TopTop
Begin typing your search above and press return to search.

സണ്ണി ഡിയോൾ അമിത് ഷായെ കണ്ടു; അമൃത്സറിൽ മത്സരിക്കും?

സണ്ണി ഡിയോൾ അമിത് ഷായെ കണ്ടു; അമൃത്സറിൽ മത്സരിക്കും?

മുൻകാല ആക്ഷന്‍ ഹീറോ സണ്ണി ഡിയോൾ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡൽഹിയിൽ വെച്ച് ഇന്ന് നടന്ന കൂടിക്കാഴ്ച നടന്റെ സജീവ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ടാണെന്ന് റിപ്പോർട്ടുകളുണ്ട്. അമൃത്സറിൽ നിന്ന് സണ്ണി ഡിയോളിന് മത്സരിക്കാൻ താൽപര്യമുണ്ട്. ഇക്കാര്യം ഷായുമായി ചർച്ച ചെയ്യുകയായിരുന്നു സന്ദർ‌ശനോദ്ദേശ്യം.

താൻ അമിത് ഷായെ 'വെറുതെ' കാണാൻ വന്നതാണെന്നും ഒരുമിച്ചൊരു ഫോട്ടോയെടുക്കുക മാത്രമേ ചെയ്തുള്ളൂവെന്നും സണ്ണി ഡിയോൾ പിന്നീട് പ്രതികരിച്ചു. പഞ്ചാബിൽ ശിരോമണി അകാലിദളുമായി ബിജെപി സഖ്യത്തിലാണ്. ആകെ 13 മണ്ഡലങ്ങളുള്ളതിൽ അമൃത്സർ, ഗുരുദാസ്പൂർ, ഹോഷിപൂർ എന്നീ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്.

62കാരനായ സണ്ണി ഡിയോൾ ആക്ഷൻ ഹീറോ വേഷങ്ങളിൽ ഏറെ തിളങ്ങിയിട്ടുള്ളയാളാണ്.

അമൃത്സറിൽ പൂനം ധില്ലൺ, രജീന്ദർ മോഹൻ സിങ് ഛിന എന്നിവരുടെ പേരുകൾ ബിജെപി സ്ഥാനാർത്ഥികളായി ഉയർന്നു കേൾക്കുന്നുണ്ട്. ബിജെപി മുംബൈ യൂണിറ്റ് വൈസ് പ്രസിഡണ്ടായി കഴിഞ്ഞവർഷം നിയമിക്കപ്പെട്ടയാളാണ് ധില്ലൺ. സണ്ണി ഡിയോളിന്റെ പിതാവ് ധർമേന്ദ്ര കുറച്ചുകാലം രാഷ്ട്രീയത്തിലുണ്ടായിരുന്നു.


Next Story

Related Stories