UPDATES

ബിജെപിയിൽ ചേരുമെന്ന് കെസി വേണുഗോപാലിനെ ‘കോമാളി’യെന്ന് വിളിച്ച് സസ്പെൻഷനിലായ എംഎൽഎ; കർണാടക കോൺഗ്രസ് പ്രതിസന്ധി വളരുന്നു

റോഷൻ ബെയ്ഗിന് ചില മണിചെയിൻ തട്ടിപ്പുകാരുമായുള്ള ബന്ധം നേരത്തെ വിവാദമായിരുന്നു.

പാർട്ടി വിരുദ്ധ വപ്രവർത്തനത്തിന് സസ്പെൻഷനിലായ ബെംഗളൂരു ശിവജിനഗറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ റോഷൻ ബെയ്ഗ് (67) പാർട്ടിയിൽ നിന്ന് രാജി വെച്ച് ബിജെപിയിൽ ചേരുമെന്ന് ഭീഷണി മുഴക്കുന്നതായി റിപ്പോർട്ട്. തന്നെ കോൺഗ്രസ് പരിചരിച്ച വിധം വളരെയധികം വേദനിപ്പിച്ചെന്ന് റോഷൻ മാധ്യമങ്ങളോട് പറഞ്ഞു. താൻ മുംബൈയിലേക്കോ ഗോവയിലേക്കോ പോകുന്നില്ലെന്നും ബെംഗളൂരുവിലെ വീട്ടിൽ തന്നെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂൺ മാസം 18നാണ് കോൺഗ്രസ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. പാര്‍ട്ടി നേതാക്കൾക്കെതിരെ ഇദ്ദേഹം പരസ്യ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ചായിരുന്നു സസ്പെൻഷൻ‌. എഐസിസി ചുമതലയുമായി സംസ്ഥാനത്തുള്ള കെസി വേണുഗോപാലിനെ കോമാളി എന്ന് വിളിക്കുകയും, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം മോശമായിരുന്നെന്നാരോപിച്ച് മുതിർന്ന നേതാവ് സിദ്ധരാമയ്യയെയും കെപിസിസി പ്രസിഡണ്ട് ദിനേഷ് ഗുണ്ടുറാവിനെയും പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തെന്നതായിരുന്നു റോഷൻ‌ ബെയ്ഗിനെതിരായ ആരോപണം.

റോഷൻ ബെയ്ഗിന് ചില മണിചെയിൻ തട്ടിപ്പുകാരുമായുള്ള ബന്ധം നേരത്തെ വിവാദമായിരുന്നു.

അതെസമയം കർണാടകത്തിൽ നിന്നും ബിജെപി മുംബൈയിൽ കൊണ്ടുവന്ന് താമസിപ്പിച്ചിരുന്ന എംഎൽഎമാരെ ഗോവയിലേക്ക് റോഡുമാർഗം കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണിപ്പോൾ. യുവമോർച്ച പ്രസിഡണ്ട് മോഹി ഭാർട്ടിയ ഇവരെ അനുഗമിക്കുന്നുണ്ട്. ഒരു സ്വതന്ത്ര എംഎൽഎ കൂടി ചേർന്നതോടെ നിലവിൽ 14 പേർ സംഘത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. റോഷൻ ബെയ്ഗ് കൂടി ചേരുകയാണെങ്കിൽ ഇത് 15ലേക്ക് ഉയരും. ബെയ്ഗിനെ കോൺഗ്രസ് നേതൃത്വം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്.

സ്പീക്കർ ഒഴികെ 117 എംഎൽഎമാരാണ് സഖ്യസർക്കാരിലുള്ളത്. 78 കോൺഗ്രസ് എംഎൽഎമാർ, 37 ജെഡിഎസ് എംഎൽഎമാർ, ഒരു ബിഎസ്പി എംഎൽഎ ഒരു സ്വതന്ത്രൻ എന്നിങ്ങനെ. ബിജെപിക്ക് 105 എംഎൽഎമാരാണുള്ളത്. ഇന്ന് രാജി വെച്ച നാഗേഷ് എംഎൽഎ അടക്കം 14 പേരാണ് വിമതർ. ഇവരെ കിഴിച്ചാൽ 103 എന്ന നിലയിലെത്തും സഖ്യത്തിന്റെ നില. കേവലഭൂരിപക്ഷത്തിന് 113 എംഎൽഎമാരുടെ പിന്തുണ വേണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍