ട്രെന്‍ഡിങ്ങ്

ഗൗരി ലങ്കേഷ് വധം: സന്തോഷവും പരിഹാസവുമായി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള സംഘപരിവാര്‍ അനുഭാവികള്‍

Print Friendly, PDF & Email

സീ ന്യൂസിലെ ജാഗ്രതി ശുക്ലി അടക്കമുള്ള മാധ്യമപ്രവര്‍ത്തകരും ഈ സംഘപരിവാര്‍ വേട്ടക്കാരുടെ കൂട്ടത്തിലുണ്ട്. സോഷ്യല്‍മീഡിയയിലൂടെയാണ് ആഹ്ലാദ പ്രകടനങ്ങളും പരിഹാസ, അധിക്ഷേപ പരാമര്‍ശങ്ങളും.

A A A

Print Friendly, PDF & Email

ബിജെപിയുടേയും ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടേയും ശക്തയായ വിമര്‍ശകയായിരുന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്നതില്‍ ആഹ്ലാദിച്ചും ഗൗരി പരിഹസിച്ചും ആക്ഷേപിച്ചും സംഘപരിവാറുകാര്‍ അനുഭാവികള്‍. സീ ന്യൂസിലെ ജാഗ്രതി ശുക്ല അടക്കമുള്ള മാധ്യമപ്രവര്‍ത്തകരും സംഘപരിവാര്‍ അനുഭാവികളുടെ കൂട്ടത്തിലുണ്ട്. സോഷ്യല്‍മീഡിയയിലൂടെയാണ് ആഹ്ലാദ പ്രകടനങ്ങളും പരിഹാസ, അധിക്ഷേപ പരാമര്‍ശങ്ങളും.

ഇത് സന്തോഷിക്കേണ്ട സമയമാണെന്നും ഹിന്ദുരാഷ്ട്രം വിജയിക്കട്ടെ എന്നുമായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകരും അനുകൂലികളുമായവരുടെ കമന്റുകളില്‍ പലതും. മാര്‍ക്സിസ്റ്റ് ശൂര്‍പ്പണകയെന്നും ഗൗരി ലങ്കേഷിനെ ഇവര്‍ വിശേഷിപ്പിക്കുന്നു. നിങ്ങളുടെ പ്രവൃത്തി നിങ്ങളെ വേട്ടയാടിയെന്നും ദയാരഹിതമായി ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു എന്നുമാണ് സീ ന്യൂസിലെ ജാഗ്രതി ശുക്ല പറഞ്ഞത്. കമ്മി (കമ്മ്യൂണിസ്റ്റുകളെ പരിഹസിക്കാന്‍ എതിരാളികള്‍ ഉപയോഗിക്കുന്ന വാക്ക്) എന്നാണ് ഗൗരിയെ ജാഗ്രതി മറ്റൊരു ട്വീറ്റില്‍ വിശേഷിപ്പിക്കുന്നത്. അപ്പൊ കമ്മി ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിരിക്കുന്നു. നിങ്ങളുടെ പ്രവൃത്തികളാണ് നിങ്ങളെ വേട്ടയാടിയതെന്നും “ആമേന്‍” (അങ്ങനെ തന്നെ ആവട്ടെ) എന്നും ജാഗ്രതി പറയുന്നു. ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ നക്സലുകളോട് യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ അനുഭാവം പ്രകടിപ്പിച്ച ഗൗരി ലങ്കേഷിന്‍റെ മരണത്തില്‍ തനിക്ക് യാതൊരു ദുഖമില്ലെന്നും ഇടതുപക്ഷക്കാര്‍ തന്നെയാണ് അവരെ കൊന്നതെന്നും ജാഗ്രതി പറയുന്നു. അപവാദ കുറ്റത്തിന് കോടതി ശിക്ഷിച്ച പ്രമുഖ അപവാദ പ്രചാരക വെടിയേറ്റ് മരിച്ചു എന്നാണ് സംഘപരിവാര്‍ അനുഭാവിയും മാധ്യമപ്രവര്‍ത്തകനുമായ അഭിലാഷ് ജി നായര്‍ പറയുന്നത്.

‘ബ്ലഡി റെവലൂഷനില്‍’ വിശ്വസിക്കുന്നവര്‍ ഇപ്പോള്‍ ദു:ഖിക്കുകയാണെന്നും. അവസാന നിമിഷം നിങ്ങള്‍ക്കെന്താണ് തോന്നുന്നതെന്ന പരിഹാസവും ഇവര്‍ നടത്തുന്നു. ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നിതിനിടെ മറ്റൊരു ട്വീറ്റുമായെത്തിയ ഇവര്‍ ഗൗരി ലങ്കേഷിനായി ഇപ്പോള്‍ വിലപിക്കുന്നവരുടെയൊക്കെ മനുഷ്യത്വം കേരളത്തില്‍ ആര്‍.എസ്.എസുകാര്‍ കൊല്ലപ്പെടുമ്പോള്‍ എവിടെയായിരുന്നെന്നും ചോദിക്കുന്നു. പ്രമുഖ കന്നഡ പത്രമായ വിശ്വവാണിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് നക്സല്‍ അനുഭാവിയായ മാധ്യമപ്രവര്‍ത്തക വീട്ടില്‍ വെടിയേറ്റ് മരിച്ചെന്നായിരുന്നു ട്വിറ്റില്‍ കുറിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍