TopTop

ബാങ്ക് വായ്പാ തിരിച്ചടവ് വീഴ്ച വരുത്തിയ ആദ്യ 30 പേരുടെ ബാധ്യത ആകെ നിഷ്ക്രിയ ആസ്തിയുടെ മൂന്നിലൊന്ന്

ബാങ്ക് വായ്പാ തിരിച്ചടവ് വീഴ്ച വരുത്തിയ ആദ്യ 30 പേരുടെ ബാധ്യത ആകെ നിഷ്ക്രിയ ആസ്തിയുടെ മൂന്നിലൊന്ന്
രാജ്യത്ത് ഏറ്റവും കൂടുതൽ വായ്പാ തിരിച്ചടവ് വീഴ്ച വരുത്തിയ മുപ്പതു പേരുണ്ടാക്കിയ ബാധ്യത രാജ്യത്തെ ആകെ നിഷ്ക്രിയ ആസ്തിയുടെ മൂന്നിലൊന്നെന്ന് റിസർവ്വ് ബാങ്കിന്റെ കണക്ക്. ദി വയർ പോർട്ടൽ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളിലൂടെയാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ വെളിപ്പെട്ടത്. മാർച്ച് 31 വരെ ഇന്ത്യയുടെ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ ആകെ നിഷ്ക്രിയ ആസ്തി 9.49 ലക്ഷം കോടി രൂപയാണ്.

വായ്പാ തിരിച്ചടവ് മുടക്കിയവരുടെ പട്ടികയിൽ ആദ്യ മുപ്പതിൽ വരുന്നവര്‍ സൃഷ്ടിച്ച നിഷ്ക്രിയ ആസ്തി 2.86 ലക്ഷം കോടി രൂപയുടേതാണ്.

അതെസമയം ഈ അക്കൗണ്ടുകൾ ആരുടെയെല്ലാം പേരിലാണെന്ന് വ്യക്തമാക്കാൻ റിസർവ്വ് ബാങ്ക് വിസമ്മതിച്ചു. പ്രസ്തുത വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്ന് റിസർവ്വ് ബാങ്ക് വ്യക്തമാക്കി. വായ്പാ തിരിച്ചടവ് വീഴ്ച വരുത്തുന്നവരുടെ വിവരങ്ങൾ പുറത്തുവിടാൻ റിസർവ്വ് ബാങ്ക് തയ്യാറാകണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെയാണ് ഈ നിഷേധമെന്നതും ശ്രദ്ധേയമാണ്.

ഇതോടൊപ്പം, റിസർവ്വ് ബാങ്കിന്റെ പക്കൽ വായ്പാ തിരിച്ചടവ് വീഴ്ച വരുത്തിയവരുടെ വിവരങ്ങളില്ലെങ്കില്‍ എങ്ങനെയാണ് ഇവര്‍ ഏത് കടക്കാരാണ് ആദ്യത്തെ മുപ്പതിൽ പെടുന്നതെന്ന് മനസ്സിലാക്കാൻ അവർക്ക് സാധിക്കുന്നതെന്ന ചോദ്യവുമുണ്ട്.

ആരൊക്കെയാണ് വായ്പാ തിരിച്ചടവിൽ മനപ്പൂർവ്വം വീഴ്ച വരുത്തിയിരിക്കുന്നത് എന്നതു സംബന്ധിച്ച കണക്കുകൾ പുറത്തു വിടാനും റിസർവ്വ് ബാങ്ക് തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഇതും സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണ്.

കൂടുതൽ വായിക്കാം

Next Story

Related Stories