TopTop
Begin typing your search above and press return to search.

പശുക്കൾ ഹിന്ദുക്കൾ; മുസ്ലിം വീടുകളിൽ കഴിയുന്നത് ലൗ ജിഹാദ്; 'തിരിച്ചു പിടിക്കണ'മെന്ന് ബിജെപി നേതാവ് രഞ്ജിത് ശ്രീവാസ്തവ

പശുക്കൾ ഹിന്ദുക്കൾ; മുസ്ലിം വീടുകളിൽ കഴിയുന്നത് ലൗ ജിഹാദ്;
പശുക്കൾ ഹിന്ദുമതത്തിൽ പെട്ടവരാണെന്ന വിചിത്ര വാദവുമായി ഉത്തർപ്രദേശിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീവാസ്തവ. പശുക്കളുടെ മൃതദേഹങ്ങൾ കുഴിച്ചിടുന്നത് തെറ്റാണെന്നും ഹൈന്ദവ വിധിപ്രകാരം അവയെ കത്തിക്കുകയാണ് വേണ്ടതെന്നും ശ്രീവാസ്തവ പറഞ്ഞു.

മുസ്ലിം വീടുകളിൽ നിന്നും പശുക്കളെ ഹിന്ദുക്കൾ 'തിരിച്ചു പിടിക്കണ'മെന്നും ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. പശുക്കൾ മുസ്ലിം വീടുകളിൽ കഴിയുന്നത് ലൗ ജിഹാദ് ആണ്. ഹിന്ദുക്കളായ പശുക്കൾ മുസ്ലിം വീടുകളിലല്ല കഴിയേണ്ടത്. "നമ്മുടെ പെൺകുട്ടികൾ മുസ്ലിം വീടുകളിലേക്ക് പോകുന്നത് ലൗ ജിഹാദ് ആയാണ് നാം കാണുന്നത്. ഗോമാതാവ് മുസ്ലിം വീടുകളിലേക്ക് പോകുന്നതും ലൗ ജിഹാദ് ആണ്. പശുക്കളെ അവരിൽ നിന്നും എന്ത് വില കൊടുത്തും തിരിച്ചുപിടിക്കണം. പശു ഒരുകാലത്തും മുസ്ലിം ആയിരുന്നില്ല," ശ്രീവാസ്തവ കൂട്ടിച്ചേർത്തു.

ബാരാബങ്കി മുനിസിപ്പാലിറ്റിയുടെ മുൻ ചെയര്‍മാൻ കൂടിയായ രഞ്ജിത് ശ്രീവാസ്തവ സ്ഥലത്തെ മുതിർന്ന ബിജെപി നേതാക്കളിലൊരാളാണ്.

Next Story

Related Stories