TopTop
Begin typing your search above and press return to search.

ദസറ: രാവണന്റെ കോലം കത്തിക്കുന്നത് വീക്ഷിക്കുന്നവർക്കിടയിലേക്ക് ട്രെയിൻ കയറി; 50 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ

ദസറ: രാവണന്റെ കോലം കത്തിക്കുന്നത് വീക്ഷിക്കുന്നവർക്കിടയിലേക്ക് ട്രെയിൻ കയറി; 50 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ

ദസറ ആഘോഷത്തോടനുബന്ധിച്ച് രാവണന്റെ കോലം കത്തിക്കുകയായിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് ട്രെയിൻ ഓടിക്കയറി. അമ്പത് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അമൃത്സറിലെ ചൗര ബസാറിലാണ് സംഭവം. റെയിൽപ്പാളത്തിൽ നിന്ന് രാവണന്റെ കോലം കത്തിക്കുന്നത് വീക്ഷിക്കുന്നവരാണ് അപകടത്തിൽ പെട്ടത്.

ജലന്ധറിൽ നിന്നും അമൃത്സറിലേക്ക് വരികയായിരുന്നു ട്രെയിൻ. പഞ്ചാബ് പൊലീസ് ആളുകളെ സ്ഥലത്തു നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 50 മരണമുണ്ടായിട്ടുണ്ട്. ഏതാണ്ട് മൂന്നൂറ് പേർ ആഘോഷങ്ങൾ വീക്ഷിക്കുന്നുണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.


Next Story

Related Stories