TopTop
Begin typing your search above and press return to search.

സ്വവർഗ്ഗരതി നിരോധനം ചോദ്യം ചെയ്തുള്ള ഹരജിയിൽ സപ്രീംകോടതി കേന്ദ്രത്തിനും യുപി സർക്കാരിനും നോട്ടീസയച്ചു

സ്വവർഗ്ഗരതി നിരോധനം ചോദ്യം ചെയ്തുള്ള ഹരജിയിൽ സപ്രീംകോടതി കേന്ദ്രത്തിനും യുപി സർക്കാരിനും നോട്ടീസയച്ചു
പരസ്പര സമ്മതത്തോടെ പ്രായപൂർത്തിയായ ഒരേ ലിംഗപദവിയിൽ പെട്ടവർ സ്വകാര്യമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് വിലക്കിയ സ്വവർഗ്ഗരതി നിരോധന നിയമത്തെ ചോദ്യം ചെയ്തുള്ള ഹരജിയിൽ കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും സുപ്രീംകോടതി നോട്ടീസയച്ചു.

ഭറോസ ട്രസ്റ്റിന്റെ ആരിഫ ജാഫറാണ് ഹരജിക്കാരൻ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹരജിക്കാരൻ വാദിക്കുന്നത്.

2001ൽ സ്വവർഗരതി ആരോപിച്ച് 377ാം വകുപ്പു പ്രകാരം അറസ്റ്റ് ചെയ്യപ്പെടുകയും 49 ദിവസം ജയിലിൽ കഴിയുകയും ചെയ്തയാളാണ് ആരിഫ്.

എന്താണ് സെക്ഷൻ 377?

1861ൽ അന്നത്തെ ബ്രിട്ടീഷ് സർക്കാർ ഇന്ത്യൻ പീനൽ കോഡിൽ ചേർത്തതാണ് ഈ വകുപ്പ്. 1533ൽ ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ബഗ്ഗറി (ഗുദരതി) നിയമത്തെ അടിസ്ഥാനമാക്കിയാണ് ഈ നിയമം തയ്യാറാക്കിയത്. സ്വവര്‍ഗ്ഗരതി ഉൾപ്പെടെയുള്ളവ പ്രകൃതിവിരുദ്ധമാണെന്നും അവയെ ക്രിമിനൽ കുറ്റങ്ങളായി കാണണമെന്നും ഈ നിയമം അനുശാസിച്ചു.

ദില്ലി ഹൈക്കോടതി ഈ നിയമത്തിൽ കാലോചിതമായ ഒരു ഇടപെടൽ 2009ൽ നടത്തി. പരസ്പര സമ്മതത്തോടെ രണ്ട് പ്രായപൂര്‍ത്തിയായവർ നടത്തുന്ന ലൈംഗികവേഴ്ച കുറ്റമാകുന്നില്ല എന്ന ഉത്തരവ് വന്നു. എന്നാൽ, ഈ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഇത് ജുഡീഷ്യറിയുടെ ഇടപെടൽ വേണ്ട വിഷയമല്ലെന്നും പാർലമെന്റാണ് തീരുമാനമെടുക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Next Story

Related Stories