി ബിജെപി

അമലിന്റെ മുൻ കാല പോസ്റ്റുകളിലും ബിജെപി അനുകൂല മനോഭാവം നിഴലിക്കുന്നതായി നിരീക്ഷിക്കപ്പെടുന്നുണ്ട്.

കർണാടക തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ്സ് നേതാവ് രാജ് മോഹൻ ഉണ്ണിത്താന് മകന്‌‍‍ അമൽ ഉണ്ണിത്താന്റെ വക ഷോക് ട്രീറ്റ്മെന്റ്. കർണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂരിൽ താമസിക്കുന്ന അമൽ ഉണ്ണിത്താൻ ഇത്തവണ വോട്ട് ചെയ്തത് ബിജെപിക്ക്. ബിജെപിയുടെ കൊടി തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്താണ് തന്റെ രാഷ്ട്രീയ ചായ്‌വ് അമൽ വ്യക്തമാക്കിയത്.

അമലിന്റെ പോസ്റ്റിനു താഴെ കോൺഗ്രസ്സ് അണികളുടെ പ്രതിഷേധം നടക്കുന്നുണ്ട്. എന്നാൽ ബിജെപി അനുകൂലികൾ പിന്തുണയുമായി രംഗത്തുണ്ട്. സിനിമാ നടൻ കൂടിയായ അമലിൽ നിന്നുണ്ടായ ഈ നീക്കം അത്ഭുതമുളവാക്കിയിട്ടുണ്ട്.

ദിലീപ് നാരായണൻ സംവിധാനം ചെയ്ത പോളേട്ടന്റെ വീട് എന്ന ചിത്രത്തിൽ നായകനായി അരങ്ങേറ്റം കുറിച്ച അമൽ ഉണ്ണിത്താൻ മലയാള സിനിമാരംഗത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ്.

അതെസമയം അമലിന്റെ മുൻ കാല പോസ്റ്റുകളിലും ബിജെപി അനുകൂല മനോഭാവം നിഴലിക്കുന്നതായി നിരീക്ഷിക്കപ്പെടുന്നുണ്ട്. സംഭവത്തെക്കുറിച്ച് രാജ് മോഹൻ ഉണ്ണിത്താൻ ഇനിയും പ്രതികരിച്ചിട്ടില്ല. ബിജെപിയിൽ നിന്നും കനത്ത തോൽവിയാണ് കർണാടകയിൽ കോൺഗ്രസ്സ് ഏറ്റുവാങ്ങിയിരിക്കുന്നത്. നിലവിൽ ഗവർണർ കൂടുതൽ സീറ്റ് നേടിയ കക്ഷിയായ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍