TopTop

മോദിയെ 'ചായക്കടക്കാരന്‍' എന്നു വിളിച്ച് ശത്രുഘ്നന്‍ സിഹ്ന; ഇത് ജഡ്ജിമാര്‍ പോലും കൊല്ലപ്പെടുന്ന കാലം

മോദിയെ
രണ്ടു ദിവസം മുന്‍പായിരുന്നു കോണ്‍ഗ്രസ്സിന്റെ യൂത്ത് വിംഗിന്റെ ട്വിറ്റര്‍ പേജിലൂടെ ‘ചായക്കാരന്‍’ എന്ന പ്രയോഗം പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കളിയാക്കിക്കൊണ്ട് പ്രത്യക്ഷപ്പെട്ടത്. പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ അത് നീക്കം ചെയ്തു. എന്നാല്‍ ബിജെപി എംപിയും നടനുമായ ശത്രുഘ്നന്‍ സിന്‍ഹ ഡെല്‍ഹിയില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ ഇതേ വാക് ഉപയോഗിച്ചു, ‘ചായ് വാല’

തനിക്കും രാജ്യത്തിന്റെ സാമ്പദ് വ്യവസ്ഥയെ കുറിച്ചു സംസാരിക്കാം എന്നതിന് ന്യായീകരണമായിട്ടാണ് ശത്രുഘനന്‍ സിഹ്ന ഇങ്ങനെ പറഞ്ഞത്. തനിക്ക് ചുറ്റുമുള്ള ആരും തന്നെ സ്പെഷ്യലിസ്റ്റുകള്‍ അല്ല എന്നതാണ് സിന്‍ഹയുടെ ന്യായം.

ഡല്‍ഹിയില്‍ ജെഡിയു വിമത എംപി അലി അന്‍വറിന്റെ പുസ്തകപ്രകാശനച്ചടങ്ങിലാണ് സിന്‍ഹയുടെ യുദ്ധ പ്രഖ്യാപനം.

“വക്കീലിന് സാമ്പത്തിക ശാസ്ത്രത്തെ കുറിച്ചു സംസാരിക്കാം എങ്കില്‍, ടിവി നടിക്ക് രാജ്യത്തിന്റെ മാനവവിഭവശേഷി മന്ത്രി ആകാമെങ്കില്‍ ചായക്കടക്കാരന്.... ഞാന്‍ കൂടുതലൊന്നും പറയുന്നില്ല. എന്തുകൊണ്ട് എനിക്ക് സമ്പദ് വ്യവസ്ഥയെ കുറിച്ചു സംസാരിച്ചുകൂടാ?” ശത്രുഘ്നന്‍ സിന്‍ഹ ചോദിച്ചു.

നോട്ട് നിരോധനം രാജ്യത്തെ പരശതം ആളുകളെ തൊഴില്‍ ഇല്ലാത്തവരാക്കി എന്നും ഫാക്ടറികള്‍ പൂട്ടാന്‍ കാരണമായി എന്നും പറഞ്ഞ സിഹ്ന ജി‌ എസ് ടിയും സമാനമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നു അഭിപ്രായപ്പെട്ടു.

പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും യുവാക്കള്‍ക്കും വേണ്ടി സംസാരിച്ചില്ലെങ്കില്‍ താന്‍ പിന്നെ എന്തിനാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് എന്നും സിന്‍ഹ ചോദിച്ചു.

“ഞാന്‍ എന്റെ ഹൃദയം കൊണ്ടാണ് സംസാരിക്കുന്നത്. എന്നാല്‍ ഇത് മന്‍ കി ബാത്ത് അല്ല. കാരണം അതിന്റെ പേറ്റന്‍റ് വേറൊരാള്‍ക്കാണ്” ശത്രുഘ്നന്‍ സിന്‍ഹ ആഞ്ഞടിച്ചു.

ജഡ്ജിമാര്‍ പോലും കൊല്ലപ്പെടുന്ന കാലമാണ് ഇത്. അമിത് ഷാ പ്രതിയായിരുന്ന സൊറാബുദീന്‍ വധക്കേസില്‍ വാദംകേട്ട ജസ്റ്റിസ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് സിന്‍ഹയുടെ പരോക്ഷ വിമര്‍ശനം.

http://www.azhimukham.com/national-family-raises-questions-over-suspicious-death-of-judge-presiding-over-sohrabuddin-case-in-amitshah-accused/

സാമ്പത്തിക പുരോഗതി, വികസനം തുടങ്ങിയ കാര്യങ്ങളൊന്നും ഇപ്പോള്‍ ആരും ചര്‍ച്ചചെയ്യുന്നില്ലെന്ന് സിന്‍ഹ പറഞ്ഞു. പശുസംരക്ഷണം, കശാപ്പ് തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ബുദ്ധിജീവികളും മാധ്യമ പ്രവര്‍ത്തകരുമെല്ലാം കൊല്ലപ്പെടുകയാണ്. ഇപ്പോള്‍ ജഡ്ജിമാര്‍ പോലും കൊല്ലപ്പെടുകയാണ്. പണാധിപത്യം ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ശരത് യാദവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സിന്‍ഹയുടെ പരാമര്‍ശം.

പത്മാവതി'യില്‍ രജപുത്രവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വന്‍ വിവാദം ഉയര്‍ന്നിട്ടും സിനിമയുടെ റിലീസടക്കം നീട്ടിവച്ചിട്ടും പ്രധാനമന്ത്രിയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ് കാസ്റ്റിങ് മന്ത്രി സ്മൃതി ഇറാനിയും മൌനം തുടരുകയാണ് എന്നാണ് ബുധനാഴ്ച ശത്രുഘ്നന്‍ സിന്‍ഹ ട്വിറ്ററില്‍ കുറിച്ചിരുന്നു.

ബന്‍സാലിയുടെ സിനിമയില്‍ മുമ്പ് അഭിനയിച്ചിട്ടുള്ള ഇതിഹാസതാരം അമിതാഭ് ബച്ചന്‍, സൂപ്പര്‍താരങ്ങളായ ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരും 'പത്മാവതി' വിഷയത്തില്‍ മൌനം തുടരുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു.
http://www.azhimukham.com/edit-congress-or-bjp-creative-freedom-is-something-they-dont-understand-on-padmavati-row/


Next Story

Related Stories