മുഗൾ ചക്രവർത്തി ബാബറുടെ പേരുള്ള ഒരു കല്ല് പോലും അയോധ്യയിൽ സ്ഥാപിക്കാനാകില്ലെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. എന്ന് വിധി പുറപ്പെടുവിക്കണമെന്നത് സുപ്രീംകോടതിയുടെ തീരുമാനമാണെന്നും എന്നാൽ അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചിരിക്കുമെന്നും മൗര്യ പറഞ്ഞു. 2019 തെരഞ്ഞെടുപ്പ് അടുത്തതോടെ രാമക്ഷേത്ര നിർമാണ വിഷയം കൂടുതൽ ശക്തമായി ഉന്നയിക്കുകയാണ് ബിജെപി.
അയോധ്യയിൽ എന്ന് ക്ഷേത്രം നിർമിക്കുമെന്നത് താൻ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അത് സുപ്രീംകോടതി വിധിക്കു ശേഷമാകുമെന്നും സൂചിപ്പിച്ച ഉപമുഖ്യമന്ത്രി പക്ഷെ, രാമം ലല്ല മഹാക്ഷേത്രം ഉടൻ തന്നെ നിർമിക്കുമെന്നും പറഞ്ഞു. ഇതിനു പിന്നാലെ ബാബറുടെ പേരെഴുതിയ ഒരു കല്ലുപോലും അയോധ്യയിലുണ്ടാകില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അയോധ്യ കേസിൽ അടുത്ത വാദം കേൾക്കൽ 2019 ജനുവരിയിലേക്ക് മാറ്റിയിട്ടുണ്ട് സുപ്രീംകോടതി. ഒക്ടോബർ 29നായിരുന്നു ഈ തീരുമാനം വന്നത്. സുപ്രീംകോടതിയുടെ ഈ തീരുമാനം ആർക്കും ചോദ്യം ചെയ്യാനാകില്ലെന്നു പറഞ്ഞ മൗര്യ, തങ്ങൾ രാമന്റെ പ്രതിമ നഗരത്തിൽ സ്ഥാപിക്കുന്നതിനെയും ആർക്കും ചോദ്യം ചെയ്യാനാകില്ലെന്നും വ്യക്തമാക്കി.
രാം ലല്ല പ്രതിമ സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി ആദിത്യനാഥ് നടത്തുമെന്നാണ് കരുതപ്പെടുന്നത്. അയോധ്യയിൽ ഇക്കാലമത്രയും ഒരു വികസനവും വന്നിട്ടില്ലെന്നും ഇതിൽ മാറ്റം വരുത്തുമെന്നും ഉപമുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
അയോധ്യയില്‍ സരയൂനദിക്കരയില്‍ 100 മീറ്റര്‍ ഉയരത്തില്‍ രാമപ്രതിമ നിര്‍മിക്കാനുള്ള പദ്ധതി ദീപാവലി ദിനത്തില്‍ യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥ് പ്രഖ്യാപിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 330 കോടി രൂപ ചെലവിട്ടായിരിക്കും പ്രതിമാനിര്മാണമെന്നാണ് സൂചനകള്‍. അയോധ്യ കേസില്‍ സുപ്രീംകോടതി വിധി വൈകുന്നതില്‍ യോഗി ആദിത്യനാഥ് നേരത്തേ നിരാശ പ്രകടിപ്പിച്ചിരുന്നു. നീതി നീട്ടിവെക്കപ്പെടുന്നത് നീതിനിഷേധിക്കപ്പെടുന്നതിന് തുല്യമാണെന്നും രാജ്യത്തെ ഭൂരിപക്ഷജനതയുടെ ആഗ്രഹമാണ് അയോധ്യയില്‍ സംഭവിക്കേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
https://www.azhimukham.com/india-bjp-brings-ram-temple-in-ayodhya-again-forth/
https://www.azhimukham.com/ayodhya-sant-meet-calls-courts-anti-temple/
https://www.azhimukham.com/india-if-centre-doesnt-bring-ordinance-for-ramtemple-ayodhya-1992-repeat-rss/