Top

ഷെൽറ്റർ പീഡനക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി: നാഗേശ്വര റാവുവിന് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നേട്ടീസ്

ഷെൽറ്റർ പീഡനക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി: നാഗേശ്വര റാവുവിന് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നേട്ടീസ്
സിബിഐയുടെ ഇടക്കാല ഡയറക്ടറായിരുന്നപ്പോൾ‌, നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന കോടതിയുത്തരവ് ലംഘിച്ച് സ്ഥലംമാറ്റം നടത്തിയ എം നാഗേശ്വറാവുവിന് കോടതിയലക്ഷ്യ നോട്ടീസ്. മുസാഫർപൂർ ഷെർറ്റർ ഹോം പീഡനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിനാണ് ഈ നടപടി. നിലവിൽ സിബിഐ ജോയിന്റ് ഡയറക്ടറാണ് നാഗേശ്വരറാവു. പ്രൊസിക്യൂഷന്റെ നിയമോപദേശക ചുമതലയുള്ള എസ് ഭാസുറാമിനും കോടതിയുടെ അലക്ഷ്യ നോട്ടീസ് ചെന്നിട്ടുണ്ട്.

ഐപിഎസ് ഓഫീസറായ എകെ ശർമയെയാണ് മുസാഫർപൂർ പീഡനക്കേസ് അന്വേഷിക്കുന്നതിനിടയിൽ സിആർപിഎഫിലേക്ക് സ്ഥലം മാറ്റിയത്. ഇതിന് കോടതിയുടെ അനുമതി വാങ്ങിയിരുന്നില്ല. ഇതു കൂടാതെയും നിരവധി സ്ഥലംമാറ്റങ്ങൾ റാവു നടത്തിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഉൾപ്പെട്ട ബഞ്ചാണ് ഈ സ്ഥലംമാറ്റം നടത്തിയതിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും ഫെബ്രുവരി 12ന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയുമല്ല നിയമത്തെയാണ് ഓഫീസർമാർ സേവിക്കേണ്ടതെന്ന് ഗോഗോയ് പറഞ്ഞു.

Next Story

Related Stories