അതെ, പ്രകാശ് കാരാട്ട് പണ്ട് പറഞ്ഞത് തന്നെ, “സീതാറാം അല്ലാതെ മറ്റാര്?”

“സീതാറാം അല്ലാതെ മറ്റാര്?” – ഒരു ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് കാലത്താണ് പ്രകാശ് കാരാട്ട് ഇങ്ങനെ പറയുന്നത്. അത് തന്നെയാണ് നാല് പതിറ്റാണ്ടിനിപ്പുറം പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ദുര്‍ബല സാന്നിധ്യമായി മാറിയിരിക്കുന്ന സിപിഎമ്മും ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ചോദിക്കുന്നത് – സീതാറാം അല്ലാതെ മറ്റാര്?.