UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദ്രാസ് ഐഐടി മെസ്സിൽ അയിത്താചാരം; മാംസാഹാരികൾക്കും സസ്യാഹാരികൾക്കും പ്രത്യേകം തീൻമുറികളും പാത്രങ്ങളും

കാമ്പസ്സിലെ വിദ്യാർത്ഥി കൂട്ടായ്മകളിലൊന്നായ ‘അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ’ നേരിട്ടുള്ള പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്.

കാമ്പസ്സിലെ മെസ്സിൽ മാംസാഹാരികൾക്കും സസ്യാഹാരികൾക്കും പ്രത്യേക തീൻമുറികൾ സജ്ജീകരിച്ച മദ്രാസ് ഐഐടിയുടെ തീരുമാനം വിവാദമാകുന്നു. പ്രത്യേകം തീൻമുറികള്‍ക്കൊപ്പം പ്രത്യേകം പാത്രങ്ങളും വാഷ് ബേസിനുകളും സജ്ജീകരിച്ചിട്ടുണ്ട് അധികൃതർ. വിദ്യാർത്ഥികൾക്കിടയിൽ ഇതിനെതിരെ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. ‘അയിത്താചാര’മാണ് പുനസ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.

കാമ്പസ്സിലെ വിദ്യാർത്ഥി കൂട്ടായ്മകളിലൊന്നായ ‘അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ’ നേരിട്ടുള്ള പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. കാമ്പസ്സിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തുന്ന ഇവരുടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹിമാലയ മെസ്സിലാണ് രണ്ട് തീൻമുറികളുള്ള ഈ പുതിയ സംവിധാനം വന്നിട്ടുള്ളത്. ഇവിടെയും പോസ്റ്ററുകളുണ്ട്.

വെജിറ്റേറിയൻ ഭക്ഷണം ലഭിക്കുന്ന സ്ഥലം എന്ന് രേഖപ്പെടുത്തി മെസ്സിന്റെ വാതിൽക്കൽ പതിച്ചിട്ടുണ്ട്. ഉള്ളിയും വെളുത്തുള്ളിയും ചേർക്കാത്ത ഭക്ഷണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട് ഇതിൽ. ചില ഉയർന്ന ജാതിവിഭാഗങ്ങൾ ഇവ ചേർത്ത ഭക്ഷണം കഴിക്കുക പതിവില്ല.

ഉയർന്ന ജാതിക്കാർ‌ക്കും താഴ്ന്ന ജാതിക്കാർക്കും പ്രവേശിക്കാൻ പ്രത്യേകം പടിവാതിൽ പണിയുന്ന വീടുകൾ ഇന്ത്യയിൽ സാധാരണമാണെന്നും അതേ സംവിധാനമാണ് ഐഐടിയിൽ നിലവിൽ വന്നിരിക്കുന്നതെന്നും വിദ്യാർത്ഥികൾ ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ലോകോത്തര വിദ്യാഭ്യാസ സ്ഥാപനമാകാൻ പ്രയത്നിക്കുന്ന ഐഐടി മദ്രാസിന്റെ ഉള്ളിൽ നടക്കുന്നത് ഇതൊക്കെയാണെന്നും വിദ്യാർത്ഥികള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍