TopTop
Begin typing your search above and press return to search.

തമിഴ്നാട്ടിൽ ഡിഎംകെ സുനാമി; ആന്ധ്രയിൽ ജഗന്മോഹൻ അട്ടിമറി: ഇന്ത്യാ ടുഡേ-ആക്സിസ് എക്സിറ്റ് പോൾ

തമിഴ്നാട്ടിൽ ഡിഎംകെ സുനാമി; ആന്ധ്രയിൽ ജഗന്മോഹൻ അട്ടിമറി: ഇന്ത്യാ ടുഡേ-ആക്സിസ് എക്സിറ്റ് പോൾ
ലോകസഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രപ്രദേശിൽ വൈഎസ്ആര്‍ കോൺഗ്രസ്സ് നേട്ടമുണ്ടാക്കുമെന്ന് ഇന്ത്യാ ടുഡേ-ആക്സിസ് എക്സിറ്റ് പോൾ. 45% വോട്ടുവിഹിതം ജഗന്മോഹൻ റെഡ്ഢിയുടെ പാർട്ടി നേടും. നിലവിലെ ഭരണകക്ഷിയായ തെലുഗുദേശം പാർട്ടി 38% വോട്ടുവിഹിതമായിരിക്കും നേടുക. കോൺഗ്രസ്സിന് 3% വോട്ടുവിഹിതം ലഭിക്കുക.

വൈഎസ്ആർസിപി ആകെ സീറ്റുകളിൽ 18 മുതൽ 20 വരെ സീറ്റുകൾ നേടും.

തമിഴ്നാട്ടിൽ ഡിഎംകെ മുന്നേറ്റം നടത്തും. 52% വോട്ടുവിഹിതമാണ് ഇവർ നേടുക. 34 മുതൽ 35 വരെ സീറ്റുകൾ ഡിഎംകെക്ക് ലഭിക്കും. നാലു സീറ്റു വരെയാണ് എഐഎഡിഎംകെക്ക് ലഭിക്കുക. ബിജെപിക്ക് സീറ്റുകളൊന്നും തന്നെ ലഭിക്കില്ല.

Next Story

Related Stories