Top

കൊന്നും ചോരവീഴ്ത്തിയും തന്നെയാണ് അവർ നമ്മളെ നിശബ്ദരാക്കുന്നത്; സോണിയാ ഗാന്ധിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

കൊന്നും ചോരവീഴ്ത്തിയും തന്നെയാണ് അവർ നമ്മളെ നിശബ്ദരാക്കുന്നത്; സോണിയാ ഗാന്ധിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
യുപിഎ അധ്യക്ഷ സോണിയ ഗാന്ധി വെള്ളിയാഴ്ച മുംബൈയില്‍ നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ പൂര്‍ണ്ണരൂപം

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്തെ ജീവിതത്തെ കർമനിരതമാക്കിയ കോൺഗ്രസ്സിന്‍റെ ദേശിയ പ്രസിഡണ്ട് പദവിയിൽ നിന്നും ഞാൻ പടിയിറങ്ങിയിട്ട് കുറച്ചു ആഴ്ചകളേ ആവുന്നുള്ളൂ. താത്ക്കാലികമായിട്ടെങ്കിലും ഇതൊരു വിശ്രമകാലം ആകുമെന്ന് കരുതിയിരുന്നു. ഒരു പൊതുവേദിയെ അഭിമുഖീകരിക്കുന്നത് ഏറെക്കുറെ ശ്രമകരമായ പ്രവൃത്തി ആയി കണക്കാക്കുന്ന വ്യക്തി എന്ന നിലയ്ക്ക്, ആ ജോലിയിൽ നിന്നെങ്കിലും ഒഴിവാകാമെന്ന് ചിന്തിച്ചു എന്നുള്ളതാണ് വാസ്തവം.

എന്നെ സംബന്ധിച്ചിടത്തോളം ഒരു പൊതുവേദിയിൽ സംവദിക്കുന്നത് ഒരിക്കലും ജന്മസിദ്ധമായി നേടിയ ഒരു കഴിവല്ല. അരുൺ പുരിയും സഹപ്രവർത്തകരുമെല്ലാം ഈ മേഖലയിൽ ഏറെ ആശ്ചര്യര്യപ്പെടുത്തിയിട്ടുണ്ട്. തീർച്ചയായും ഇത്തരത്തിലൊരു പരിപാടി അഭിമാനം തോന്നിക്കുന്ന മുന്നേറ്റമാണ്. ഇന്ത്യൻ പ്രസാധക സംരംഭങ്ങളുടെ ഊർജം വിളിച്ചോതുന്ന ഈ നഗരത്തിലാകുമ്പോൾ പ്രത്യേകിച്ചും. ഇവിടെ ഈ വേദിയിൽ ഞാൻ നിൽക്കുന്നത് പൂർണമായും ഒരു കോൺഗ്രസ്സ് വനിത എന്ന നിലയിൽ എന്നോട് തന്നെ സംസാരിക്കാനാണ്.

"ഇന്ത്യയുടെ പുനരാവിഷ്കരണം" എന്ന വിഷയത്തെ പ്രതി സംസാരിക്കാനാണ് എന്നോട് ഇവിടെ ആവശ്യപ്പെട്ടത്. എടുത്തുപറയേണ്ടത് എന്താണെന്നാൽ; ഈ വിഷയം പല മേഖലകളിലായി ആഴത്തിലുള്ള ഒരു ചികഞ്ഞെടുക്കൽ ആവശ്യപ്പെടുന്നുണ്ട്. വാസ്തവത്തിൽ, ലോകം മുഴുവൻ ഇപ്പോൾ ചരിത്രപരമായ എന്തോ മാറ്റങ്ങൾക്കുവേണ്ടിയുള്ള പരിശ്രമങ്ങളിലാണ്. നൂതന സാങ്കേതികതകളുടെയും ലോകബന്ധങ്ങളുടെയും വളർച്ചയോടൊപ്പം തന്നെ അരക്ഷിതാവസ്ഥകളും അസമത്വങ്ങളും നിറഞ്ഞ സാഹചര്യങ്ങൾ കൂടി രൂപപ്പെട്ടുവരുന്നുണ്ട്. എല്ലായിടങ്ങളിലുമുള്ള മനുഷ്യരും അവരടങ്ങുന്ന സമൂഹവും വലിയ മാറ്റങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് പൂർണമായും യാഥാർഥ്യങ്ങളാണ്. എന്തുകൊണ്ടെന്നാൽ ഇവിടുത്തെ ജനത സാദാ കർമനിരതരാണ്; ഭാവിയെ പറ്റി ആശകളും ആശങ്കകളുമുള്ളവരാണ്. രാജ്യം പല മേഖലകളിലും ഇനിയും വളരുവാനും ഉടച്ചുവാർക്കാനുമുണ്ട്. അതേസമയം, സ്വാതന്ത്ര്യലബ്ദിക്ക് ശേഷമുള്ള നാളുകളിലെ ഭരണനയങ്ങൾ പരിശോധിച്ചാൽ ഊർജം വറ്റാത്ത ഒരു തുടർച്ചാസ്വഭാവം കാണാൻ കഴിയും. ഒപ്പം രാജ്യത്തിന് അടിത്തറ പാകിയ സമരനേതാക്കളുടെ പാതയിൽ തന്നെയാണ് നമ്മളെന്നും. യഥാർത്ഥ ജനത എന്ന നിലയിൽ ഒരിക്കൽ നമ്മളെങ്ങനെയായിരുന്നുവെന്നും, ഇപ്പോളെങ്ങനെയാണെന്നും, ഭാവിയിൽ നമ്മൾ മാറേണ്ടത് എങ്ങനെയാണെന്നുമുള്ള ഒരു തിരിച്ചുപോക്കിനെ കുറിക്കുന്ന പൂർണചിത്രമാണ് ഇപ്പോൾ നമുക്ക് മുന്നിലുള്ളത്. രാജ്യത്തിൻറെ പുനരാവിഷ്കരണത്തെ കുറിക്കുന്ന ഇത്തരത്തിലുള്ള ഒരു ആശയം രൂപപ്പെടുന്നത് ചരിത്രത്തെ തെറ്റായ രീതിയിൽ മനസ്സിലാക്കിയതുകൊണ്ടായിരിക്കണം. ഭാവിയിലെ അരക്ഷിതതാവസ്ഥകളെ കുറിച്ചുള്ള ഭയവും ഇത്തരത്തിലൊരു വീക്ഷണത്തിന് കാരണമായിട്ടുണ്ടാകാം.

http://www.azhimukham.com/edit-sonia-gandhi-an-oligarchic-though-an-indian-politician-with-immense-quality/

2) നമ്മുടേത് ഒരു തുറന്ന ജനാധിപത്യ വ്യവസ്ഥയാണ്. അതിൽ പ്രതിനിധീകരണവും ഒപ്പം മുഴുവൻ ജനതയുടെയും പങ്കാളിത്തവും ഉണ്ട്. രാഷ്രീയവും അതിലെ മത്സരങ്ങളുമാണ് അതിന്റെ ഇന്ധനം. വൈവിധ്യങ്ങളെ പരസ്പരം കണ്ണി ചേർത്തുകൊണ്ടാണ് അല്ലാതെ യാതൊരു വിധത്തിലുള്ള ഏകതാ കോഡുകളും അടിച്ചേൽപ്പിച്ചുകൊണ്ടല്ല നമ്മുടെ രാജ്യം ഐക്യം വളർത്തിയെടുത്തത്. ആയതിനാൽ, തീർച്ചയായും നമ്മുടേത് ഒരു തുറന്ന ജനാധിപത്യ വ്യവസ്ഥയാണ്.

ഓരോ വ്യക്തികളുടെയും വ്യത്യസ്തങ്ങളായ ആശയങ്ങളെ ശരിവച്ച് കൊണ്ട് നമുക്കൊരിക്കലും മുന്നോട്ട് പോകാനാകില്ല. പക്ഷെ ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് എന്ന നിലക്ക് നമ്മുടെ രാജ്യം വ്യക്തിനിഷ്ഠമായി തന്നെ സംവാദങ്ങൾക്കും ചർച്ചകൾക്കും ഇടം കൊടുക്കുന്നുണ്ട്. "വിയോജിക്കുക; വിസമ്മതിക്കുക; ഉപരോധിക്കുക"; എന്നത് തന്നെയാണ് നമുക്കനുവദിച്ചിട്ടുള്ള സമരമാർഗ്ഗം. ഇവിടെ വ്യക്തമാകുന്നത് എന്തെന്നാൽ, വാക്‌പോരുകളെയും സമരസപ്പെടലുകളെയും ഈ രാജ്യം ഒരു പോലെ നേരിട്ടു എന്നുള്ളതാണ്.

പൊതു സംവാദങ്ങളിൽ "സഭ്യത, യുക്തിപരത, ചെറുത്തുനിൽപ്പ്" എന്നീ മൂല്യങ്ങൾ തന്നെയാണ് നാം വർഷങ്ങളായി പിൻതുടർന്നിട്ടുള്ളത്. സംഭാഷണത്തിനിടയിൽ എതിർപക്ഷത്തെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന രീതി തീർത്തും ജനാധിപത്യപരമല്ല. ആത്മഗതങ്ങളല്ല, വസ്തുനിഷ്ഠമായ സംവാദങ്ങളാണ് ജനാധിപത്യത്തെ മൂല്യവത്താക്കുന്നത്.

പ്രിയപ്പെട്ടവരേ, നമ്മുടെ രാജ്യവും സമൂഹവും സ്വാതന്ത്ര്യവും ഒരേ പോലെ തന്ത്രപരമായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു കാര്യത്തിൽ തർക്കിക്കാനില്ല; മുൻകൂട്ടി തീരുമാനിച്ച വിധത്തിൽ ഇന്ത്യയെ മൊത്തത്തിൽ ഉടച്ചുവാർക്കാൻ കാലങ്ങളെടുത്തു തയ്യാറാക്കിയ ഒരു പദ്ധതി തന്നെയാകാം ഇത്. ചരിത്രം മാറ്റിയെഴുതിയും വസ്തുതകളെ വളച്ചൊടിച്ചും രാജ്യത്തിന്റെ അടിത്തറ പാകിയ ദേശിയ നേതാക്കളെ അപഖ്യാതിപ്പെടുത്തിയുമെല്ലാം എത്രയോ തന്ത്രപരമായിട്ടാണ് അവർ മതഭ്രാന്ത് പരത്തുന്നത്.

ഇവിടെയുള്ള ഓരോരുത്തരോടും ഞാൻ ചോദിക്കാനാഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്; 26 മെയ് 2014 നു മുൻപ് ഇന്ത്യ യഥാർത്ഥത്തിൽ ഒരു ഭീമന്‍ തമോഗർത്തമായിരുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? വികസനത്തിലേക്കും ഉന്നതിയിലേക്കുമുള്ള ഇന്ത്യയുടെ യാത്ര തുടങ്ങിയിട്ട് ഇക്കഴിഞ്ഞ നാല് വർഷമേ ആയിട്ടുള്ളോ? ഇതെല്ലാം ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടിയാണെന്നും, അവരുടെ യുക്തിപരതയെ അപകീർത്തിപ്പെടുത്തുന്ന യാതൊന്നും ഇതിലില്ലെന്നും നിങ്ങൾ ഇപ്പോളും വിശ്വസിക്കുന്നുണ്ടോ? ഇതിലൂടെ രാജ്യം നേടിയത് പരുഷമായ ജനാധിപത്യമില്ലാത്ത അന്തരീക്ഷങ്ങളാണെന്ന തിരിച്ചറിവുകളാണ് ബോധപൂർവമുള്ള ഇത്തരം ചെറുത്തുനിൽപ്പുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

അവർ അപഖ്യാതിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ചരിത്രം ഒരു കാലത്ത്‌ നമ്മുടെ ജനത അവിശ്വസനീയമാം വിധമുള്ള ഒരു കൂട്ടായ യത്നത്തിലൂടെ നേടിയെടുത്തതാണ്. പിൻതിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് കഴിഞ്ഞ പതിറ്റാണ്ടുകളിലെ കരുത്തുവറ്റാത്ത പ്രയത്നങ്ങളും ഊർജസ്വലമായിരുന്ന ഒരു ഇന്ത്യയുമാണ്; നമ്മളിവിടെ ഓർമ്മ പുതുക്കുന്നത് ഇന്ത്യ എന്ന ജനതയെയാണ്. വ്യക്തിപരമായ നേട്ടങ്ങൾക്കും പ്രശസ്‌തിക്കും അവിടെ ഇടമില്ല.

http://www.azhimukham.com/india-manmohansingh-slams-demonetisation-modi-govt/

3) ഇതൊരു രാഷ്ട്രീയ ചർച്ചക്കുള്ള ഇടമല്ലായിരിക്കാം; പക്ഷെ ഒരു രാഷ്ട്രീയ പ്രവർത്തക എന്ന നിലയിൽ ഈ വേദിയെ അഭിസംബോധന ചെയ്യുമ്പോൾ ഈ രാജ്യത്തെ പ്രതിയുള്ള വേദനകളും ഉള്ളിൽ ഉറവെടുക്കുന്ന രോഷങ്ങളും തുറന്നു പറയാതെ വയ്യ. 2014 തൊട്ടിന്നേ വരെയുള്ള കാലയളവിൽ അന്തർലീനമായും ഘടനപരമായും ഇന്ത്യക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ് എന്നുള്ള ചോദ്യം മുന്നിട്ടു വരേണ്ടത് ഒരു അനിവാര്യതയാണ്. രാജ്യത്തിന്‍റെ അടിത്തറയായ പ്രത്യയശാസ്ത്രങ്ങളും ഭരണഘടനയുമെല്ലാം എത്ര എളുപ്പത്തിലാണ് ചീന്തിയെറിയപ്പെടുന്നത് എന്ന് ചിന്തിക്കുമ്പോളാണ് ആശ്ചര്യം.

ഇന്ത്യയുടെ ഭരണഘടനയിൽ തന്ത്രപരമായ മാറ്റങ്ങൾ സൃഷ്ടിക്കുക വഴി സംഭവിക്കുന്നത് നമ്മളിന്നേവരെ സംരക്ഷിച്ചു പോന്ന രാജ്യത്തിന്‍റെ അന്ത:സത്തയെ പൂർണമായും തകർക്കുവാനുള്ള ക്രൂരമായ നയങ്ങളുടെ ചുവടുറപ്പിക്കലാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള പ്രകോപനപരമായ നയങ്ങൾ, നിർമ്മിക്കപ്പെട്ടിട്ടുള്ള ചില പദ്ധതികളുടെ ഭാഗങ്ങൾ തന്നെയാണ്. നമ്മളത് ദിനവും നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്.

ഭയപ്പെടുത്തി ഭരിക്കുക എന്നുള്ളത് തന്നെയാണ് ഇപ്പോഴുള്ള നയം. കഴിഞ്ഞ കുറച്ചു നാളുകൾ എടുത്തു നോക്കിയാൽ മനസ്സിലാക്കാം; ഉയർന്നു വരുന്ന ഓരോ ശബ്ദവും ഇവിടെ നിശബ്ദമാക്കപ്പെടുന്നുണ്ട്. കൊന്നും ചോരവീഴ്ത്തിയും തന്നെയാണ് അവർ നമ്മളെ മിണ്ടാതിരുത്തുന്നത്‌.

http://www.azhimukham.com/opinion-gandhi-and-trump-hareeshkhare-writes/
.
ആശയങ്ങളോട് യോജിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം മാത്രമല്ല ഇല്ലാതാകുന്നത്. നാമെന്ത് കഴിക്കണമെന്നും ആരെ വിവാഹം കഴിക്കണമെന്നും തുടങ്ങി തീന്മേശയിലും വ്യക്തിജീവിതത്തിലും വരെ ഭരണകൂടം ഇടപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ഐക്യബോധം തെറ്റായ രീതിയിൽ ഉപയോഗിച്ച് നമ്മുടെ ജനതയിൽ മതഭ്രാന്ത് കുത്തിക്കയറ്റുന്നതാണ് ഇപ്പോൾ കാണുന്നത്. ദേശീയത ചോർന്നു പോയ സന്നദ്ധസംഘടനകളും ചാവേർപ്പടകളും നിർമിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. തിരഞ്ഞെടുപ്പു രാഷ്ട്രീയവും അധികാര മോഹങ്ങളും മാത്രം നയിക്കുന്ന ഒരു സമൂഹമാണ് ഇപ്പോഴുള്ളത്. ഇവിടെ വേട്ടയാടപ്പെടുന്നത് പതിവു പോലെ ദളിതരും സ്ത്രീകളും തന്നെയാണ്.

തലമുറകളിലൂടെ കൈമാറി വന്ന ഇന്ത്യൻ മൂല്യങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്?

പ്രിയപ്പെട്ടവരെ, കൂടുതൽ അപകടകരമായ എന്തൊക്കെയോ ഇനിയും സംഭവിക്കാനുണ്ട്. കാലങ്ങളായി കൈമാറപ്പെട്ടുവന്ന ഇന്ത്യൻ മൂല്യങ്ങൾ പല മേഖലകളിലായി തകർക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. നിലവിലുള്ള നയങ്ങൾ സമൂഹത്തിന്റെ ജനിതക ഘടനകളെ വരെ ഉടച്ചുവാർക്കാൻ കെൽപ്പുള്ളവയാണ്‌. ഇനി വരാനിരിക്കുന്നത് കൂടുതൽ പ്രതിസന്ധികൾ നിറഞ്ഞ അസന്തുലിതവും അസമത്വവും നിറഞ്ഞ ഒരു ഇന്ത്യയാണ്.

http://www.azhimukham.com/opinion-2017-and-indian-democracy-will-survive-when-bjp-and-congress-fighting-harish-khare/

നമുക്കു വേണ്ടത് തകരില്ലെന്നുറപ്പുള്ള ചേരിതിരിയാത്ത രാഷ്ട്രീയ ഘടനകളാണ്. പാർലമെന്റ് ഭൂരിപക്ഷത്തെ മുതലെടുത്തു രാഷ്ട്രീയ സംവാദങ്ങളെ വളച്ചൊടിക്കുകയും നിയമവ്യവസ്ഥിതിയെ തന്നെ ഉടച്ചു വാർക്കുകയും ചെയ്യന്നതാണ് നിലവിലെ അവസ്ഥ. രാഷ്ട്രീയ എതിരാളികളെ ചെറുക്കുവാൻ അധികാരം ദുർവിനിയോഗം ചെയ്യുന്ന വൃത്തികെട്ട രാഷ്ട്രീയവും ഇവിടെയുണ്ട്. നീതിന്യായ വ്യവസ്ഥ യഥാർത്ഥത്തിൽ താറുമാറായികൊണ്ടിരിക്കുകയാണ്.

പൊതുജനം നിശ്ശബ്ദരാക്കപ്പെടുകയും, വിദ്യാർഥികളും കലാലയങ്ങളും എതിർക്കാൻ കഴിയാത്ത വിധം നിയന്ത്രിക്കപ്പെടുകയും, മാധ്യമങ്ങൾ വെറും നോക്കുകുത്തികളാകുകയും ചെയ്യുന്നത് ഭരണകൂടത്തിന്റെ ദുർവ്യവസ്ഥകളല്ലാതെ മറ്റെന്താണ്. വിവരാവകാശ നിയമം ഒരു ജനാധിപത്യരാഷ്ട്രത്തിൽ നിലനിൽക്കുന്നിടത്തോളം ഭരണകൂടം കൂടുതൽ സുതാര്യവും അഴിമതിരഹിതവുമാകണം എന്നിരിക്കെ, RTI ആക്റ്റ് നിലവിൽ തീർത്തും മരവിച്ച അവസ്ഥയിലാണ്. ചോദ്യം ചോദിക്കുന്നവർ കൊല്ലപ്പെടുകയും ആധാർ എന്ന പേരിൽ വികസനത്തിന്റെ ഏകതാ കോഡുകളിലേക്ക് ജനത പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത് ഒരു രാഷ്ട്രീയ ഉപകരണമാക്കി ജനങ്ങളെ അവർ നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ യുക്തിപരതയെ എത്ര നിസാരമായി പുച്ഛിച്ചു കൊണ്ടാണ് എതിർക്കുന്ന ഓരോരുത്തരെയും അവർ ഇല്ലാതാക്കുന്നത്.

രാഷ്ട്രീയത്തിന്റെ ശബ്ദങ്ങൾ ജനാധിപത്യത്തെ സുന്ദരമാക്കുന്ന സംഗീതമാണ്. എന്നാൽ അവിടെയും വാമൂടികെട്ടലുകൾ തന്നെയാണ്. പറയാനുള്ള ന്യായങ്ങൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥകളെ പറ്റിയുള്ള ആശങ്കകളാവാം, വലിയ ആസ്തിയുള്ള വികസിത രാഷ്ട്രമായി ഇന്ത്യയെ മാറ്റുമെന്ന പൊള്ളയായ പ്രഖ്യാപനങ്ങളാകാം. അതെ തീർച്ചയായും നമുക്ക് വേഗത്തിൽ മുന്നേറേണ്ടതുണ്ട്. പക്ഷെ മണ്ടത്തരങ്ങൾ ചെയ്ത് കൂട്ടി പിന്നീട് തലപുകക്കേണ്ടി വരുന്ന അവസ്ഥയിലേക്കുള്ള മാറ്റമാകരുത് അത് (F-A-S-T; First Act, Second Think)

http://www.azhimukham.com/opinion-what-congress-should-do-writes-hareesh-khare/

ദേശീയ സമ്പദ് വ്യവസ്ഥയും അന്താരാഷ്ട്രബന്ധങ്ങളും രാജ്യസുരക്ഷയും അതിർത്തി സംഘർഷങ്ങളും തീവ്രവാദപ്രതിസന്ധികളും ഉൾപ്പെടുന്ന ഒരു വലിയ മേഖലയാണ് ഭരണകൂടത്തിനു കൈകാര്യം ചെയ്യാനുള്ളത്. ഇതിലെല്ലാം കഴിഞ്ഞ കാലങ്ങളിൽ എടുത്തിട്ടുള്ള തീരുമാനങ്ങൾ നാം കണ്ടുകൊണ്ടിരിക്കുകയാണ്.

4) പ്രിയപ്പെട്ടവരെ, ഒരു വിഷയം കൂടി ഞാൻ ചോദിക്കാനാഗ്രഹിക്കുന്നു; ഭരണവ്യവസ്ഥയുടെ സത്യസന്ധതയും സുതാര്യതയും ഇല്ലാതായിക്കൊണ്ടിരിക്കുന്നത് കൊണ്ടാണോ അവർ നമ്മുടെ മേലുള്ള നിയന്ത്രണങ്ങൾ കൂട്ടുന്നത്? യാഥാർഥ്യങ്ങൾ അസ്വാരസ്യം ഉണ്ടാക്കുന്നത് കൊണ്ടാണോ അവർ മറ്റു വഴികൾ തേടുന്നത്?

ഇന്ത്യയിലെ ജോലിസാധ്യതകളുടെ കണക്കുകൾ നോക്കാം. തീർത്തും പരിതാപകരമാണ് നിലവിലെ അവസ്ഥ, എന്നിരുന്നാലും ഇപ്പോളും പറയപ്പെടുന്ന വാദം ഏഴരക്കോടിയോളം ജോലിസാധ്യതകൾ 2017ല്‍ പുതുതായി നിർമിക്കപ്പെട്ടു എന്നതാണ്. സമയമെടുത്തിട്ടാണെങ്കിലും ഈ വാദത്തിലെ പൊള്ളത്തരം രാജ്യമൊട്ടാകെ തിരിച്ചറിഞ്ഞു. പക്ഷെ ഒരു ഭയം ബാക്കി നിൽക്കുന്നുണ്ട്. പൊള്ളത്തരങ്ങൾ കൊണ്ട് മുഴുവൻ ജനതയെയും കബളിപ്പിക്കാമെന്ന വിശ്വാസം ഭരണകൂടത്തിനുണ്ടായിട്ടുണ്ടെങ്കിൽ പറ്റിക്കപ്പെടലുകൾക്ക് ഇവിടെ ഇനിയും ഇടമുണ്ടായെന്നിരിക്കാം. നോട്ട് നിരോധന നയങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ എത്രത്തോളം പിറകോട്ട് ഒഴുക്കിയെന്നും, നികുതി വ്യവസ്ഥയിൽ ജി.എസ്.ടി അടിച്ചേല്പിച്ചതിന്റെ ആഘാതങ്ങളും കാർഷിക പ്രതിസന്ധികളുമെല്ലാം ഇവിടെ ഇരിക്കുന്ന ആരെയും ഞാൻ ഓർമിപ്പിക്കേണ്ട കാര്യമില്ലെന്നു തന്നെ വിശ്വസിക്കുന്നു.

സുഹൃത്തുക്കളേ, സ്വന്തം രാഷ്ടത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്കും സ്വരചേർച്ചയില്ലായ്മകൾക്കും നേരെ ശബ്ദമുയർത്തുക എന്നത് എനിക്കോ നിങ്ങൾക്കോ ജന്മസിദ്ധമായി കിട്ടുന്ന കഴിവൊന്നുമല്ല. തന്ത്രപരമായ ഉപഭോഗ വ്യവസ്ഥകൾ രാജ്യത്തിൽ ചുവടുറപ്പിക്കുമ്പോൾ അതിനെതിരേ ഒച്ചവക്കേണ്ടത് ഇവിടെയുള്ള ഓരോ പൗരന്റെയും കടമയാണ്. ഇത്തരത്തിലുള്ള ഉടച്ചുവാർക്കലുകളെയും ഇന്ത്യയെ സ്വാർത്ഥപരമായി പുനർചിത്രീകരിക്കുന്ന നയങ്ങളെയും ഇവിടുത്തെ ജനത ചോദ്യം ചെയ്‌തു തുടങ്ങിയിരിക്കുന്നു എന്നുള്ളത് എന്നെ കൂടുതൽ പ്രചോദിപ്പിക്കുന്നു.

http://www.azhimukham.com/opinion-harish-khare-on-india-and-its-current-governments-failure/

'ഇന്ത്യയെ പുനരാവിഷ്ക്കരിക്കുക' എന്ന ആശയത്തെ ഇനി മറ്റൊരു കോണിൽ വീക്ഷിക്കാം. നമുക്ക് ആദ്യം ഭരണഘടനയെ അതിന്റെ കാതലായ ആശയങ്ങളിൽ നിന്ന് കൊണ്ട് മനസ്സിലാക്കാം, ശേഷം അതിനെ പ്രവർത്തിക രൂപത്തിൽ ഉൾകൊള്ളാം. ഇന്ത്യയുടെ ഊർജം ചോരാതെ സംരക്ഷിക്കുവാനും എല്ലാ മേഖലകളിലുമുള്ള വികസനം കൈവരിക്കുവാനും അത്തരത്തിൽ ഒരു പുനരാവിഷ്ക്കരണം അനിവാര്യമാണ്.

വികസിച്ചു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രം എന്ന നിലയിൽ സമ്പദ് വ്യവസ്ഥയിലെ മുന്നേറ്റങ്ങൾ സ്ഥായിയായതും ദ്രുതഗതിയിലുള്ളതും ആയിരിക്കണമെന്നത് നാം മനസ്സിലുറപ്പിക്കേണ്ടതുണ്ട്. എല്ലാത്തിലുമുപരി, കാലങ്ങളായി നാം പരിശീലിച്ചു പോന്നിരുന്ന വൈവിധ്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങൾ വീണ്ടും ഊട്ടി ഉറപ്പിക്കേണ്ടതുണ്ട്.

പ്രിയപ്പെട്ടവരെ, ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ അഭിമാനിക്കാൻ നമുക്ക് ഏറെയുണ്ട്. നമ്മുടേത് ഒരു മഹത്തായ രാഷ്ട്രം തന്നെയാണ്. അത് നമ്മളോരോരുത്തർക്കും അവകാശപ്പെട്ടതാണ്‌. ആയതിനാൽ തന്നെ നമുക്കൊരുമിച്ചു അതിനെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കാം.

നന്ദി.

http://www.azhimukham.com/a-hindu-vote-bank-consecrated-election-results-bjp-narendramodi-hareesh-khare/

Next Story

Related Stories