ട്രെന്‍ഡിങ്ങ്

‘അസ്വാഭാവിക ലൈംഗികത’, സെക്ഷൻ 377, തോമസ് മെക്കാളെയും

ഇന്ത്യക്കാര്‍ക്ക് ഏത് തരത്തിലുള്ള ലൈംഗികത ആണ് നിയമപരമായി അനുവദിച്ചിട്ടുള്ളത്?ഇതാണ് ഇന്ന് സുപ്രീം കോടതിയിലെ നാല് പുരുഷ ജഡ്ജിമാരും ഒരു വനിതാ ജഡ്ജിയും 465 വര്‍ഷം പഴക്കമുള്ള ഭരണഘടനയുടെ സെക്ഷന്‍ 377 മേലുള്ള വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ വിശകലനം ചെയ്യുക.

ഇന്ത്യക്കാര്‍ക്ക് ഏത് തരത്തിലുള്ള ലൈംഗികത ആണ് നിയമപരമായി അനുവദിച്ചിട്ടുള്ളത്?ഇതാണ് ഇന്ന് സുപ്രീം കോടതിയിലെ നാല് പുരുഷ ജഡ്ജിമാരും ഒരു വനിതാ ജഡ്ജിയും 465 വര്‍ഷം പഴക്കമുള്ള ഭരണഘടനയുടെ സെക്ഷന്‍ 377 മേലുള്ള വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ വിശകലനം ചെയ്യുക. ഇന്ത്യന്‍ പീനല്‍ കോഡിലെ 377 സെക്ഷന്‍ ഇഴകീറി പരിശോധിക്കുമ്പോള്‍ ‘അസ്വഭാവിക ലൈംഗികത’ കുറ്റകരമാണോ അല്ലയോ എന്നായിരിക്കും ജഡ്ജിമാര്‍ പരിശോധിക്കുക. അസ്വഭാവിക ലൈംഗികത എന്നാല്‍ സ്വഭാവിക ലൈംഗികത എന്താണോ അതിന് എതിരായിട്ടുള്ളതെല്ലാം തന്നെ അസ്വഭാവിക ലൈംഗികതയാണ്. ഇത് തന്നെയാണ് വിവാദമായിരിക്കുന്നത്. എന്താണ് സ്വാഭാവിക ലൈംഗികത എന്ന ചോദ്യം അവിടെ വരുന്നുണ്ട്. ഭൂരിപക്ഷ ലൈംഗികത മാത്രമാണ് സ്വഭാവികത ലൈംഗികത എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ന്യൂനപക്ഷ ലൈംഗികതയായ സ്വവര്‍ഗ ലൈംഗികത അസ്വാഭാവിക ലൈംഗികതയാണ് എന്ന നില വരുന്നത്.

ഇത്തരത്തില്‍ സ്വഭാവിക ലൈംഗികതയായി വലിയൊരു വിഭാഗം കാണുന്ന ഭൂരിപക്ഷ ലൈംഗികത (ഹെട്രോ സെക്ഷ്വാലിറ്റി അല്ലാത്തതായി ഉള്ളതിനെയെല്ലാം കുറ്റകരമായി കാണുന്ന നിയമ വ്യവസ്ഥയാണ് ഇന്ത്യയില്‍ നിലവിലുള്ളതും. ഇത് ലൈംഗിക ന്യുനപക്ഷത്തിന്റെ ജീവിതത്തെയും അവകാശങ്ങളെയും ഹനിക്കുന്ന ഒന്നാണ് താനും. ഭൂരിപക്ഷ ലൈംഗികതയ്ക്ക് എതിരായുള്ള സ്വവര്‍ഗ ലൈംഗികതയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും നല്‍കാനുള്ള വകുപ്പും ഇന്ത്യന്‍ ഭരണഘടനയില്‍ ഉണ്ട് താനും. സെക്ഷന്‍ 377 പ്രധാനമായും സ്വവര്‍ഗാനുരാഗികളുടെയും ട്രാന്‍സ്‌ജെന്‍ഡറുകളുടേയും ലൈംഗിക സ്വാതന്ത്ര്യത്തെയാണ് കുറ്റകരമായി കാണുന്നത്. ഇന്ന് സുപ്രീംകോടതി സെക്ഷന്‍ 377 എടുത്തുകളയുകയാണെങ്കില്‍ 1533 ഇല്‍ ഇംഗ്ലണ്ടില്‍ നടപ്പാക്കിയ നിയമത്തിന്റെ പിന്തുടര്‍ച്ചയായ 1861ലെ നിയമത്തെയാണ് എടുത്തുകളയുക.

സെക്ഷന്‍ 377 – നിയമത്തിന്റെ നാള്‍ വഴികള്‍:

1861: സെക്ഷന്‍ 377 വരുന്നു.

1533ലെ ബഗ്ഗറി ആക്ട് അടിസ്ഥാനമാക്കിയാണ് സെക്ഷന്‍ 377 കൊണ്ട് വരുന്നത്. 1838ല്‍ തോമസ് മെക്കാളെ ആണ് സെക്ഷന്‍ 377 എഴുതുന്നത്. 1860ല്‍ അത് നടപ്പില്‍ ആവുകയും ചെയ്തു. ബഗ്ഗറി എന്നത് ദൈവഹിതത്തിന് എതിരായുള്ള അസ്വഭാവിക ലൈംഗികത ആയി ആണ് കണ്ടത്.

2001 ഇല്‍ നാസ് ഫൌണ്ടേഷന്‍ സെക്ഷന്‍ 377 ന് എതിരെ ഡല്‍ഹി ഹൈകോര്‍ട്ടില്‍ പരാതി നല്‍കി. സ്വവര്‍ഗ ലൈംഗികത അനുവദിക്കണം, ഇത് ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിഎസി 377 റദ്ദാക്കണം എന്നിങ്ങനെ ആവശ്യപ്പെട്ടുകൊണ്ടാണ് നാസ് ഫൌണ്ടേഷന്‍ കോടതിയെ സമീപിച്ചത്.

എന്നാല്‍ 2003ല്‍ ഡല്‍ഹി ഹൈക്കോടതി നാസ് ഫൗണ്ടേഷന്റെ ഹര്‍ജി തള്ളി.

2006ല്‍ നാസ് ഫൗണ്ടേഷന്‍ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഡല്‍ഹി ഹൈക്കോടതിയോട് കേസ് പരിശോധിക്കാന്‍ പറഞ്ഞു തിരിച്ചു അയച്ചു.

2009 ജൂലായില്‍ ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ല എന്ന് വിധിച്ചു. സെക്ഷന്‍ 377 അസാധുവാക്കി.

2013 ഡിസംബറില്‍ തുടര്‍ച്ചയായി വന്ന മറ്റു ഹര്‍ജികള്‍ പരിശോധിച്ച സുപ്രീം കോടതി, ഡല്‍ഹി ഹൈക്കോടതി ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ല എന്ന് പറഞ്ഞ് അസാധുവാക്കി. സെക്ഷന്‍ 377 നിലനില്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 150 വര്‍ഷത്തിനിടെ 200 പേര്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കണമെങ്കില്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവരട്ടെ എന്നും സുപ്രീം കോടതി പറഞ്ഞു.

2015ല്‍ ശശി തരൂര്‍ എംപി സ്വകാര്യ ബില്ലായി പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചു.

2014ല്‍ ഭരണത്തില്‍ വന്ന നരേന്ദ്ര മോഡി സര്‍ക്കാര്‍ കോടതി പറയുന്നതേ കേള്‍ക്കു എന്ന് തീരുമാനിച്ചു. തുടര്‍ന്ന് ശശി തരൂര്‍ എം പി അവതരിപ്പിച്ച സ്വകാര്യ ബില്ല് ലോകസഭയില്‍ വോട്ടിനിട്ട് തോല്‍പ്പിച്ചു.

2016ല്‍ അഞ്ച് പേര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടനയുടെ മൂന്നാം അനുഛേദം അനുവദിക്കുന്ന മൗലിക അവകാശങ്ങള്‍ ആണ് സെക്ഷന്‍ 377 ഹനിക്കുന്നത് എന്ന് അവര്‍ അവകാശപ്പെട്ടു.

2017 ഓഗസ്റ്റില്‍ സുപ്രീംകോടതിയുടെ സുപ്രധാന റൂളിംഗ് വന്നു – വ്യക്തികളുടെ ലൈംഗികത അവരുടെ സ്വകാര്യതയാണെന്ന് കോടതി വ്യക്തമാക്കി. ഇതാണ് എല്‍ജിബിടി വിഭാഗക്കാരെ വീണ്ടും കോടതിയെ സമീപിക്കാന്‍ പ്രേരിപ്പിച്ചത്.

തുടര്‍ന്ന് ഇപ്പോള്‍ കോടതി വീണ്ടും സെക്ഷന്‍ 377 ന് മേലുള്ള വാദം കേള്‍ക്കുന്നു.

റെജിമോന്‍ കുട്ടപ്പന്‍

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍