TopTop
Begin typing your search above and press return to search.

കേരളത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസുകാരെ കൊലപ്പെടുത്തുന്നത് രാഹുല്‍ ഗാന്ധി കാണുന്നില്ലേയെന്ന് ബിജെപി

കേരളത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസുകാരെ കൊലപ്പെടുത്തുന്നത് രാഹുല്‍ ഗാന്ധി കാണുന്നില്ലേയെന്ന് ബിജെപി

ആര്‍എസ്എസിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷമായ വാക്കുകളുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പ്രതിപക്ഷ പാര്‍ട്ടികളെ യോജിപ്പിച്ച് കൊണ്ട് ജെഡിയു നേതാവ് ശരത് പവാര്‍ സംഘടിപ്പിച്ച സമ്മേളനത്തിലെ രാഹുലിന്റെ പ്രസംഗമാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.

രാഹുലിന്റെ കപടമുഖമാണ് പ്രസംഗത്തിലൂടെ പുറത്തുവന്നതെന്ന് ആരോപിക്കുന്ന ബിജെപി കേരളത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തുമ്പോള്‍ രാഹുല്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നതെന്നും ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടത് സ്വച്ഛ് ഭാരതവും ജനത്തിന് വേണ്ടത് സച്ച്(സത്യ) ഭാരതവുമാണെന്ന് സമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും പേരില്‍ സമൂഹത്തെ വേര്‍തിരിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയായിരുന്നെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ആരോപണം.

രാഹുല്‍ ഗാന്ധിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നിരാകരിച്ചതിലുള്ള രാഷ്ട്രീയ പൊട്ടിക്കരച്ചിലാ് ഇതെന്ന് രവിശങ്കര്‍ പ്രസാദ് പരിഹസിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് എന്ത് പൈതൃകത്തിന്റെ അടിസ്ഥാനത്തിലാണെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.


Next Story

Related Stories