സിനിമാ വാര്‍ത്തകള്‍

ശ്രീദേവിയുടെ മരണം ആസൂത്രിത കൊലപാതകമെന്ന് മുന്‍ ഡല്‍ഹി എസിപി

ശ്രീദേവി മരിച്ച നിലയില്‍ കണ്ടെത്തിയ ജുമൈറ എമിറേറ്റ് ടവര്‍ സന്ദര്‍ശിച്ച് മരണം പുനരാവിഷ്‌കരിച്ച ശേഷമായിരുന്നു മുന്‍ എസ്പിയുടെ പ്രതികരണം.

പ്രമുഖ ബോളിവുഡ് താരം ശ്രീദേവി ദുബയില്‍ മരിച്ച സംഭവം ആസൂത്രിത കൊലപാതകമായേക്കാമെന്ന് ഡല്‍ഹി മുന്‍ എസിപി. പോലിസ് സേനയില്‍നിന്നും വിരമിച്ച് സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തി വരുന്ന വേദ് ഭുഷണണാണ് ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു വേദ് ഭുഷന്റെ ഈ പ്രതികരണമെന്ന് ഐബി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ദുബയ് പോലിസിന്റെ ഫോറന്‍സിക് റിപോര്‍ട്ട് പ്രകാരം ശ്രീദേവി മദ്യപിച്ചിരുന്നെന്നും ബോധരഹിതയായി ബാത്ത് ടബില്‍ വീണിരിക്കാമെന്നുമുള്ള വാദത്തെയും അദ്ദേഹം തള്ളുന്നു. ബാത്ത് ടബില്‍ വീണു മരിച്ചു എന്നുള്ളത് അപകടമരണമായി ചിത്രീകരിക്കാനും തെളിവ് നശിപ്പിക്കാനും എളുപ്പമാണ്. ഇതിനു പിന്നില്‍ ആസൂത്രിതമായ നീക്കം നടന്നതായി താന്‍ കരുതുന്നതായും വേദ് ഭൂഷണ്‍ ആരോപിക്കുന്നു.

ശ്രീദേവി മരിച്ച നിലയില്‍ കണ്ടെത്തിയ ജുമൈറ എമിറേറ്റ് ടവര്‍ സന്ദര്‍ശിച്ച് മരണം പുനരാവിഷ്‌കരിച്ച ശേഷമായിരുന്നു മുന്‍ എസ്പിയുടെ പ്രതികരണം. എന്നാല്‍ ശ്രീദേവി മരിച്ച മുറി സന്ദര്‍ശിക്കാന്‍ അനുവാദം ലഭിക്കാത്തതിനാല്‍ സമാനമായ മറ്റൊരു മുറിയിലായിരുന്നു പരീക്ഷണം നടത്തിയത്. ബോളിവുഡ് താരത്തിന്റെ മരണം അപകടമാണെന്ന ദുബയ് പോലിസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിറകെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പ്രമുഖര്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍