125 പേര് ബില്ലിനെ പിന്തുണച്ചപ്പോള്‍ 61 പേര് എതിര്‍ത്തു വോട്ട് ചെയ്തു.
ജമ്മു കാശ്മീരിന് നല്കി വന്നിരുന്ന പ്രത്യേകപദവി ഇല്ലാതാക്കിക്കൊണ്ട് ഭരണഘടനയുടെ 370, 35A അനുച്ഛേദങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള പ്രമേയം രാജ്യസഭ പാസാക്കി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടെയാണ് ബില്‍ രാജ്യസഭ പാസാക്കിയത്. എന്‍ഡിഎ ഘടക കക്ഷിയായ ജെഡിയു ബില്ലിനെതിരെ രംഗത്തെത്തിയപ്പോള്‍ പ്രതിപക്ഷത്തെ വിവിധ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബില്‍ രാജ്യസഭ പാസാക്കിയത്. ബിഎസ്പി, എഐഎഡിഎംകെ, ആംആദ്മി പാര്‍ട്ടികള്‍ ബില്ലിലെ പിന്തുണച്ചു. 125 പേര് ബില്ലിനെ പിന്തുണച്ചപ്പോള്‍ 61 പേര് എതിര്‍ത്തു വോട്ട് ചെയ്തു.
നാല് ഘട്ടങ്ങളായാണ് പ്രമേയം പാസാക്കിയത്. ഇതില്‍ ജമ്മു കശ്മീര്‍ സാമ്ബത്തിക സംവരണ ബില്ലാണ് ആദ്യം പാസാക്കിയത്. ശബ്ദ വോട്ടോടെയാണ് ബില്‍ പാസായത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ പോലെ 10 ശതമാനം സാമ്ബത്തിക സംവരണം നടപ്പാകും. ജമ്മു കാശ്മീരിനെ രണ്ടായി വിഭജിക്കുന്നതിനുള്ള പ്രമേയത്തിമേലാണ് വോട്ടെടുപ്പ് നടന്നത്.
അതേസമയം, ജമ്മുകാശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയത് താല്‍ക്കാലികമായി മാത്രമാണെന്നും അമിത് ഷാ വ്യക്തമാക്കി. കേന്ദ്ര ഭരണപ്രദേശമാക്കുന്നതെന്തിനെന്ന് കോണ്‍ഗ്രസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കാശ്മീരിലെ രക്തചൊരിച്ചില്‍ അവസാനിപ്പിക്കാനാണ് ജമ്മു കാശ്മീരിന് നല്കി വന്നിരുന്ന പ്രത്യേകപദവി എടുത്തുകളഞ്ഞുകൊണ്ട് ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ വ്യക്തമാക്കി. രാജ്യസഭയില്‍ കശ്മീര്‍ ചര്‍ച്ചയ്ക്ക മറുപടിയുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് പ്രത്യേക പദവി നല്കിയ വന്നിരുന്ന ആര്‍ട്ടിക്കിള്‍ 370 ഭീകരവാദം വളരുന്നതിന് കാരണമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല, എന്താണ് വോട്ട് ബാങ്ക് രാഷ്ട്രീയം, മുസ്ലീംങ്ങള്‍ മാത്രമാണോ കാശ്മീരില്‍ ജീവിക്കുന്നത്. അവിടെ ഹിന്ദുക്കളുണ്ട്, സിഖ്, ജൈന, ബുദ്ധ മത വിശ്വാസികളുണ്ട്. ആര്‍ട്ടിക്കിള്‍ 370 എല്ലാവര്ക്കും നല്ലതാണോ, അത് തെറ്റാണെങ്കില്‍ എല്ലാവര്ക്കും തെറ്റാണ്.
കാശ്മീരിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത് ആര്‍ട്ടിക്കില്‍ 370, 35 എ സംസ്ഥാനത്തിന് ദോഷമാണ്. ഈ രണ്ട് വകുപ്പുകളും സംസ്ഥാനത്തെ ജനാധിപത്യ വ്യവസ്ഥയെ തടയുന്നതാണ്. അത് വികസനത്തെ തടയുകയാണെന്നും അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കി.
ബിഎസ്പി ബില്ലിനെ പിന്തുണയ്ക്കുന്നു. എന്തുകൊണ്ടെന്നാല്‍ പുതിയ നടപടി സംവരണത്തിന് അവസരം ഉണ്ടാക്കുന്നു എന്നതാണ് കാരണം. പുതിയ ഭേതഗതി നിലവില്‍ വരുന്നതോടെ കാശ്മീര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യുയുടെ ഭാഗമാവും. ഇതര സംസ്ഥാന വിവാഹങ്ങള്‍ പോലും വ്യാപിക്കും. ഇപ്പോള്‍ കാശ്മമീരിയായ ഒരു പെണ്‍കുട്ടി മറ്റ് സംസ്ഥാനക്കാരായ ഒരാളെ വിവാഹം ചെയ്താല്‍ അവരുടെ കുട്ടികള്‍ക്ക് കാശ്മീരിലെ സ്വത്തിന് അവകാശമുണ്ടായിരുന്നില്ല. ഈ അവസ്ഥ ഇല്ലാതാവുമെന്നും അമിത് ഷാ വ്യക്തമാക്കുന്നു. പ്രമേയത്തില്‍ അല്പ സമയത്തിനകം രാജ്യസഭയില്‍ വോട്ടെടുപ്പ് നടക്കും.
അതിനിടെ വ്യാപക പ്രതിഷേധമാണ് ലോക്സഭയില്‍ ബില്ലിനെതിരെ ഉയര്‍ന്നിരുന്നു. പിഡിപി അംഗങ്ങള്‍ ബില്ല് കീറിയെറഞ്ഞ് പ്രതിഷേധിച്ചു.