ന്യൂസ് അപ്ഡേറ്റ്സ്

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം: പോപ്പുലർ ഫ്രണ്ടിന് ജാർഖണ്ഡിൽ നിരോധനം

ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയനുസരിച്ചാണ് നിരോധനം ഏർപ്പെടുത്തിയത്.

ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധത്തെ മുൻനിർത്തി ജാർഖണ്ഡ് സർക്കാർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം ഏർപ്പെടുത്തി. 1908ലെ ക്രിമിനൽ ലോ അമൻഡ്മെന്റ് ആക്ടിന്റെ വകുപ്പ് 16 പ്രകാരമാണ് നടപടി. ടൈംസ് നൗ, ഇന്ത്യാ ടുഡേ എന്നീ മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശയനുസരിച്ചാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവന പറഞ്ഞു.

സംസ്ഥാനത്ത് പാകൂർ ജില്ലയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം വളരെ ശക്തമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതാണ് കേരളത്തിൽ രൂപം കൊണ്ട ഈ സംഘടനയെന്നും ഇതിന്റെ ചില നേതാക്കൾ സിറിയയിലേക്ക് ഭീകരപ്രവർത്തനത്തിന് പോയിട്ടുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയതായും റിപ്പോർട്ടുകളിൽ പറയുന്നു.


ഇസ്ലാം മതത്തിലെ അതൃപ്തരായ അഭ്യസ്തവിദ്യരുടെ കൂട്ടായ്മായായിരുന്നു സിമി. മുസ്ലിങ്ങൾ വേട്ടയാടപ്പെടുന്ന സമൂഹമാണെന്ന ചിന്തയായിരുന്നു ഈ അതൃപ്തിയുടെ കാരണം. സംഘടനയുടെ സ്ഥാപകനും നിലവിൽ യുഎസ്സിൽ ഇംഗ്ലീഷ്-ജേണലിസം പ്രൊഫസറായി ജോലി നോക്കുന്നയാളുമായ മൊഹമ്മദ് അഹ്മദുള്ള സിദ്ദിഖി പറയുന്നത് പ്രകാരം, അക്കാലത്ത് തീവ്രവാദമനോഭാവം സംഘടനയിൽ വളര്‍ന്നിരുന്നില്ല…. കേരളത്തിലെ പോപ്പുലർ ഫ്രണ്ടിന്റെ ചരിത്രം വായിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍