ശബരിമല സ്ത്രീപ്രവേശന ഹരജി നൽകിയ പ്രേരണാകുമാരി സംഘപരിവാറുകാരിയെന്നതിന് കൂടുതൽ തെളിവുകൾ

ആർഎസ്എസ്സിന്റെ വനിതാവിഭാഗമായ രാഷ്ട്ര സേവിക സമിതിയുടെ നേതാക്കളുമായി മകര സംക്രാന്തി ആഘോഷിക്കുന്ന പ്രേരണകുമാരിയുടെ ചിത്രങ്ങളാണ്‌ പുറത്ത്‌ വന്നത്‌.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ആദ്യം ഹരജി നൽ‌കിയ അഞ്ചു പേർ‌ ഉറച്ച സംഘപരിവാർ ബന്ധങ്ങളുള്ളവരാണെന്ന ആരോപണം നിലവിലുണ്ട്. സംഘപരിവാർ കേന്ദ്രങ്ങളെല്ലാം ഇത് നിഷേധിച്ചു കൊണ്ടിരിക്കുന്നുമുണ്ട്. ശബരിമലയെ ഒരു പ്രശ്നകേന്ദ്രമാക്കി വളർത്തുക എന്ന ലക്ഷ്യം ആർഎസ്എസ്സിന് നേരത്തെ തന്നെയുണ്ട് എന്നും അതാണ് ഈ ഹരജിക്കു പിന്നിലെ ലക്ഷ്യമെന്നുമാണ് ആരോപണം.

ഈ ആരോപണത്തെ സ്ഥിരീകരിക്കുന്ന നിരവധി വസ്തുതകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഈ അഞ്ച് ഹരജിക്കാരികളുടെയും ഭർത്താക്കന്മാർ ആർഎസ്എസ് അടക്കമുള്ള സംഘപരിവാർ സംഘടനകളുടെ തലപ്പത്തിരിക്കുന്നവരാണ് എന്നതിന്റെ തെളിവുകളാണ് മുൻപ് പുറത്തുവന്നത്. ഇപ്പോൾ വരുന്ന വാർത്തകൾ കുറെക്കൂടി തെളിവുകൾ കൊണ്ടുവരുന്നുണ്ട്.

ശബരിമല സ്ത്രീപ്രവേശന ഹരജിക്കാരിലൊരാളായ അഭിഭാഷക പ്രേരണാകുമാരി ആർഎസ്എസ് ഓഫീസിലെ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബിജെപി നേതാവ് സിദ്ധാർത്ഥ് ശംഭുവിന്റെ ഭാര്യയാണ് ഇവർ. ആർഎസ്എസ്സിന്റെ വനിതാവിഭാഗമായ രാഷ്ട്ര സേവിക സമിതിയുടെ നേതാക്കളുമായി മകര സംക്രാന്തി ആഘോഷിക്കുന്ന പ്രേരണകുമാരിയുടെ ചിത്രങ്ങളാണ്‌ പുറത്ത്‌ വന്നത്‌.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍